താൾ:39A8599.pdf/298

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

238 തലശ്ശേരി രേഖകൾ

ചെർച്ചക്കെടായിട്ടുള്ള കാർയ്യ്യം എങ്കിലും ചെയ്ത വരുന്നതിന മറ്റും വല്ലക്കൊയ്മിക്കാർയ്യ്യം
നടക്കുംന്ന നാട്ടിൽ പെഴ ചെയ്തു എന്ന വന്നാൽ പെഴക്കാരനെക്കൊണ്ട അന്ന്യായംവെച്ച
സമയത്ത അവരവരുടെ സ്വാകല്പന ആയിട്ട നടക്കുംന്നെ നാട്ടിൽ തന്നെ പെഴക്കാരൻ
ആകുന്നു എന്ന വന്നങ്കിലും മെൽപ്പറഞ്ഞ ചെർന്ന ബെലം മാത്രം ഒറപ്പായിട്ട ഇരിപ്പാൻ
ആകുന്നു എന്ന ബൊധിക്കയും വെണം.

547 H & L

മൂന്നാമത. വല്ല ആളുകൾ പെഴചെയ്തു എന്ന വന്നാൽ അതാത മജിസ്ത്രാദ
അവർകളുടെയും ദൊറൊഗൻമ്മാരുടെയും സ്വാകൊയ്മി കല്പന നടക്കുംന്ന നാട്ടിൽ
അകത്ത ചെയ്യ്യാതെയിരുന്ന കുറ്റംകൊണ്ട അവർക്ക അന്ന്യായം വെക്കുംമ്പൊൾ
പെഴക്കാരൻ മറ്റും വല്ല കൊയ്മി നടക്കുംന്ന നാട്ടിൽ ഇരിക്കുംന്നതങ്കിലും ആകുന്നത
എങ്കിലും അവനെ പിടിപ്പാനായിട്ട ഒരു കല്പന കൊടുപ്പാൻ അവർക്ക ഓരൊ അവകാശം
ഉണ്ടാകുമില്ലല്ലൊ. മെൽപറഞ്ഞ പ്രകാരമായി വന്നാൽ കുറ്റം ചെയ്ത നാട്ടിലെങ്കിലും
കുറ്റക്കാരൻ പാർക്കുംന്നെടത്ത എങ്കിലും അവിടുത്തെ കൊയ്മ നടപ്പ നടക്കുംന്ന
മജിസ്ത്രാദ അവർകൾക്ക എങ്കിലും ദൊറൊഗക്ക എങ്കിലും മുമ്പിനാൽ അന്ന്യായക്കാരൻ
അന്ന്യായം വെക്കയുംവെണം. എന്നാൽ കൊല്ലം 973 ആമത കന്നിമാസം 30 നു ഇങ്കിരിയസ്സ
കൊല്ലം 1797 ആമത അകടെമ്പ്രർമാസം 13 നു വടകരെനിന്നും എഴുതിയ കത്ത അഞ്ച
ആകുന്നു.

548 H & L

719 ആമത വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ കൃസ്തപ്രർ പീലി
സായ്പി അവർകൾക്ക ചെറക്കൽ രെവിവർമ്മ രാജാവ അവർകൾ സല്ലാം. സായ്പി
അവർകൾ കന്നിമാസം 18 നു ഇവിടെ വന്നാറെ ചൊഴലികെളപ്പൻ നമ്പ്യാരിടെ
കാർയ്യ്യംകൊണ്ടും തെക്കുംങ്കരക്കാരെ കാർയ്യ്യം കൊണ്ടും മറ്റും പറഞ്ഞതിന്റെ ശെഷം
ഈ മാസം 30 നു സായ്പി അവർകൾ ഇവിടെ വന്ന നമ്പ്യാരുടെ കാർയ്യ്യം തിർത്തു
തരാമെന്നും കണ്ണുർക്കപൊയി തെക്കുംങ്കരക്കാർക്ക താക്കിതി ആയിട്ട ഒരു കത്ത
എഴുതിക്കൊടുത്ത ഇവിടെ അയക്കാമെന്നുംമെല്ലൊ പറഞ്ഞത. കത്ത ഇത്ര
ദിവസമായിട്ടും ഇവിടെ എത്തിയതും ഇല്ലാ. നമ്പ്യാര ഇപ്പൊൾ കടമ്പെരിവന്ന
ഇരുന്നുകൊണ്ട തെക്കുംങ്കരെ നാട്ടുകാര വരുത്തി നാട്ടിൽ നിന്നും മൊതൽ എടു
ക്കുംന്നതിനും മറ്റും നാനാവിധം ചെയ്വാൻനുള്ള പ്രയത്നമാകുന്നു ചെയ്തവരുന്നത.
അതുകൊണ്ട സായ്പി അവർകൾ താമസിയാതെ ഇവിടെ വന്ന കാർയ്യ്യങ്ങൾ ഒക്കയും
വെണ്ടുംപ്രകാരമാക്കിത്തരെണമെന്ന നാം വളരവളര അപെക്ഷിക്കുംന്നു. ആയതിനു
താമസം വന്നാൽ കാർയ്യ്യങ്ങൾ ഒക്കയും വളരെ കൊഴക്കായിട്ട വരുമെന്ന തൊന്നുംന്നു.
ശെഷം വർത്തമാനംങ്ങൾ ഒക്കയും സായ്പി അവർകളെ ബൊധിപ്പിക്കെണ്ടതിന
രാമനാരായണനെ അങ്ങൊട്ട പറഞ്ഞയച്ചിട്ടും ഉണ്ട. എന്നാൽ 973 ആമാണ്ട കന്നിമാസം
28 നു എഴുതിയത തുലാം 1 നു അകടൊമ്പ്ര 14 നു വന്നു. ഈ ദിവസം തന്നെ പെർപ്പാക്കി.

549 H & L

720 ആമത മഹാരാജശ്രീ വടക്കെ അധികാരി പീലിസായ്പി അവർകളുടെ
മെൽക്കച്ചെരി സന്നിധാനത്തിങ്കൽ ബൊധിപ്പിക്കുവാൻ ഇരിവെനാട്ട അദാലത്ത
കച്ചെരിയിൽ ദൊറൊഗ മാണയാട്ട വിരാൻകുട്ടി എഴുതിയാ അർജി. കാത്താണ്ടി
കുഞ്ഞിഅമ്മതും കമ്മട്ടിലെ കുട്ടിഅസ്സനും ആയിട്ട ഒരു വഹകൊണ്ട ഹെതു വിസ്തരിപ്പാൻ
കല്പന ഇല്ലാത്തത വിസ്തരിപ്പാൻ സങ്ങതി ആയത എന്തന്നും അതിന്റെ വിവരംങ്ങൾ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/298&oldid=200838" എന്ന താളിൽനിന്ന് ശേഖരിച്ചത്