താൾ:39A8599.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxi

മുഖഭാവങ്ങൾ, ആംഗ്യം തുടങ്ങിയവയുള്ളതിനാൽ ഭാഷാരൂപത്തിന് അതിൽ
ത്തന്നെ അർത്ഥത്തികവുണ്ടാവില്ല. എല്ലാകാര്യങ്ങളും വാക്കുകൾകൊണ്ടു
കൃത്യമായി പ്രകടിപ്പിക്കുന്ന വരമൊഴിക്കുള്ള വ്യക്തത വാമൊഴിയിൽ പ്രതീക്ഷി
ക്കേണ്ടതില്ലല്ലോ. വാമൊഴിയിൽ ഏറെ ദീർഘപ്രയോഗങ്ങളും സമസ്തപദങ്ങളും
പ്രത്യക്ഷപ്പെടാറില്ല. വാക്യത്തിലെ പദക്രമത്തിന്റെ ചിട്ടകൾ കർക്കശമായി
പാലിക്കുന്നതു വരമൊഴിയാണ്. വാക്യനിയമങ്ങളിൽക്കാണുന്ന അയവുള്ള നയം
വാക്യ വൈവിധ്യം സൃഷ്ടിക്കുന്നു. വാമൊഴിയോടടുപ്പമുള്ള ഗദ്യശൈലിയിൽ
കർമ്മണി പ്രയോഗങ്ങൾ വിരളമാണ്. വാക്യത്തിനുള്ളിലും വാക്യങ്ങൾക്കി
ടയിലും നിരവധി നികത്തുമൊഴികൾ (fillers) കടന്നുകൂടിയിട്ടുണ്ട്. വാമൊഴി
യുടെ സ്വഭാവമാണിത്. വക്താവിന്റെ ചിന്താധാരയുമായി ബന്ധപ്പെടാൻ ഉപക
രിക്കുമെങ്കിലും ഇത്തരം നികത്തുമൊഴികൾ ശൈലീവൈകല്യങ്ങളായേ വരമൊ
ഴിയിൽ പരിഗണിക്കപ്പെടൂ. രഹസ്യത്തിനു ചെല്ലുക, ഇണക്കം വരുത്തുക, പാടു
മുട്ടായിവരുക തുടങ്ങിയ ശൈലികൾ ഇന്നു കരടുകളായിത്തോന്നാമെങ്കിലും
അന്നു നാട്ടുഭാഷയുടെ മുനകളായിരുന്നിരിക്കണം.

കൊളോണിയൽ ചരിത്രശൈലി

തലശ്ശേരി രേഖകളുടെ ചരിത്രമൂല്യത്തെക്കുറിച്ചു ചില കാര്യങ്ങൾ
ദിങ്മാത്രമായി സൂചിപ്പിക്കാം. ചരിത്രത്തെക്കുറിച്ചു പുതിയധാരണകൾ നൽകിയ
പാശ്ചാത്യ വീക്ഷണത്തിന്റെ തുടക്കമാണ് ഇവിടെ കാണുന്നത്. അതിനുമുമ്പ്
കേരളോൽപത്തികളായിരുന്നു വർത്തമാനകാലത്തെ സാധൂകരിക്കാൻ
ഉപയോഗിച്ചിരുന്ന പ്രധാനപ്പെട്ട ഭൂതകാല വിവരണങ്ങൾ. ഓരോ രാജവംശവും
സ്വന്തം കേരളോൽപത്തികൾ ചമയ്ക്കാൻ നിർബന്ധിതമായതു ഈ പശ്ചാത്ത
ലത്തിലാണ്. വർത്തമാനകാലത്തെ വ്യവസ്ഥയുടെ ഭാഷ്യമായി അവതരിച്ച്
അധികാരശ്രേണി ഉറപ്പിച്ചുകൊടുത്ത കേരളോൽപത്തികളുടെ സ്ഥാനത്തു
വെള്ളക്കാരായ ഭരണാധികാരികൾ പുതിയ രേഖാസമുച്ചയങ്ങൾ സംവിധാനം
ചെയ്തു. സംസ്കൃതഭാഷയിലെ രേഖകളിലായിരുന്നു ആദ്യം ശ്രദ്ധിച്ചതെങ്കിലും
പിന്നീട് അന്വേഷണം ജനങ്ങളിലേക്കു നീങ്ങി. അവരിൽനിന്നു ലഭിച്ച അറിവു
കളാണ് തലശ്ശേരി രേഖകളിലുള്ളത്. ഭരണകർത്താക്കളായ വെള്ളക്കാർ ഇടപെട്ട
മധ്യവർത്തികളായ രാജാക്കന്മാർ, പ്രമാണികൾ, സാധാരണക്കാരായ കർഷകർ,
വർത്തകർ, ഭരണകൂടത്തിന്റെ നിർവാഹകരായ ദൊറോഗമാർ, പാർവത്യക്കാർ
തുടങ്ങിയവരിൽനിന്നു ശേഖരിച്ച വിവരങ്ങൾ ഇവിടെ പ്രത്യക്ഷപ്പെടുന്നു. കൃത്യ
മായ വിവരങ്ങളിലായിരുന്നു അവർക്കു ശ്രദ്ധ. കാലം, ദേശം, അളവ്, എണ്ണം
എന്നിവയെല്ലാം കൃത്യമായി രേഖപ്പെടുത്തണമെന്നു വെള്ളക്കാർ ശഠിച്ചിരുന്നു.
നികുതിപിരിവായിരുന്നു തുടക്കത്തിൽ കമ്പനി നിയോഗിച്ച കളക്ടറന്മാരുടെ
മുഖ്യചുമതല. അതിനാൽ നികുതിക്കാര്യങ്ങൾക്ക് ഏറെ പ്രാധാന്യം തലശ്ശേരി
രേഖകളിലുണ്ട്. വിശദമായ അന്വേഷണം, നേരിട്ടുള്ള വിലയിരുത്തൽ,
പരിശോധന, പുനഃപരിശോധന എന്നിവയിലൂടെ എല്ലാം തിട്ടപ്പെടുത്താം എന്ന
നയമാണ് രേഖകളിൽ പ്രതിഫലിക്കുന്നത്.

കണക്കുകൾ

പലതരം കണക്കുകൾ തലശ്ശേരി രേഖകളിലുണ്ട്. ആണ്ടുമാസത്തീ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/25&oldid=200272" എന്ന താളിൽനിന്ന് ശേഖരിച്ചത്