താൾ:39A8599.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xix

സുപ്രണ്ട്, കമ്മീഷണർ, ഇംഗ്ലീഷ്, ഇംഗ്ലീഷ് മാസങ്ങളുടെ പേരുകൾ തുടങ്ങിയ
വയ്ക്കു അനേകം രൂപഭേദങ്ങൾ കാണുന്നു. പ്രയത്നം, ദ്രവ്യം, മര്യാദ തുടങ്ങിയ
സംസ്കൃത പദങ്ങൾക്കുമുണ്ട് വിവിധ തത്ഭവ രൂപങ്ങൾ. സായ്പന്മാരുടെ പേരു
കൾ പലതും കണ്ടാലറിയാത്തവണ്ണം മാറിപ്പോയിരിക്കുന്നു. ഡോക്ടർ ഗുണ്ടർട്ട്
കൈയെഴുത്തിൽ അങ്ങിങ്ങു കുറിച്ചിട്ടിരിക്കുന്ന മൂലരൂപങ്ങൾ സൂചികയിൽ
ചേർത്തിട്ടുണ്ട്. എല്ലാപേരുകളുടെയും മൂലരൂപങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
പേരുകൾ സ്വഭാഷാ നയങ്ങളനുസരിച്ചു തത്ഭവ രൂപത്തിലാക്കാൻ സായ്പു
കാട്ടിയ തന്റേടം (അങ്ങനെയാണല്ലോ ട്രിവാൻഡം, ക്വയിലോൺ, ആലപ്പി,
കാലിക്കട്ട് തുടങ്ങിയ പട്ടണപ്പേരുകളുണ്ടായത്) അതേ തോതിൽ അന്നത്തെ
മലയാളിയും പ്രദർശിപ്പിച്ചു. അങ്ങനെ എഡ്വിൻ ഇഷ്ടിമിനും ഹാൻഡ്‌ലി
അണ്ടളിയുമായി. ബോംബെ, ബംഗാൾ തുടങ്ങിയ പേരുകളും മലയാളികൾ
തത്ഭവ രൂപത്തിലാക്കി ഉപയോഗിച്ചു. ഇവയുടെ പിന്നിലുള്ള ജനകീയ ഭാഷാ
പ്രവണതകൾ തലശ്ശേരി രേഖകളിലെ തത്ഭവരൂപങ്ങൾ മുൻനിറുത്തി പഠിക്കാ
വുന്നതാണ്. ഇന്നത്തെ നിലയിലാണെങ്കിൽ പുതിയ പേരുകൾ തത്സമരൂപ
ത്തിലോ നേരിയ മാറ്റത്തോടുകൂടിയോ ഉറപ്പിച്ചെടുക്കുന്നതു ബഹുജന
സമ്പർക്ക മാധ്യമങ്ങളാണ്. അച്ചടിയും പത്രങ്ങളും പൊതുവിദ്യാഭ്യാസവു
മില്ലാതിരുന്ന കേരളത്തിലെ തത്ഭവ രൂപീകരണ നയങ്ങൾ ജനകീയ ഭാഷാദർ
ശനം മനസ്സിലാക്കാൻ ഏറെ ഉപകരിക്കും. ഭാഷ സംസാരിക്കുന്നവരുടെ മാനസി
കാഭിമുഖ്യങ്ങളിലേക്കു വെളിച്ചം വീശുന്ന ഭാഷാപരിണാമപഠനം ഇന്ന് സജീവ
വിഷയമാണ്. കടംകൊള്ളുന്ന പ്രവണതയെക്കുറിച്ചുള്ള തർക്കം പൊതുജീവി
തത്തിന്റെ വിവിധമേഖലകളിലെന്നപോലെ ഭാഷാപഠനത്തിലും തുടരുന്നു.
ഭാഷാമലിനീകരണമെന്നാണ് ചിലർ കടംകൊള്ളലിനെ വിശേഷിപ്പിക്കുക.
ഇംഗ്ലീഷിന്റെ കടംകൊള്ളൽ നയം ചൂണ്ടിക്കാട്ടി, ഇതു വളർച്ചയുടെയും
“ആഗോളവൽക്കരണ'ത്തിന്റെയും അടയാളമായി മറ്റുചിലർ വ്യാഖ്യാനി
ക്കുന്നു. ചർച്ചയ്ക്ക് ചരിത്ര വെളിച്ചം പകരാൻ തലശ്ശേരി രേഖകൾ ഉപകരിക്കും.

ഭാഷാപരിണാമം ഔദ്യോഗിക ഭാഷയിലുടെ

ഭാഷാചരിത്രം പഠിക്കാനും പഠിപ്പിക്കാനും ഇറങ്ങിപ്പുറപ്പെടുന്നവർ പല
പ്പോഴും കാവ്യഭാഷയുടെ മാന്ത്രികവലയത്തിൽ കുടുങ്ങിപ്പോകാറുണ്ട്. കേരള
ത്തിലെ വിവിധ സർവകലാശാലകൾ ഭാഷാചരിത്രത്തിനു നിർദ്ദേശിച്ചിരിക്കുന്ന
പാഠപദ്ധതികളിലൂടെ കണ്ണോടിച്ചാൽ ഇക്കാര്യം കൂടുതൽ വ്യക്തമാകും. ക്ലാസിക്
കവിതകളിലൂടെയാണ് അവർ ഭാഷാപരിണാമം കണ്ടെത്തുന്നത്. ഭാഷയുടെ
സവിശേഷ പ്രയോഗങ്ങളിൽ ഒന്നുമാത്രമാണ് കവിതയെന്നും അതു ഒരു
ന്യൂനപക്ഷ പ്രവണതയാണെന്നും ഓർമ്മിക്കേണ്ടിയിരിക്കുന്നു. കാവ്യഭാഷയ്ക്ക്
അപ്പുറത്തുള്ള വിശാല ഭാഷാഭൂമികയിലേക്ക് കടന്നു ചെല്ലാൻ മറ്റു വഴികൾ
കണ്ടെത്തേണ്ടതുണ്ട്. അത്തരമൊരു വഴിയാണ് തലശ്ശേരി രേഖകൾ തുറന്നു
തരുന്നത്. മലയാളം വെറും പെൺമലയാളമായിരുന്നെന്നും ഗൗരവമുള്ള സംഗതി
കളൊന്നും ഈ ഭാഷ ഏറ്റെടുത്തു നടത്തിയിരുന്നില്ല എന്നുമുള്ള അപകർഷ
താബോധമാണല്ലോ വേണ്ടതിലേറെ സംസ്കൃതത്തെയും ഇംഗ്ലീഷിനെയും
ആശ്രയിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്. സംസ്കൃതത്തിന്റെയും ഇംഗ്ലീഷി
ന്റെയും സഹായം സ്വീകരിച്ചുകൊണ്ട്, എന്നാൽ മലയാളത്തനിമ വെടിയാതെ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/23&oldid=200268" എന്ന താളിൽനിന്ന് ശേഖരിച്ചത്