താൾ:39A8599.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xvii

സാമ്പത്തികവ്യവഹാരങ്ങളെക്കുറിക്കുന്ന ഈ പദങ്ങൾ സൂചികയിലുണ്ട്.
കോളണിഭരണം മലബാറിന്റെ സാമ്പത്തിക ജീവിതത്തിൽ കോളിളക്കങ്ങൾ
സൃഷ്ടിച്ചു. ഇതെക്കുറിച്ച് കമ്പനി രേഖകളെ ആസ്പദമാക്കിമാത്രമാണ്
ഇന്നോളം ഗവേഷണപഠനങ്ങൾ നടന്നിട്ടുള്ളത്. ഇപ്പോൾ പ്രശ്നത്തിന്റെ
വിവിധമുഖങ്ങൾ മൗലിക രേഖകളിലൂടെ തുറന്നു കിട്ടുന്നു. ബഹുമുഖമായ
അറിവാണ് (Polyhedron of intelligibility) കടന്നുവരുന്നത്. അത് ഉൾക്കൊ
ള്ളാൻ വ്യവഹാരാപഗ്രഥനം ആവശ്യമാണ്. 1363-ാം രേഖ സങ്കട ഹർജിയാണ്.
കുടിയാന്മാരാണ് പരാതിക്കാർ. പുതിയ നികുതിഭാരം താങ്ങാനാവാതെ പൊറു
തിമുട്ടിയ ജനങ്ങളുടെ ദൈന്യം ഗ്രാമ്യശൈലിയിൽ അവതരിപ്പിക്കുന്ന രേഖ
സവിശേഷവ്യവഹാരമാതൃകയാണ്. കോളണി വാഴ്ചക്കാരും പാവപ്പെട്ട
കുടിയാന്മാരും തമ്മിലുണ്ടായിരുന്ന സാമ്പത്തികവ്യവഹാരത്തിന്റെ ഒരു മുഖം
സവിശേഷരൂപത്തിൽ പ്രത്യക്ഷപ്പെടുന്നു. അതിലെ ഭാഷമാത്രമല്ല, സാമ്പ
ത്തികപ്രശ്നവും പഠനാർഹമാണ്. അങ്ങനെയാവുമ്പോൾ ഇവിടെ വ്യവഹാ
രാപഗ്രഥനം സാമ്പത്തികശാസ്ത്രമേഖലയിലേക്കു കടക്കും. കുടിയാന്മാർ,
വാണിയർ, വർത്തകർ എന്നിങ്ങനെ സാമ്പത്തിക വ്യവഹാരവുമായി ബന്ധപ്പെട്ട
വക്താക്കളും ശ്രോതാക്കളും മധ്യസ്ഥരും തലശ്ശേരി രേഖകളിൽ ധാരാളമുണ്ട്.
നികുതിപിരിച്ചെടുക്കാനും കപ്പം കൊടുക്കാനും കഴിയാതെ വലയുന്ന നാട്ടു
രാജാക്കന്മാർക്കുവേണ്ടി ഇംഗ്ലീഷുകാരുടെ മുമ്പിൽ ജാമ്യം നിൽക്കാൻ കെല്പു
ള്ള ചൊവ്വക്കാരൻ മൂസ്സ സാമൂഹികസാമ്പത്തികവ്യവഹാരത്തിൽ സംഭവിച്ച
വമ്പിച്ച പരിവർത്തനത്തിന്റെ കഥ പറയുന്ന ചരിത്രപുരുഷനാണ്. 1362-ാം
നമ്പരായി നൽകിയിരിക്കുന്ന മൂസ്സയുടെ ഹർജി, അക്ഷരാർത്ഥത്തിൽ ആന
ക്കേസ്, കൗതുകകരമായ വ്യവഹാരമാതൃകയാണ്.

ഭരണത്തിന്റെ ഏണിപ്പടികൾ

കോളണി ഭരണത്തിന്റെ ഏണിപ്പടികളായിരുന്ന തുക്കടി സുപ്രത്തെ
ണ്ടെൻ, രാജാവ്, മുഖ്യദിവാൻ, പേഷ്കാർ, കാര്യക്കാർ, പ്രമാണി, തഹസിൽദാർ,
പാർവത്യക്കാർ, ചുങ്കക്കാർ, ചുങ്കക്കണക്കപ്പിള്ള, കാനശൈാവി, ദൊറൊഗ,
പണ്ടാരി, തുപ്പായി എന്നിവരെല്ലാം തലശ്ശേരി രേഖകളിൽ വക്താക്കളോ
ശ്രോതാക്കളോ സാക്ഷികളോ ആയി രംഗപ്രവേശം ചെയ്യുന്നു. അവരുടെ
സ്വരങ്ങൾ വേർതിരിച്ചറിയാനും ഭരണസംവിധാനത്തിലെ പാരസ്പര്യം
മനസ്സിലാക്കാനും വ്യവഹാരാപഗ്രഥനം ഉപകരിക്കും. സംബോധനകൾ,
ഉപചാരവചനങ്ങൾ, സർവനാമങ്ങൾ തുടങ്ങിയ ഭാഷാചിഹ്നങ്ങളിൽനിന്ന്
അപഗ്രഥനം തുടങ്ങാം. പിന്നീട് ഉപപാദനത്തിലെ വിടവുകൾ നികത്തുന്ന
പൂർവധാരണകൾ, യുക്തിതന്ത്രങ്ങൾ, വിശ്വാസങ്ങൾ, പ്രത്യയശാസ്ത്രങ്ങൾ,
ജ്ഞാനമേഖലയിലെ ഹനുമാൻ ചാട്ടങ്ങൾ എന്നിവയെല്ലാം വിവേചിച്ചറിയണം.

942-ാം രേഖ ഭരണം, നീതിന്യായം, കുടുംബജീവിതം തുടങ്ങിയ വിവിധ
ജീവിതമണ്ഡലങ്ങളെ സ്പർശിക്കുന്നതാണ്. ഇവയെല്ലാം ഭരണതലത്തിലെ
പ്രതികരണങ്ങളായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബഹുമുഖമായ
അനേകം പ്രശ്നങ്ങളുടെ ചില മുഖങ്ങൾ കണ്ടറിയുന്നു എന്ന പ്രതീതിയാണ്
വായനക്കാരനുണ്ടാകുന്നത്. ആ പരിമിതി ബോധത്തോടുകൂടി രേഖകൾ
ഉൾക്കൊള്ളാൻ വ്യവഹാരാപഗ്രഥനം പ്രയോജനപ്പെടും.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/21&oldid=200264" എന്ന താളിൽനിന്ന് ശേഖരിച്ചത്