താൾ:34A11416.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

എഅ്ന്നള്ളിയ മുമ്പാക ചെല്ലുന്നൊറ്
തിരുവുക്കായിച്ച കൊണ്ട വെച്ചവറ്
കണ്ണാലെ കണ്ടിന തമ്പുരാനൊ
തിരുമുകം വാടുന്ന തമ്പുരാനൊ
അരുളിച്ചെയ്തന്നെരം തമ്പുരാനൊ
കെട്ട തരിക്കെണം കാരിയക്കാര
കീഅയിന്നവന്നുള്ള നായരാണ്
മരിയാതിക്കെട ചെയ്തത്കണ്ടൊ
പാലയിലരചിയും ഞാനും കൂടി
പന്തരണ്ട കൊല്ലം പടവെട്ടീറ്റ്
ചരം കുത്തുവാന്നെലം കിട്ടീറ്റില്ല
ഇങ്ങനെ ഓറും ചെയ്തീട്ടില്ല
എന്തെല്ലാം വെണ്ട്വന്റെ കാരിയക്കാര
കുന്നമ്മലൈാമനക്കുമ്പ ഉഞ്ഞന
തിരുഎഉത്തൊലയൊന്നെഉതഅവെണം
നീയൊ മുതലായിറ്റാന കുമ്പെ 630
നീരാട്ടപള്ളി കയിയാറില്ല
അമരത്ത് പക്കം കയിയാറില്ല
എന്ന തിരുവെഅ്ത്തെഉത്‌ന്നല്ലെ
നായിമ്മാറെലൊല കൊടുക്കുന്നല്ലെ
അരുളിച്ചെയ്തന്നെരം തമ്പുരായൻ
കെട്ട തരിക്കെണം നായിമ്മാറെ
കുന്നമ്മലെ വീട്ടിന്നകൊണ്ട പൊകണം
കുന്നമ്മലെ വീട്ടിന് കൊണ്ട്വൊയിറ്റ്
കുന്നമ്മലൊമന കുഞ്ഞികുമ്പ
കുഞ്ഞന്റെക്കൊണ്ട കൊടുത്ത്യെക്കണം 640
തൊഅ്ത് തിരുവെഴുത്ത് വാങ്ങിയൊറ്
അന്നടത്താലെ നടക്കുന്നൊറ്
കുന്നമ്മലെ വീട്ടിന്ന ചെല്ലുന്നൊറ്
കുന്നമ്മലൊമനക്കുമ്പക്കുഞ്ഞൻ
കുഞ്ഞന്റെയിക്കൊണ്ടക്കൊടുക്കുന്നൊല്
തൊഅ്ത തിരുവെഅ്ത്ത് വാങ്ങിയൊള്
ഓലയിലെ വായന കാണുന്നെരം
പൊട്ടിക്കരയുന്ന് കുഞ്ഞന്താനൊ
ചൊതിക്കുന്നന്നെരം കുഞ്ഞിക്കണ്ണൻ 650
എന്തിന കരയുന്ന് നീ കുഞ്ഞന്നെ
പറയുന്നുണ്ടന്നെരം കുഞ്ഞിക്കുമ്പ
കെട്ട തരിക്കെണ ന്നിങ്ങൾ ബന്തു
നിങ്ങൾ മുതലായിറ്റാനെ ബന്തു
ആപത്തതാളം മറിഞ്ഞെനക്ക്
ഉടനെ പറയുന്ന കുഞ്ഞിക്കണ്ണൻ

26

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/88&oldid=200704" എന്ന താളിൽനിന്ന് ശേഖരിച്ചത്