താൾ:34A11416.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

പത്തായ കുന്നിന നായിട്ടാല്
കുങ്കന്തടത്ത്ന്നിള19 കിയാല്
പണ്ണത്താകുണ്ട്ന്ന നീര ഏറ്റ്
പണ്ണത്താങ്കല്ലാടും തെറ്റ ഉന്തി
ചന്നണമരകൂട്ടപ്പൊയ്യയില്
നായരെപ്പന്നിയങ്ങനെ കാണുന്നെരം
നായരപ്പന്നി വെട്ടിക്കൊല്ലു ആയിക്കും 540
അത്തുരം വാക്ക്കെട്ട കാരിയക്കാരൻ
നായര കൂടിയല്ലെ കൊണ്ട്പൊര്ന്ന്
പൊയ്യയിക്കൊണ്ട് പൊയി നിപ്പിക്കുന്ന്
അരുളിച്ചെയ്തന്നെരം തമ്പുരാനൊ
അഞ്ഞൂറകമ്പടിച്ചൊറ്റ്കാറെ
കുന്നിനുനായി കയിച്ചൂടിനെ
നായാട്ടകൂക്കി കൊടുത്തൂടിനെ
നറച്ചെവെടി എല്ലം വെച്ചൂടിനെ
കുന്നിന നായികയിക്ക്ന്നൊറ്
നറച്ച വെടിം എല്ലം വെക്കുന്നൊറ് 550
നായാട്ടകൂക്കികൊടുക്കുന്നൊറ്
കുങ്കന്തടത്ത്ന്നെളഅ്ന്നല്ലെ
തെക്ക തിരുനുമ്പ കുഞ്ഞിക്കണ്ണൻ
വിളിച്ചി പറയുന്ന് കുഞ്ഞിക്കണ്ണൻ
കതിരൂക്കാടങ്കണ്ണ പൊന്നചങ്ങാതി
കുങ്കന്തടത്ത്ന്നെളയി കണ്ണ
ഏർന്നെ മരങ്കയരികൂടിക്കൊളെ
എന്നെയപ്പന്നി വെട്ടിക്കൊന്നെങ്കിലും
പന്നീന ഞാം ബെട്ടിക്കൊന്നെങ്കിലും
മരത്തമ്മന്നും തായക്കീഞ്ഞൊക്കല്ല 560
അങ്ങനെ പറഞ്ഞാട നിക്കുന്നെരം
കുങ്കന്തടത്ത്ന്നെളഉന്നല്ലെ
പണ്ണത്താങ്കുണ്ടന്ന് നീരും ഏറ്റ്
പണ്ണാത്താങ്കല്ലൊടും തെറ്റ ഉന്തി
ചന്നണമരക്കൂട്ട പൊയ്യയിന്ന്
പൊയ്യയിലങ്ങനെ ചാടുന്നെരം
കണ്ണനക്കണ്ണാലെ കണ്ടപന്നി
കണ്ണന്നക്കൊള്ളയട്ത്തപന്നി
പന്നിയൊട കൊണ്ടപ്പൊയിത കണ്ണൻ 570
വിളിച്ചിപറയുന്ന് കുഞ്ഞിക്കണ്ണൻ
കതിരൂക്കാടങ്കണ്ണപൊന്നചങ്ങാതി
കെട്ടതരിക്കെണം പൊന്നചങ്ങാതി
മെയിയും കയിയും തളർന്നെനക്ക്
പന്നിയൊടൊട്ടും കുത ഇല്ലലൊ

24

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/86&oldid=200701" എന്ന താളിൽനിന്ന് ശേഖരിച്ചത്