താൾ:34A11416.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

പണ്ടും പറഞ്ഞല്ലെ ഞാനൊ ബന്തു
ഞാനൊ മുതലായിറ്റാഅ്ന്നത്
നിങ്ങളെ തമ്പുരാങ്കെല്ല്വെ ഉള്ളു
വറത്താനം കെക്കണൊ നിങ്ങക്കാന്
പത്തായകുന്നുമ്മ കുങ്കമ്പന്നി
കുന്നുള്ളന്നുള്ളൊരു കുങ്കൻപന്നി
പണ്ടും പലറച്ചതിച്ച പന്നി
പന്നിയൊടാരുഞ്ചെറുപ്പൊറില്ല
ഇങ്ങള് പൊഅണ്ട എന്റെ ബന്തു 500
ഉടനെ പറയുന്ന കുഞ്ഞിക്കണ്ണൻ
കുന്നമ്മലൊമന കുഞ്ഞികുമ്പെ
രാജാവകലിപ്പന വന്നൊണ്ടാല്
കെട്ടൊരി കെളിക്ക പൊകവെണ്ടെ
കെട്ടൊരികെളിക്ക പൊയില്ലെങ്കിൽ
കെട്ടാക്കിരിച്ചി കെടില്ലെ കുമ്പെ
നാളെത്തയിപ്പുല്ല പുലരുന്നെരം
നായാട്ടിനായിട്ടും പൊന്ന് ഞാനെ
കഞ്ഞി കടുമ്മയിപ്പെച്ചൊളണെ
അന്നു കുളിച്ചും ബെയിച്ചും കൂടി 510
പിറ്റെന്നാപ്പുല്ല പുലരുന്നെരം
കഞ്ഞികടുമ്മയിപ്പെച്ചവള്
കടുമ്മയി കഞ്ഞികയിഞ്ഞവറ്
പറയുന്നുണ്ടൊമന കുഞ്ഞിക്കണ്ണൻ
കുന്നുമ്മലൊമന കുഞ്ഞിക്കുമ്പെ
നായാട്ടിനാന് കുഞ്ഞ ഞാമ്പൊഅ്ന്ന്
പാക്കിയം ബിതിയെനക്ക് കൂടിയെങ്കില്
എറച്ചി ഇതത്തിപ്പരട്ടാമ്മക്ക്
ഞാനൊ ബരുമ്പളെക്കാനക്കുഞ്ഞ
രണ്ടൊളം തെങ്ങയരച്ചിവെക്ക് 520
രണ്ടൊളം തെങ്ങയിന്ന പീഞ്ഞിവെക്ക്
അത്തുരം വാക്ക് പറഞ്ഞ കണ്ണൻ
ഒരു തീനൽ വെത്തില തീനും തിന്ന്
ചാത്തിര പറഞ്ഞൊണ്ടും പൊരുന്നെറ്
അന്നടത്താലെ നടന്നവറ്
അത്തറയക്കുന്നിന ചെന്നവറ്
കണ്ണാലെ കണ്ടിന തമ്പുരാനൊ
അരുളിച്ചെയ്തന്നെരം തമ്പുരാനൊ
മടപ്പള്ളിത്തങ്ങള് കാരിയക്കാര
കീഅയിന്ന ബന്നുള്ള നായരെയാന് 530
ചന്നണമരകൂട്ടപ്പൊയ്യയില്
പൊയ്യയിക്കൊണ്ട് പൊയി നിപ്പീക്കെണം

23

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/85&oldid=200700" എന്ന താളിൽനിന്ന് ശേഖരിച്ചത്