താൾ:34A11416.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

എവിടെന്ന വന്നിങ്ങള് നായിമ്മാറെ 410
മടപ്പള്ളിത്തങ്ങള് കാരിയക്കാരൻ
പറയുന്ന്ണ്ടന്നെരം കാരിയക്കാരൻ
കെട്ട തരിക്കെണം നായരെ എന്നും
പെരിമ്പടക്കൊയില വാണ തമ്പുരാനൊ
ഞാളൊടരുളി ചെയ്തുട്ടിന്ന
കടമ്മയികൂട്ടി നിന്നെക്കൊണ്ട ചെല്ല്വാനും
ഉടനെ പറയുന്ന കുഞ്ഞിക്കണ്ണൻ
നിങ്ങള് നടക്കീനെ നായിമ്മാറെ
ഞാനൊ വയിയെ വരുന്നുണ്ടല്ലെ
പറഞ്ഞത കെട്ടില്ല നായിമ്മാറ് 420
പറയുന്നുണ്ട്ന്നെരം കാരിയക്കാരൻ
കീഅയിന്നവന്നുള്ള നായരെ കെക്ക്
വിളിച്ചിറ്റ ഞാളൊടിപ്പൊന്നില്ലെങ്കിൽ
ചട്ട്വം മറിച്ചിന്നകെട്ടും ഞാള്
ഉടനെ പറയുന്ന കുഞ്ഞിക്കണ്ണൻ
കെട്ട തരിക്കെണം കാരിയക്കാര
ചട്ടുഅം മറിച്ചെന്നക്കെട്ടണ്ടാലൊ
നിങ്ങള് നടക്കീനെ നായിമ്മാറെ
ഞാനോ പയിയെ17 വരുന്നുണ്ടല്ലൊ
പറഞ്ഞത് കെട്ടില്ല നായിമ്മാറ് 430
കണ്ണന്ന്ച്ചെന്നു വളഞ്ഞവറ്
കണ്ണാലെ കണ്ടിന കുഞ്ഞിക്കണ്ണൻ
തെക്കതിരുനുമ്പ കണ്ണനുമാനെ
കതിരൂക്കാടങ്കണ്ണഞ്ചങ്ങാതിയും
തന്റെ എടത്തുഉം വലത്തു‌ഉ ആയി
പാളിയത്തീത്തുള്ളിപ്പീണവറ്18
ആഉന്ന പൊര് ചെയിതവറ്
മരിക്കുന്ന നായരു മരിച്ചും പൊയി
പായുന്നെ നായരൊക്കപ്പൊഞ്ഞും പൊയി
പെരിമ്പടക്കൊയില് വാണെ തമ്പുരാനൊ 440
തമ്പുരാനൊടും തന്നെല്ലാഉന്നത്
മടപ്പള്ളിത്തങ്ങള് കാരിയക്കാരൻ
വറത്താനം ചെന്ന പറയുന്നല്ലെ
അത്തുരം വാക്ക്കെട്ട തമ്പുരാനൊ
തിരുമുകം പാടിയല്ലൊ തമ്പുരാന്
തിരുക്കണ്ണും ചൊരകലങ്ങീക്കിന
നീരാട്ടു പള്ളി കയിയിന്നില്ല
അമരെത്ത പക്കം കയിയിന്നില്ല
അരുളിച്ചെയ്തതന്നെരം തമ്പുരാനൊ
മടപ്പള്ളിത്തങ്ങള് കാരിയക്കാര 450

21

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/83&oldid=200698" എന്ന താളിൽനിന്ന് ശേഖരിച്ചത്