താൾ:34A11416.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

കെടക്കിയിപ്പൊയികിടന്ന കണ്ണൻ
കുന്നമ്മലൊമന കുഞ്ഞികുമ്പ
പെത്തില10 ചിരിട്ടി കൊടുത്തു കുഞ്ഞൻ
കുഞ്ഞനും ചൊറ് പെയിച്ചത്തിരെ
കെടക്കയിപ്പൊയി കെടന്ന് കുഞ്ഞൻ 240
അന്ന കുളിച്ചും ബെയിച്ചും കൂടി
അങ്ങനെ ആട ഇരിക്കുന്നെരം
പെരിമ്പടകൊയില് വാണെ തമ്പുരാനൊ
വറത്താനം11 കെട്ടിനത്തമ്പുരാനൊ
അരുളിച്ചെയ്തന്നെരം തമ്പുരാനൊ
തട്ടാരങ്കാണാര കാരിയക്കാര
വറത്താനം കെട്ടെ നീ കാരിയക്കാര
കീഅയിന്നൊരി നായര പന്നൊണ്ടിറ്റ്12
കുന്നമ്മലൊമനക്കുമ്പ ഉഞ്ഞന
ഉടുപ്പാനും തെപ്പാനും കൊടുത്തുപൊലും 250
കടുമ്മയിപ്പൊകണം കാരിയക്കാര
വർത്താനം ചെന്നിട്ടറിയവെണം
കീഅയിന്ന വന്നുള്ള നായരയാന
ചട്ട്വം മറിച്ചെട്ടിക്കെണ്ട്വൊരണം
ഇരിപത്ത് രണ്ടെണ്ണം നായിമ്മാറിൽ
ഇനിക്കൊത്ത നായരകൂട്ടിക്കൊളെ
ആയിതക്കൊപ്പൊടെ പൊയിക്കൊളിൻ
അത്തുരം വാക്ക് കെട്ടെ കാരിക്കാരൻ
ഇരിപത്ത്‌രണ്ടെണ്ണം നായരെയാന
തനക്കൊത്തെ നായരെ കൂട്ടുന്നെല്ലെ 260
ആയിതകൊപ്പൊടെ പൊരുന്നൊറ്
അന്നടത്താലെ നടക്കുന്നൊറ്
വെഗം കടുമ്മയിപൊരുന്നല്ലെ
കുന്നമ്മെലെ വീട്ടിന്ന ചെല്ലുന്നൊറ്
കുന്നുമ്മലൊമനക്കുമ്പ ഉഞ്ഞനും
തെക്കതിരുനുമ്പ കണ്ണനു ആന
ഒപ്പരം ചൂതകളിക്കുന്നൊറ്
കണ്ണാലെ കണ്ടിന കുഞ്ഞിക്കുമ്പ
നായിമാറ് വരുന്ന വരവും കണ്ട
പറയുന്നുണ്ടന്നെരം കുഞ്ഞിക്കുമ്പ 270
കണ്ടിനൊ കണ്ടിന നിങ്ങൾ ബന്തു
പെരിമ്പടകൊയിലവാണെ തമ്പുരാന്റെ
നായരവരുന്ന വരവ കണ്ടൊ
അനങ്ങല്ലനങ്ങല്ല കുഞ്ഞി കുമ്പെ
ചൂതിന്റെ മൂന്ന്ന്നെയിയിറ്റെങ്കിൽ13
എന്റെ ഉറുമ്മിക്കെരയാക്കും ഞാൻ

17

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/79&oldid=200690" എന്ന താളിൽനിന്ന് ശേഖരിച്ചത്