താൾ:34A11416.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

കുഞ്ഞന കനക്കച്ചെറുപ്പം നാള്
പെരിമ്പടക്കൊയില വാണെ തമ്പുരാനൊ
കുന്നുമ്മലൊമന കുമ്പക്കുഞ്ഞന
കൂമ്പാള വീത്തും9 പുടകൊടുത്ത്
തമ്പുരാനവസ്തയറിഞ്ഞെങ്കില്
പൊരയിലിട്ടെന്നച്ചുടു അവറ്
ഉടനെ പറയുന്ന കുഞ്ഞിക്കുമ്പ 160
കെട്ട തരിക്കെന്റെ പെറ്റൊരമ്മെ
അരിയിന്ന ബാങ്ങിയന പെറ്റൊരമ്മെ
ഉടനെ പറയുന്ന പെറ്റൊരമ്മ
ഊയി അറിവൂല കുഞ്ഞികുമ്പെ
അറവൂലവാക്കെ പറയുന്നത്
നായരക്കത്തായം വെച്ചൊണ്ടാല്
പെരിമ്പടക്കൊയില വാണതമ്പുരാനൊ
പൊരയിലിട്ടിന്നച്ചുമടുഎമളെ
ഉടനെ പറയുന്ന കുഞ്ഞിക്കണ്ണൻ
കുന്നുമ്മലൊമന പെറ്റൊരമ്മെ 170
ഇച്ചീമനി കൂട്ടിലുള്ള നാളിൽ
പൊരയിലിട്ടിങ്ങളച്ചുടുഅ ഇല്ല
ഉടനെ പറയുന്ന പെറ്റൊരമ്മ
കുന്നമ്മലൊമന കുഞ്ഞിക്കുമ്പെ
നിനിക്ക തെളിയട്ടെ പൊന്നമളെ
പാലുകൊടുത്തതും നാശമായി
ഉടനെ പറയുന്ന് കുഞ്ഞികുമ്പ
അതിന മയക്കില്ല പെറ്റൊരമ്മെ
കുന്നമ്മലൊമന കുഞ്ഞികുമ്പ
അത്തായം ചൊറ്റിനരിയും ബാങ്ങി 18O
ഏയായിനുറുങ്ങിയ പയയരികൊണ്ട്
തുമ്പപ്പൂപ്പൊലത്തെ ചൊറും വെച്ചി
നാലതരം പച്ചക്കറിയും വെച്ച്
പറയുന്നുണ്ടൊമന കുഞ്ഞികുമ്പ
കീഅയിന്ന ബന്നുള്ള നായിമ്മാറെ
അത്തായം ചൊറും ബെയിച്ചൊളിനെ
ഉടനെ പറയുന്ന കുഞ്ഞിക്കണ്ണൻ
കുന്നമ്മലൊമന കുഞ്ഞികുമ്പെ
ഉടുപ്പാൻ തരട്ടെ നിനക്ക ഞായൻ
ഉടനെ പറയുന്ന കുഞ്ഞിക്കുമ്പ 190
പെരിമ്പടക്കൊയില് വാണെ തമ്പുരാനൊ
പറത്താനം തമ്പുരാനറിയുന്നെരം
ഞാനൊ മുതലായിറ്റാഉന്നത്
നിന്നെയത്തമ്പരാങ്കൊല്ല്വെഉള്ളു

15

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/77&oldid=200687" എന്ന താളിൽനിന്ന് ശേഖരിച്ചത്