താൾ:34A11416.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

ഉടനെ പറഞ്ഞല്ലൊ കുഞ്ഞിക്കണ്ണൻ
പെണ്ണ്വൊക്കി5 പ്പൊകുന്ന് (പൊഅ്ന്ന) ഞാനെന്റെമ്മെ
പിന്നെയും പറയുന്ന് കുഞ്ഞിക്കണ്ണൻ
തെക്കതിരുനുമ്പ് കുഞ്ഞിക്കേളു
ഞാമ്പൊയിറ്റീട ബരുമ്പളെക്ക
അമ്മ ഇവിടെ മരിച്ചെങ്കിലും
തീക്ക6 തിരുനെല്ലീ കൂട്ടിയെക്കണെ
തിരുനെല്ലീപ്പിണ്ണം മറിച്ച്യെക്കണെ
ഉടനെ പറയുന്നു പെറ്റൊരമ്മ 80
തെക്കതിരുനുമ്പിക്കുഞ്ഞിക്കണ്ണ
എന്തൊരനന്തറപ്പാട കണ്ണ
പെണ്വൊക്കിപ്പൊയൊരിനായൊരൊന്നും
ഇല്ലം കണ്ടാരും മരിച്ചിറ്റില്ല
ഉടനെ പറയുന്ന് കുഞ്ഞിക്കണ്ണൻ
വെഗം പൊയിവെകം വരുഎന്റമ്മെ
തെക്കതിരുനുമ്പ കണ്ണനും ആന
കതിരൂക്കാടങ്കണ്ണഞ്ചങ്ങാതിയും
തന്റെ ഇടത്തും വലത്തുഉ ആയി
ചാത്തിര7 പറഞ്ഞൊണ്ടും പൊരുന്നൊറ് 90
അന്നടത്താലെ നടക്കുന്നൊറ്
പകല നടന്ന പെയിലും കൊണ്ടു
രാവ് നടന്നവർ മഞ്ഞും കൊണ്ട്
തണ്ണിക്ക താകം പെരുതായിട്ട
പറയുന്നുണ്ടന്നെരം കുഞ്ഞിക്കണ്ണൻ
കതിരൂക്കാടങ്കണ്ണ പൊന്നചങ്ങാതി
തണ്ണിക്കതാഹം പെരുതെനക്ക്
ഉടനെ പറയിന്ന് പൊന്ന ചങ്ങാതി
കുന്നമ്മലെ ബീടീടയടുത്ത കണ്ണ
വെഗം കടുമ്മയിപ്പൂആമ്മള്8 100
അന്നടത്താലെ നടക്കുന്നൊറ്
കുന്നുമ്മലെ ബീട്ടിന്ന ചെല്ലുന്നല്ലെ
പടി കയറിപ്പടി തീരുന്നെരം
കുന്നുമ്മലൊമന കുഞ്ഞിക്കുമ്പ
പൂമന്തിരിയയും കൊണ്ടയിട്ട
കെരന്തക്കെട്ടൊല എടുത്തവെച്ചി
രാമായണം കത പാടുന്നൊള്
കണ്ണന കണ്ടിറ്റ കാണാഉമ്മം
കെരന്തക്കെട്ടൊലയും പാരിക്കെട്ടി
കയിച്ചിട്ടെ ചൊലത്തലമുടിയൊട 110
കുഞ്ഞമ്പടിഞ്ഞാറ്റയിപ്പൊരുന്നല്ലെ
നൊക്കിയൊരിനൊക്കലിലീണം ബീണ്

13

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/75&oldid=200685" എന്ന താളിൽനിന്ന് ശേഖരിച്ചത്