താൾ:34A11416.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തെക്കതിരുനുമ്പ കുഞ്ഞിക്കണ്ണന്റെ പാട്ട്

തെക്കതിരുനുമ്പ (തിരുമുമ്പ) കുഞ്ഞിക്കണ്ണൻ
കക്കാടമ്മാറെ കളരിക്കന്ന്
കച്ചിലചിറ്റിപ്പൊയിയുഞ്ചീത
പൊയിത്തും മടക്കിയൊറ ബന്നത്തിരെ
പറയുന്നുണ്ടൊമന കുഞ്ഞിക്കണ്ണൻ
തെക്കതിരുമുമ്പിപ്പെറ്റൊരമ്മെ
കഞ്ഞ്യൂട വെച്ചെടുത്തുണ്ടൊ അമ്മെ
കഞ്ഞ്യൂടവെച്ചെടുത്തില്ല കണ്ണ
തെച്ച് കുളിച്ചിട്ടും ബാഎ കണ്ണ
കഞ്ഞി കടുമ്മയിലാഉം കണ്ണ 10
തെക്കതിരുമുമ്പ കുഞ്ഞിക്കണ്ണൻ
എണ്ണവരണിപൊയി കെട്ടയിച്ച്
പിഞ്ഞാണക്കിണ്ണത്തിലെണ്ണയെടത്ത്
എണ്ണ നറച്ചങ്ങനെ തെച്ചി കണ്ണൻ
താളിത്തരിത്തട്ടിത്താളിയുമായി
പാക1 മണിക്കമ്പിപ്പാകയും ആയി
തെച്ചികുളിക്ക്വാനും പൊരുന്നല്ലെ
ഞെറക്കുളങ്ങരപ്പൊരുന്നല്ലെ
താളിയുന്തെച്ചി തലയൊലുമ്പി
പാകയുന്തെച്ചി മെയി ഒതുക്കി 20
കടുമ്മയിത്തെച്ചി കുളിച്ചികണ്ണൻ
തെച്ചികുളിച്ചിറ്റും പൊരുന്നല്ലെ
തെക്കെതിരുനുമ്പ(മുമ്പ്) പ്പന്ന2 കണ്ണൻ
പറയുന്നുണ്ടന്നെരം പെറ്റൊരമ്മ
കഞ്ഞികുടിച്ചൊളെ കുഞ്ഞിക്കണ്ണ
കഞ്ഞി തലത്ത്വൊണ്ടെലയുമിട്ട
കഞ്ഞിയും കൊണ്ട വിളമ്പന്നമ്മ
പൊമ്പൊലെ നല്‌തരം പച്ചക്കറി
നാല് തരം പച്ചക്കറി വിളമ്പി
മയവെള്ളം പൊലത്തുരുക്കു നെയ്യും 30

11

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/73&oldid=200682" എന്ന താളിൽനിന്ന് ശേഖരിച്ചത്