താൾ:34A11416.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

പൊത്തന്നെയാടെ ഇരുന്നൊതെനൻ
അരിയളവൊക്കെയും തീറ്ന്നാരെ
പറയുന്നുണ്ടന്നെരം ബാഉന്നൊറ്
തച്ചൊളിനല്ലൊമന കുഞ്ഞുതെന
ബന്നു എന്റൊമന കുഞ്ഞുതെന
ഉടനെ പറഞ്ഞല്ലൊ കുഞ്ഞി ഒതെനൻ 160
ചീനം ബീട്ടത്തങ്ങള ബാഉന്നൊറെ
വന്നെടം പണ്ടെ ബയിക്കയിഞ്ഞു
ഉടനെ പറഞ്ഞല്ലൊ പാഉന്നൊറ്
വാളും വെച്ചാട ഇരിക്കുന്നതെന
ചന്തിമുറിയയില്ലെ ബാഉന്നൊറെ
വാളാട മൂലക്കച്ചാരുതെന
ചൂലല്ലാലൊ മൂലക്കച്ചാരുആനൊ
ആചാരം ചെയിതാടനിക്കുതെന
അതിനെട്ടങ്കൊമക്കുറുപ്പുണ്ടെല്ലൊ
ചിത്തിരത്തൂണചാരി നിക്കുതെന 170
കൊതിക്കെന്റെ മെപ്പയിലുണ്ടല്ലത
ബളയുമ്പിടിച്ചാട നിക്കുതെന
കൊതിക്കെന്റെ മെപ്പയിത്തട്ടീറ്റുണ്ട്
ഉടനെ പറഞ്ഞല്ലൊ ബാഉന്നൊറ്
ഇത്തിരകിറ്ത്തുള്ള കുഞ്ഞ്യൊതെന
നിന്റമ്മ തന്നെ മരിച്ചൊണ്ടിറെ
പെനയായിറ്റൂടയങ്ങനെ കൂടീനല്ലെ
ചീനം ബീട്ടിലുള്ളൊരു പെണ്ണുങ്ങക്ക്
ചൌനെ കറികൂട്ടീറ്റുണ്ടും കൂടാ
കാടിയും പീരയും കുടിച്ചും കൂടാ 180
ഉടനെ പറഞ്ഞല്ലൊ കുഞ്ഞിയുതെനൻ
ചീനം ബീട്ടത്തങ്ങള് ബാഉന്നൊറെ
എനക്കൊരു തൊലിയത്തരം കണ്ടിന
നിങ്ങെക്കെതും തൊലിയ ഇല്ലെ പാഉന്നൊറെ
ഉടനെ പറഞ്ഞല്ലൊ പാഉന്നൊറ്
എനക്കെന്ത തൊലിയത്തര ഉതെന
ഒന്നെന്നാലെണ്ണിപ്പറയരുതൊ
ഉടനെ പറഞ്ഞല്ലൊ കുഞ്ഞി ഒതെനൻ
മീത്തലെടത്ത കുങ്കി ബില്യാരിക്ക്
ബില്ലിക്കക്കുങ്കമ്മണവാളന്റെ 190
ഓന്റെ അമരാതം ബില്യാരിക്ക
അത്തുരം കെട്ടുള്ള നായിമ്മാറ്
അരിയും പണഉഒക്ക ചാടിയൂടുന്ന്
ഞമ്മക്കിപ്പാഉൗന്റരിയും12 വെണ്ട
ഞാക്കൊട്ടിപ്പാഉൗന്റെ പണഉം വെണ്ട

5

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/67&oldid=200674" എന്ന താളിൽനിന്ന് ശേഖരിച്ചത്