താൾ:34A11416.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

lviii

ത്തേതിലാകട്ടെ, കേളപ്പനെ വെടിവെച്ചു വീഴ്ത്തുന്നത് അനന്തരവൻ
പാറക്കടവത്തെ വില്ലുവും.

കേളപ്പന്റെ മരണത്തോടെ ഒന്നാമത്തെ പാട്ട് അവസാനിക്കുക
യാണ്. രണ്ടാമത്തേതിൽ കഥ കുറെക്കൂടി നീളുന്നു. കേളപ്പന്റെ മരണ
ത്തിനുശേഷം പാറക്കടവത്തെ വാഴുന്നോർ ചിരുതേയിയെ വിളിച്ചുകൊണ്ടു
പോകാൻ എത്തുന്നു. പക്ഷേ, ചിരുതേയി അയാൾക്കെതിരെ വാതിലട
യ്ക്കുന്നു. വാതില്ക്കൽനിന്ന് ചിരുതേയിയെ വിളിക്കുന്ന വാഴുന്നോർക്ക്
അവൾ നൽകുന്ന മറുപടി ഇതാണ്.

ഞാനെന്റെ വാതില് തുറക്കണ്ടീക്കി
തോട്ടത്തിൽ കേളപ്പൻ നേരാങ്ങള
ഓനെന്റെ വാതില് വിളിച്ചോണ്ടാല്
ഞാനെന്റെ വാതില് തുറക്കു അല്ലോ
ബന്ധൂനെനിക്കിപ്പോളെന്നും കിട്ടും
ആങ്ങളെനിക്കിനി കിട്ടൂല്ലലൊ.

പാറക്കടവത്തെ പൊന്നൊക്കെയും ചാക്കിലാക്കി എത്തിച്ചിട്ടും ചിരുതേയി
യുടെ തീരുമാനം മാറുന്നില്ല. നിരാശനായ വാഴുന്നോർ വൈരം വിഴുങ്ങി
മരിക്കുന്നു—കാവ്യനീതിയുടെ നിർവഹണം. കേളപ്പന്റെ ഭാര്യ പ്രസവിച്ച
കുഞ്ഞിന്റെ സംരക്ഷണം ചിരുതേയി ഏറ്റെടുക്കുന്നതുംകൂടി വിവരിച്ചിട്ടേ
രണ്ടാമത്തെ പാട്ട് അവസാനി ക്കുന്നുള്ളു.

രണ്ടുപാട്ടിലും സമാനമായി ആവർത്തിക്കുന്ന ഒരു സംഭാഷണ ഭാഗ
മുണ്ട്. പെരുവഴി തെറ്റുന്നതു പറഞ്ഞ് വാഴുന്നോരും കേളപ്പനും അന്യോന്യം
ഇടയുന്ന രംഗമാണത്. ഒന്നാമത്തെ പാട്ടിൽ നിന്ന്:

ഉടനെ പറയിന്ന് ബാഅ്ന്നൊറ്
തൊട്ടത്തിലൊമനക്കുഞ്ഞ്യെളപ്പ
നമ്മളിലെതു ഒരി പെതയില്ലെ
ഉടനെ പറയിന്ന് കുഞ്ഞ്യെളപ്പൻ
പാറക്കടവത്തെ ബാഉന്നൊറെ
നമ്മളിലെന്തൊരി പെതം ബാഉ
നിങ്ങളെന്റെ മൂത്തെയളിയനെല്ലെ
ബില്ലിയാരി പെറ്റ മൊഞ്ഞാനെ ബാഉ
ആളെറും പാറക്കടവത്തെങ്കിൽ
പൊന്നെറും പൂക്കൊട്ടെന്റെമ്മൊമ്മന്
പൊന്ന് കൊടുത്താളെക്കൊള്ളും ഞാനൊ

രണ്ടാമത്തെ പാട്ടിൽ നിന്ന്:

അന്നേരം ചോദിച്ച് വാഴുന്നോറ്
നമ്മളിലേത്യൊരു ഭേദമില്ലെ
അന്നേരം ചോദിച്ച് കുഞ്ഞ്യെളപ്പൻ
നമ്മളിലെന്തൊരു ഭേദമാണ്
പിള്ള്യാരി പെറ്റ മോൻ വാഴുന്നോറ്
അക്കമ്മ പെറ്റ മോൻ ഞാനാനല്ലോ
മറ്റേതും ഭേതേല്ല്യേ കുഞ്ഞ്യേളപ്പാ
മറ്റിപ്പളെന്തൊര് ഭേദമാന്

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/60&oldid=200660" എന്ന താളിൽനിന്ന് ശേഖരിച്ചത്