താൾ:34A11416.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

lvii

തോട്ടത്തിൽ കേളപ്പന്റെ പാട്ടും ചേർത്തുവച്ചു നോക്കുകയാണ് ഇവിടെ.
ഗുണ്ടർട്ടിന്റെ ശേഖരത്തിലെ പാട്ട് ഒന്നരനൂറ്റാണ്ടെങ്കിലും മുമ്പ് ശേഖരിച്ച
താവണം. രണ്ടു പാട്ടു കൾക്കും ആധാരമായ കഥ ഒന്നുതന്നെ. തോട്ടത്തിൽ
കേളപ്പനും പാറക്കടവത്തെ വാഴുന്നോരും തമ്മിലുള്ള ഏറ്റുമുട്ടലും
അതിന്റെ പരിണാമവുമാണ് കഥ. പാട്ടിന്റെ ഗാത്രത്തിൽ കാലം വരുത്തുന്ന
മാറ്റങ്ങളാണ് ഇവിടെ ശ്രദ്ധേയം.

ഗുണ്ടർട്ടു സമാഹാരത്തിലെ പാട്ടിൽ പാറക്കടവത്തെ വില്ലുവിന്റെ
അമ്മാവനാണ് വാഴുന്നോർ. അപ്പുണ്ണി നമ്പ്യാരുടെ സമാഹാരത്തിലെ പാട്ടിൽ,
അവർ അച്ഛനും, മകനുമാണ്. (ഒന്നാമത്തെ, രണ്ടാമത്തെ എന്ന് യഥാക്രമം
ഈ പാട്ടുകളെ താഴെ പരാമർശിക്കുന്നു.) ഒന്നാമത്തെ പാട്ടിൽ, വില്ലുവും
തോട്ടൊം തയിരുവും'ഇരിക്കും നെലം ചൊല്ലി'യാണ് ഇടയുന്നത്. രണ്ടാമത്തേ
തിലാകട്ടെ, ദയിരുവിനോട് താമരമുല്ല കൊത്തിയ പൊന്നെഴുത്താണി
ചോദിച്ചതിനെത്തുടർന്നാണു വഴക്ക്.

ഒന്നാമത്തെ പാട്ടിൽ, 'നാരങ്ങച്ചെറക്കലെളയച്ചന് പാരം ബരത്തം
തൊയിരക്കേട്' എന്നറിഞ്ഞ് അന്വേഷിക്കാൻ പോകുന്നതിനിടയിലാണ്
കേളപ്പൻ, പെരുവഴിതെറ്റുന്നതു ചൊല്ലി വാഴുന്നോരോടു നേരിട്ട് കലഹി
ക്കുന്നത്. രണ്ടാമത്തേതിൽ, 'കൊളവായി അമ്മ' മരിച്ചുവെന്നറിഞ്ഞ്
'കണ്ണൂക്കി'ന് പോകുന്നതിനിടയിലാണ് കലഹം.

‘നാട്മതിച്ചി പടവന്നിറ്റും' കൊലയ്ക്കു കൊടുക്കാതെ കേളപ്പന്റെ
അമ്മാവൻ സംരക്ഷിച്ച 'മൂറ്ക്കൊത്തത്തൂപ്പി ചൊനൊയ നെ’ വാഴുന്നോർ
വധിക്കുന്നതും പ്രതികാരമായി കേളപ്പൻ പാറക്കടവത്ത് ഏറെ നാശം വരുത്തു
ന്നതും, ഒന്നാമത്തെ പാട്ടിലേ വിവരിക്കുന്നുള്ളൂ. ഇതേ സ്ഥാനത്ത് മറ്റൊരു
സംഭവമാണ് രണ്ടാമത്തെ പാട്ടിൽ കടന്നുവരുന്നത്. തുവ്വാടൻ കുങ്കനുവേണ്ടി
കേളപ്പൻ രണ്ടായിരം പണത്തിന്റെ 'ജാമിയകച്ചീട്ട്' എഴുതി വാഴുന്നേർക്കു
കൊടുക്കുന്നു. ഇതേത്തുടർന്നാണ് എടച്ചേരി തോട്ടത്തിലേക്ക് വാഴുന്നോരു
ടെ പടനയിക്കൽ.

ഒന്നാമത്തെ പാട്ടിൽ, ചോനോൻ മരിച്ചതിറിഞ്ഞ് സങ്കടംപൂണ്ട
എടച്ചേരിപ്പുക്കോട്ടെ കണാരൻ നമ്പിയാർ,'നീയെന്റിടച്ചേരീ നിക്ക്വ വേണ്ട'
എന്നു പറയുന്നു. നാട്ടിൽ നിലയില്ലാതെ നാടുവിട്ട കേളപ്പൻ 'കുറ്റ്യാടി
ക്കൊയിലോത്ത് എത്തി അവിടത്തെ തമ്പുരാന്റെ നേമത്തിനു നില്ക്കുന്നു.

കേളപ്പൻ കുറ്റ്യാടിയിൽ പാർത്ത്, പിള്ള്യാടിച്ച്യോമന കുഞ്ഞൂങ്കിച്ചി
യെ സംബന്ധവും ചെയ്ത് ആറുമാസം ചെല്ലുമ്പോഴാണ്, പാറക്കടവത്തെ
വാഴുന്നോർ എടച്ചേരി തോട്ടത്തിൽ ആക്രമണം നടത്തുന്നത്. രണ്ടാമത്തെ
പാട്ടിൽ ഈ സംഭവങ്ങളൊന്നും ഇല്ല. എന്നല്ല, കേളപ്പൻ ഭാര്യാഗൃഹമായ
പയ്യറങ്ങോട്ട് പോയതിന്റെ മൂന്നാം നാളിലാണ് വാഴുന്നോർ പടനയിക്കു
ന്നതും.

കേളപ്പൻ കുറ്റ്യാടിക്കൊയിലൊത്തെ അഞ്ഞൂറകമ്പടി ചോറ്റു
കാരോടും വേണ്ടുന്ന പടക്കോപ്പോടുംകൂടി വാഴുന്നോരെ എതിർക്കാൻ
എത്തുന്നതായാണ് ഒന്നാമത്തെ പാട്ടിലെ വിവരണം. രണ്ടാമത്തെ പാട്ടി
ലാകട്ടെ, കേളപ്പൻ ഏകനായി നിന്നാണ് വാഴുന്നോരുടെ പടയെ നേരിടുന്നത്.

വാഴുന്നോരുടെ കാര്യക്കാരൻ എമ്മിഞ്ഞിക്കുങ്കനടിയോടിയുടെ
വെടിയേറ്റ് കേളപ്പൻ വീഴുന്നുവെന്നാണ് ഒന്നാമത്തെ പാട്ടിൽ; രണ്ടാമ

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/59&oldid=200658" എന്ന താളിൽനിന്ന് ശേഖരിച്ചത്