താൾ:34A11416.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

liii

മുതലകളുള്ള പുഴ നീന്തി മറിയണം എന്നായി ആവശ്യം. പച്ചമരുന്നിന്റെ
പിൻബലത്തിൽ അതും അനുഷ്ഠിക്കുന്നു. 'ബില്യാരി', ഒടുവിൽ, മുടിക്കെട്ട
ഴിച്ചു നീന്തണം എന്നായി, ഒതേനൻ. അങ്ങനെ, അതീതശക്തിയുടെ
പിൻബലം നശിച്ച 'അപരാധിനി'യായ ബില്യാരിയെ മുതല കൊണ്ടു
പോകുന്നു – പാട്ടുകളിൽ ചികിത്സയും മരുന്നുമൊക്കെ ഭൗതികതര വ്യാപാര
മണ്ഡലത്തിന്റെ ഭാഗമാണ്. ഒന്നിനു പുറകെ ഒന്നായി എത്തുന്ന ഓളങ്ങൾ
പോലെയാണ് ഇത്തരം ആവർത്തനങ്ങളുടെ ഗതി.

വീരാരാധന

വീരാരാധന പാട്ടിലെ എല്ലാ പ്രവർത്തക ധർമ്മങ്ങളെയും സ്വാധീനിച്ചു
നില്ക്കുന്നു എന്നു സൂചിപ്പിച്ചു. നേരും നെറികേടും വീരാരാധനയുടെ കണ്ണു
കളിലൂടെയാണു വായിച്ചെടുക്കുന്നത്. നായകന്മാർ നടത്തുന്ന ജാര
സംസർഗ്ഗങ്ങൾ അവരുടെ വീരത്വത്തിന്റെ ഭാഗമായാണു വിവരിക്കപ്പെടു
ന്നത്. ഒതേനനും മാടായിക്കോലോത്ത് കുഞ്ഞിപ്പാറുവും(Ballads of North
Malabar Vol-l) എന്ന പാട്ടിൽ, ഒതേനൻ കുഞ്ഞിപ്പാറുവിനെ ചതിയിലക
പ്പെടുത്തിയാണ് ഊവ്വം വഴങ്ങുന്നത്. ചതി മനസ്സിലാവുന്ന കുഞ്ഞിപ്പാറു,

അരിശി പിടിച്ചി പറയുന്നല്ലൊ
എന്നെ ചതിച്ച ചതിയാണിത്
ഓനെ ചതിക്ക്വാനും ആളുണ്ടാകും

എന്നു പറഞ്ഞ് ആശ്വസിക്കാൻ ശ്രമിക്കുന്നു.

നായകന്മാർക്കെതിരെ നടക്കുന്ന ജാരവൃത്തികൾ ഭീകര ദുരന്ത
ത്തിലേക്ക് വഴിതെളിക്കുന്നു. ഓമനക്കടിഞ്ഞൊത്തെ കുഞ്ഞിയൊ തെനന്റെ
പാട്ടുനോക്കുക. കായംകൊളത്ത് കണ്ണൻ നമ്പിയാര്, കുഞ്ഞിയൊതെനന്റെ
ഭാര്യയായ കുഞ്ഞിക്കുമ്പയുമായി നടത്തുന്ന ജാരസംസർഗ്ഗം കൂട്ടക്കൊല
യ്ക്ക് ഇടയാക്കുന്നു. അപമാനഭാരം സഹിയാതെ, കുഞ്ഞിയൊതെനൻ
തനിക്കു പ്രിയപ്പെട്ട ചൊക്കനെയും കൊന്ന് സ്വയംവെട്ടി മരിക്കുന്നു. അതിനു
മുമ്പ് ചൊക്കൻ കായംകൊളത്ത് നമ്പ്യാരെയും അയാളുടെ ഇരുപത്തിരണ്ട്
നായന്മാരെയും കടിച്ചു കീറിക്കൊല്ലുന്നുണ്ട്. വിവരങ്ങൾ അറിയുന്ന
കുഞ്ഞിക്കുമ്പയുടെ സഹോദരൻ അവളെ ജീവനോടെ പെട്ടിയിലടച്ച്
പുഴയിൽ താഴ്ത്തുകയാണ്.

തച്ചോളി കേളുവിന്റെ പാട്ടിൽ, ജാരസംസർഗ്ഗം നടത്തിയ ഗർഭിണി
യായ ഭാര്യയെ കേളു വധിക്കുന്നത് ഭീകരമായ രംഗമാണ്.

അത്തുരം കണ്ടുള്ള കേളു ആന്
പുന്നൊല വീട്ടിലെ കുങ്കിഉഞ്ഞന്നെ
ഉറുമ്മി തിരിച്ചൊന്നടിച്ചി കെളു
കുങ്കമ്മ വേറെ കഴുത്ത് വേറെ
പള്ളെലക്കുഞ്ഞന്റെ കഴുത്ത വേറെ.

ഇത്തരം രംഗങ്ങൾ വളരെ ലാഘവത്തോടെയാണു പാട്ടുകളിൽ
വിവരിച്ചു പോകുന്നത്. ‘വീരാരാധനായുഗ'ത്തിന്റെ സ്വാധീനമാകാം ഇത്.

പ്രതികാരം – ഉത്തരം ചോദിക്കൽ – പാട്ടുകളിലെ വലിയ ആദർശങ്ങ
ളിലൊന്നാണ്. അത് അഭിമാനത്തിന്റെ പ്രശ്നവുമാണ്. മാറ്റാന്റെ വെടി
യേറ്റുവീണ എടൊട്ടും പൂങ്കാവിൽ കുഞ്ഞിക്കണ്ണൻ 'ഊരാളി രാമൻ

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/55&oldid=200651" എന്ന താളിൽനിന്ന് ശേഖരിച്ചത്