താൾ:34A11416.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xlvi

ഈരണ്ടു പകർപ്പുകളുള്ള രണ്ടു പാട്ടുകൾ

പതിനൊന്നു പാട്ടുകളാണ് ഗുണ്ടർട്ടിന്റെ ശേഖരത്തിൽ ഉള്ളതെന്നു
സൂചിപ്പിച്ചു(പതിനൊന്നാമത്തെ പാട്ടിന്റെ നാലു പേജുകളേ കിട്ടിയിട്ടുള്ളു).
രണ്ടു പാട്ടുകൾക്ക് - ഓമനക്കടിഞ്ഞൊത്തെ കുഞ്ഞൊതെനന്റെ പാട്ട്,
നാളൊം പുതിയ വീട്ടിൽ കെളുവിൻ പാട്ട് - ഈരണ്ടു പകർപ്പുകൾ ഉണ്ട്.
പാട്ടുകളുടെ ശേഖരണവിഷയത്തിൽ ഗുണ്ടർട്ടു ചെലുത്തിയ സൂക്ഷ്മമായ
ശ്രദ്ധയ്ക്ക് ഉദാഹരണമാണ് ഇവ.

നാടൻപാട്ടുകളെ സംബന്ധിച്ച് അപപാഠമെന്ന സങ്കല്പത്തിനു
പ്രസക്തിയില്ല. ഓരോ പാട്ടും കാലത്തിലൂടെ പരിണാമവിധേയമായി
ക്കൊണ്ടിരിക്കുന്നു. ഒരേ കാലത്തു തന്നെ വിവിധ പാട്ടുകാർ, തങ്ങളുടെ
മനോ ധർമ്മം അനുസരിച്ച് പാട്ടുകളുടെ ശീലുകളിൽ മാറ്റം വരുത്താറുണ്ട്.
വിവിധ കൂട്ടായ്മകളിൽ ഒരേ പാട്ട് ഭാഷാപരമായ സൂക്ഷ്മ വ്യത്യസ്ത
തകളോടെ പുലരുന്നു എന്നും വരാം. ഗുണ്ടർട്ടിന്റെ ശേഖരത്തിലെ രണ്ടു
പാട്ടുകളുടെയും കാര്യത്തിൽ, പത്തോ ഇരുപതോ ശീലുകളിൽ മാത്രമാണ്
ഒന്നാമത്തെ പകർപ്പിൽനിന്ന് രണ്ടാമത്തേത് വ്യത്യസ്തമാകുന്നത്. ശ്രദ്ധേയ
മായ വസ്തുത, രണ്ടാമത്തെ പകർപ്പിന്റെ വാമൊഴിയിലുള്ള ഉച്ചാരണ
പരമായ ദൃഢീകരണമാണ്. രണ്ടു പകർപ്പുകളിലും (യഥാക്രമം 'എ' എന്നും
‘ബി’ എന്നും പേരു നൽകുന്നു) ഉച്ചാരണ വ്യത്യാസത്തോടെ സമാനസന്ദർഭ
ങ്ങളിൽ പ്രത്യക്ഷ പ്പെടുന്ന ഒരേ പദങ്ങൾ താഴെ ഉദ്ധരിക്കുന്നു.

ബി
പറയിന്നിണ്ട് പറയുന്നുണ്ട്
മൊന്തിയാഅ്ന്നെരം മൊന്തിയാഉന്നെരം
വന്നൊണ്ടാല് ബന്നൊണ്ടാല്
പൊരക്കലെല്ലെ പുരക്കലെല്ലെ
ചെതത്ത് ചിതത്ത്
പൊയിറ്റ് പൊയിട്ട്
ബാതിലൊരക്കുറ്റി ബാതിലുരക്കുറ്റി
ബയ്യെ പയ്യെ

വടക്കെമലബാർ ഭാഷയിലെ 'ഇണ്ട്' എന്ന രൂപം അല്ല'ബി'യിൽ കാണുന്നത്.
എന്നാൽ വടക്കെ മലബാർ ഭാഷയുടെ മറ്റൊരു മുദ്രയായ 'ബ'
കാരവത്കരണം 'ബി'യിൽ കാണുന്നുമുണ്ട്. ‘എ’യിലെ 'ബയ്യെ' എന്ന രൂപ
ത്തിന്റെ സ്ഥാനത്ത് 'ബി'യിൽ പയ്യെ എന്ന രൂപം പ്രത്യക്ഷപ്പെടുന്നു. പാട്ടു
കൾ കൈകാര്യം ചെയ്ത വ്യത്യസ്ത കൂട്ടായ്മകളുടെ ഉച്ചരണപരമായ
വ്യത്യസ്തതകളാവാം രണ്ടു പകർപ്പുകളിലും ദൃശ്യമാകുന്നത്. ഇത്തരം
സൂക്ഷ്മവ്യതിയാനങ്ങളിലേക്ക് പഠിതാവിന്റെ ശ്രദ്ധ ആകർഷിക്കാൻ
കഴിയുന്നു എന്നതാണ് ഗുണ്ടർട്ടു ശേഖരത്തിലെ പാട്ടുകളുടെ പ്രാധാന്യം.

നാടൻ കഥാഗാനങ്ങൾ - സവിശേഷ മേഖല

ശില്പഭദ്രത, വ്യക്തിത്വമുള്ള കഥാപാത്രങ്ങൾ, ധ്വന്യാത്മകത,
അചുംബിത കല്പനകൾ തുടങ്ങിയുള്ള ലിഖിത സാഹിത്യത്തിന്റെ സങ്കല്പ
നങ്ങൾ ഉപയോഗിച്ച് നാടൻ കഥാഗാനങ്ങളെ വിശകലനം ചെയ്യുന്നത്
അശാസ്ത്രീയമാണ്. കല്പനകളുടെ കാര്യം എടുക്കുക; പ്രയോഗിക്കപ്പെടുന്ന
ഏതു കല്പനയും പാട്ടുകൂട്ടായ്മയുടെ പൊതുസ്വത്താണ്. ആ നിലയ്ക്ക്

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/48&oldid=200637" എന്ന താളിൽനിന്ന് ശേഖരിച്ചത്