താൾ:34A11416.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxvi

കടത്തനാടൻ ശൈലിയിലുള്ള ഈ പാട്ട് വാചികരൂപം കൃത്യമായി
സംരക്ഷിക്കാൻ ശ്രദ്ധിച്ചിട്ടുണ്ടെന്ന് ഡീറ്റ്സ് എടുത്തു പറയുന്നുണ്ട്. ഇപ്പോൾ ഇവിടെ
പ്രസിദ്ധീകരിക്കുന്ന സമാഹാരവും ഡീറ്റ്സ് സൂചിപ്പിക്കുന്ന സമാഹാരവും
തമ്മിലുള്ള ബന്ധം കൂടുതൽ തെളിവുകൾ ലഭിക്കാതെ വ്യക്തമാകുന്നതല്ല. ഇവിടെ
പ്രത്യേകം ഓർമ്മിക്കേണ്ടകാര്യം, പാട്ടുകൾ പകർത്തുമ്പോൾ വർണ്ണ സ്വരൂപം
കൃത്യമായി നിലനിറുത്തണം എന്ന ആഗ്രഹം ജർമ്മൻ പണ്ഡിതന്മാരായ ഗുണ്ടർട്ടിനും
ഡീറ്റ്സിനും ഉണ്ടായിരുന്നു എന്നതാണ്. നാടൻപാട്ടിന്റെ ഭാഷാസ്വരൂപം
കൃതിയുടെ പഴക്കം നിർണ്ണയിക്കാൻ ഉതകുമെന്ന തെറ്റുദ്ധാരണ ഇവർക്കുണ്ടായി
രുന്നു എന്നു തോന്നുന്നില്ല. ജനകീയ ഭാഷാപ്രവാഹത്തിൽ ലിഖിതഭാഷയിലില്ലാത്ത
ചില പ്രാചീനമുദ്രകൾ ഉണ്ടാകാം. എന്നാൽ അതിനെക്കാൾ, ഭാഷയുടെ സജീവ
വ്യവഹാരരൂപം, ആഖ്യാനപരമായ ശൈലീചിഹ്നങ്ങൾ, ഭാഷയുടെ ദേശ്യഭേദങ്ങൾ,
പ്രസ്ഥാനസൂചകങ്ങൾ എന്നീ നിലകളിൽ പാട്ടിന്റെ വാചിക സ്വരൂപം
സവിശേഷ പഠനം അർഹിക്കുന്നു. Ballads of North Malabarന്റെ ഒന്നാം
വാല്യത്തിൽ ചേലനാട്ടു അച്യുതമേനോൻ പ്രകടിപ്പിക്കുന്ന കാഴ്ചപ്പാട് ഇവിടെ
വിചിത്രമായി അനുഭവപ്പെടും:

"These songs are generally sung by illiterate people with no sense of
textual accuracy. They care only for their emotional appeal. Very often they
substitute their words when the original expression is beyond their comprehension.
To these are some times added some local peculiarities of expression." നിലവാരപ്പെട്ട
ഭാഷയിൽ വാർന്നുവീഴുന്ന സ്ഥിരപാഠത്തോടുള്ള ആദരം ചേലനാട്ട് അച്യുത
മേനോന്റെ സമാഹാരത്തിലെ വടക്കൻ പാട്ടുകളെ അലങ്കോലപ്പെടുത്തിയിട്ടില്ല
എന്നു വിശ്വസിക്കാമോ? അച്യുതമേനോന്റെ പ്രസിദ്ധീകരണത്തിനു മുഖ്യാവ
ലംബം പേഴ്സി മക്വീന്റെ ശേഖരമാണല്ലോ. 1913-1919 ഘട്ടത്തിൽ തലശ്ശേരിക്കാരൻ
അടിയേരി കുഞ്ഞിരാമന്റെ സഹായത്തോടെ താൻ നടത്തിയ പാട്ടുശേഖരണത്തെ
ഒരു 'അമച്വർ യത്നം' എന്നാണ് പേഴ്സി മകീൻ വിശേഷിപ്പിക്കുന്നത്! ഇവിടെയാണ്,
ഇപ്പോൾ പ്രസിദ്ധീകരിക്കുന്ന സമാഹാരത്തിന്റെ ശ്രേഷ്ഠത. ഗുണ്ടർട്ടിന്റെ
കൈയെഴുത്തുഗ്രന്ഥം ഉച്ചാരണഭേദങ്ങൾ പ്രകടമാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്.
ഗുണ്ടർട്ടു തന്നെ അങ്ങിങ്ങു ചില പരിശോധനകൾ നടത്തിയതായും തോന്നുന്നു.
അമൂല്യമായ ആ പാഠം തികച്ചും സത്യസന്ധമായി അവതരിപ്പിക്കാനാണ് ഞങ്ങൾ
ശ്രമിച്ചിരിക്കുന്നത്.

പാട്ടുകൾ പകർത്തിയെടുത്തതു യുവഗവേഷകനായ പി. ആന്റണിയാണ്.
തച്ചോളിപ്പാട്ടുകളിലെ കഥനാംശത്തെക്കുറിച്ചു നവീന ആഖ്യാന കലാസിദ്ധാന്ത
ങ്ങളുടെ പശ്ചാത്തലത്തിൽ ഗവേഷണപഠനം നടത്തുന്ന സുഹൃത്തിനു ഈ
വിഷയത്തിലുള്ള അവഗാഹം വെളിപ്പെടുത്തുന്നതാണ് ഇവിടെ തൊട്ടുപിന്നാലെ
വരുന്ന പഠനം-തച്ചോളിപ്പാട്ടുകൾക്ക് ഒരു മുഖവുര.

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/28&oldid=200571" എന്ന താളിൽനിന്ന് ശേഖരിച്ചത്