താൾ:34A11416.pdf/232

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൊലത്തിരിത്തമ്പുരാന്റെ പാട്ട് *

കൊലത്തിരി കൊയിലുവാണ തമ്പുരായൻ
അരുളിച്ചെയിയുന്നത്തമ്പുരായൻ
കൊപാലകണ്ണ കണക്കെഅ്ത്ത്1
കാലൊരി മൂആണ്ടെക്കാലമായി
ഇങ്കിരിയെസ്സൊമനക്കൊമ്മിഞ്ഞിക്ക
പണ്ടാരക്കപ്പമടക്കാത്തത്
കപ്പ അടക്കിപ്പരണ്ടീനാനും2
പള്ളിച്ചാനൊമനക്കണ്ണനൊട്
പല്ലക്കിനെറം ബരുത്തിക്കൊണ്ടവരുവാൻ
വെകം കടുമ്മയിച്ചെന്ന പറ 10
അത്തുരം കെട്ടുള്ള കാരിയക്കാരൻ
വെകത്തിച്ചെന്നും പറയിന്നല്ലെ
പിന്നയു അരുളിച്ചെയിയുന്നല്ലെ
പാലിക്കര രാമ നെരളിയ
ആദിതലശ്ശെരിപ്പൊണെനക്ക്
നീരാട്ട് പള്ളികയിയവെണം
അത്തുരം വാക്ക്വെട്ട കാരിയക്കാരൻ
നീരാട്ടപള്ളിക്കൊരുക്കം കൂട്ടി
നീരാട്ട് പള്ളി കയിയുന്നല്ലെ
പക്കം വെച്ചൂട്ടുന്ന കുട്ട്യട്ടറ് 20
പക്കം കടുമ്മയിത്തെയ്യാറാക്കി
അമെരത്ത പക്കം കയിഞ്ഞൊണ്ടല്ലെ
പൂആമ്പൊറപ്പാടൊരുമപ്പാട്
പള്ളിച്ചാനൊമനക്കുഞ്ഞിക്കണ്ണൻ
പല്ലക്കിനെറം വരുത്തികൊണ്ടും വന്ന്
അരുളിച്ചെയിയുന്നത്തമ്പുരാനൊ
പതിനെട്ട കാരിയക്കാറുള്ളത
ഒക്കയു ഒരുങ്ങീറ്റ് നിന്നൊളണം

*അപൂർണ്ണമായ പാട്ട്

170

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/232&oldid=200947" എന്ന താളിൽനിന്ന് ശേഖരിച്ചത്