താൾ:34A11416.pdf/229

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

നടക്കും നടത്തിച്ചൊര തന്നെ
പറയുന്നുണ്ടൊമനച്ചിരുതയിക്കുഞ്ഞൻ
പൂങ്കാവിക്കണ്ണനെന്റെ നെരാങ്ങളെ
ഇതെല്ല എന്ത പുതുമ്മയാന്
അയ്യം ബിളികൂട്ടി കുഞ്ഞന്താനൊ
പറയുന്നുണ്ടെന്നെരം കുഞ്ഞിക്കണ്ണൻ
അയ്യം ബിളിക്കല്ല നെര്പെങ്ങളെ
ഇന്ന്തന്നെ ഞാനൊ മരിച്ചെങ്കിലും 650
സങ്കട ഇല്ല എനക്ക് പെങ്ങളെ
ഊയി അറിവൂല നെര്പെങ്ങളെ
തമ്മടം ചാത്തും തയിരപ്പനും
രണ്ടിനയും കൊത്തിക്കൊന്ന് ഞാനെ
പാമ്പൂരികുന്നുമ്മക്കെളനയും
കെളനയും കൊത്തി കൊന്ന് ഞാനെ
പറയുന്നുണ്ടൊമനച്ചിരുതയി കുഞ്ഞൻ
എടൊട്ടും പൂങ്കാവിക്കുഞ്ഞിക്കണ്ണ
അറവൂല കൊത്തിയൊ നെരാങ്ങളെ
എടൊട്ടും പൂങ്കാവിക്കുഞ്ഞിക്കണ്ണൻ 660
നിന്നെടുത്തെല്ലഉം ചൊരതന്നെ
നെഞ്ഞത്ത് കുത്തി ചിരുതയി കുഞ്ഞൻ
നട്ടുനട്ടുള്ളൊരി പാതിരാക്ക്
എടവും പലഉള്ള നായിമ്മാറ്
നായിമ്മാറ ഇങ്ങ് വിളിച്ചവള്
പറയുന്നുണ്ടൊമനച്ചിരുതയികുഞ്ഞൻ
കെട്ട തരിക്കണെന്റാങ്ങളാറെ
എടൊട്ടും പൂങ്കാവിക്കുഞ്ഞിക്കണ്ണൻ
അറവൂല കൊത്തിയല്ലൊ കുഞ്ഞിക്കണ്ണൻ
നിങ്ങളെ മനസ്സൊന്നൊടുണ്ടെങ്കില് 670
നിങ്ങളൂടി എന്റാടിപൊര്അവെണം
ഊരാളിയൊതയൊത്ത് പൊര്അവെണം
കണ്ണനയും കൂട്ടിപ്പൊരുന്നൊല്
ഊരാളിയൊതയൊത്ത് ചെന്നവറ്
വാത്ക്ക് ചെന്ന് വിളിച്ചവറ്
ഊരാളിയൊതയൊത്തെ കുഞ്ഞിയുങ്കമ്മ
മറുവിളികെട്ടൊണ്ടക്കുഞ്ഞന്താനൊ
വാതിലും തട്ടീത്തൊറന്നള്
കണ്ണനക്കണ്ണാലെ കാണുന്നെരം
അയ്യം ബിളികൂട്ടി കുഞ്ഞന്താനൊ 680
എടൊട്ടും പൂങ്കാവിക്കുഞ്ഞിക്കണ്ണ
അറവുല കൊത്തിയൊ കുഞ്ഞിക്കണ്ണ
ഊരാളിയൊതയൊത്തങ്ങെന്റമ്മൊമ്മൻ

167

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/229&oldid=200941" എന്ന താളിൽനിന്ന് ശേഖരിച്ചത്