താൾ:34A11416.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xx

തിരികെ എത്തുന്നതു വരെ പുറത്തെങ്ങും പോകേണ്ടെന്നും കുളിക്കാൻ കായംകൊള
ത്തെ കുളക്കടവിൽ പോകരുതെന്നും നിർദ്ദേശിച്ച് ഒതേനൻ യാത്രയായി.

അധികം താമസിയാതെ കുഞ്ഞിക്കുമ്പ കായംകൊളത്തെ കുളക്കടവിൽ
തന്നെ കുളിക്കാൻ പോകുന്നു. കുഞ്ഞുക്കുമ്പയെ സമീപിച്ച കായംകൊളത്തെകണ്ണൻ
നമ്പ്യാർ, ഒതേനൻ ഓമനക്കടിഞ്ഞോത്തില്ലെന്നറിഞ്ഞ് 'ഇന്നത്തെ അന്തിയുറക്ക
ത്തിന് ഞാൻ വരട്ടെ' എന്നു കുഞ്ഞിക്കുമ്പയോടു ചോദിക്കുന്നു. അവൾ സമ്മതം
മൂളി.

തെണ്ടയ്ക്കു പോകുന്നെന്നു പറഞ്ഞിറങ്ങിയ ഒതേനൻ ചെന്നത്
കായംകൊളത്തെ നമ്പ്യാരുടെ വീട്ടിലാണ്. പടിഞ്ഞാറ്റയിൽ കടന്ന്, നമ്പ്യാർ
കൊല്ലന്മാരിൽ നിന്നു പിടിച്ചെടുത്ത തന്റെ ഉറുമി ഒതേനൻ കൈക്കലാക്കി. ആ
ഉറുമികൊണ്ടു തന്നെ നമ്പ്യാരുടെ കുട്ടിയെ വെട്ടിക്കൊല്ലുന്നു.

ഓമനക്കടിഞ്ഞോത്തെത്തിയ ഒതേനൻ, കുഞ്ഞിക്കുമ്പ നമ്പ്യാരുടെ
കുളക്കടവിൽ കുളിക്കാൻ പോയത് അറിഞ്ഞു. അതെക്കുറിച്ച് അവളോട് ചോദിച്ചെങ്കി
ലും മറുപടിയൊന്നും പറയാതെ അവൾ അഞ്ചാം പുരയ്ക്കൽ പോയി ഇരിപ്പുറപ്പിച്ചു.
ഉച്ചയായി, സന്ധ്യയായി. അവൾ അനങ്ങിയില്ല. തങ്ങൾ പട്ടിണികിടന്നാലും
വളർത്തുന്ന നായയെ പട്ടിണി കിടത്തരുതെന്ന ഒതേനന്റെ അഭ്യർത്ഥനയും അവൾ
ചെവിക്കൊണ്ടില്ല. ഒതേനനാകട്ടെ, വീട്ടിലുണ്ടായിരുന്ന നാലുകോഴികളെ കൊന്ന്
ഇറച്ചിയും നായന്മാരെ അയച്ചു വാങ്ങിയ റാക്കും നായക്ക് കൊടുക്കുന്നു. നായയെ
തുടലിട്ടു പൂട്ടി, ഒതേനൻ ഉറങ്ങാൻ പോയി.

രാത്രിയിൽ കണ്ണൻ നമ്പ്യാരും സംഘവും ഓമനക്കടിഞ്ഞോത്ത് എത്തുന്നു
. മുരണ്ട് എഴുന്നേറ്റ നായുടെ നേരേ കൈയിൽ കരുതിയ തേങ്ങ എറിഞ്ഞു. നായ
തേങ്ങ തിന്നുന്ന സമയം നമ്പ്യാർ തറവാട്ടിൽ കടന്നു കൂടി, കുഞ്ഞിക്കുമ്പയെ
കാണുന്നു. അവൾക്ക് സമ്മാനമായി പട്ടും വളയും നൽകുന്നു. പിടഞ്ഞെഴുന്നേറ്റ
നായ തുടലുപൊട്ടിച്ചു വന്ന്, കണ്ണൻ നമ്പ്യാരെയും കൂടെ വന്ന നായന്മാരെയും
കടിച്ചു കീറി കൊല്ലുന്നു. ഒതേനന്റെ വാതിൽക്കൽ മുട്ടി, വാതിലു തുറപ്പിച്ചു.
ഒതേനൻ ഉടുത്ത പട്ടിന്റെ കോന്തലയിൽ കടിച്ചുവലിച്ച് അയാളെ കുഞ്ഞുക്കുമ്പ
യുടെ മുറിയിലെത്തിക്കുന്നു, നായ. കാര്യങ്ങൾ അറിഞ്ഞ ഒതേനൻ കുഞ്ഞിക്കുമ്പയെ
ചിത്രത്തൂണിൽ ബന്ധിച്ചു. വിവരങ്ങളെല്ലാം കാണിച്ച് കുഞിക്കുമ്പയുടെ
ആങ്ങളയ്ക്ക് ഓലയും എഴുതി. തുടർന്ന്, തന്റെ നായയെ വെട്ടിക്കൊന്നിട്ട്, ഒതേനൻ
കഴുത്തിന് ഉറുമി വച്ചു മരിക്കുന്നു.

വിവരങ്ങൾ അറിഞ്ഞ കുഞ്ഞിക്കുമ്പയുടെ ആങ്ങള അവളെ പെട്ടിയിലടച്ച്
നദിയിൽ താഴ്ത്തന്നു. ഒതേനന്റെ ആഗ്രഹപ്രകാരം, സ്വന്തം നായോടൊപ്പം അയാളെ
ദഹിപ്പിക്കുന്നു.

തച്ചോളി കേളു

അനന്തിരവൻ തച്ചോളിക്കേളുവിനെ ശ്രദ്ധിക്കണമെന്നും അവനെ
പുറത്തെങ്ങും ഇറക്കരുതെന്നും ഏട്ടൻ കോമക്കുറുപ്പിനോട് പറഞ്ഞേല്പിച്ചിട്ടാണ്
ഒതേനൻ തെണ്ടയ്ക്കു പോയത്. ഏറെ വൈകിയില്ല, കോമക്കുറുപ്പിന്റെ വിലക്കു
ലംഘിച്ചു കേളു പുറപ്പെട്ടു ആദിക്കുറിച്ചിയിലെ തമ്പുരാന്റെ കോവിലകത്തെത്തി,
അവിടെ നേമത്തിനു നിൽക്കുന്നു. കേളുവിന്റെ ജോലിയിൽ സംതൃപ്തനായ

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/22&oldid=200554" എന്ന താളിൽനിന്ന് ശേഖരിച്ചത്