താൾ:34A11416.pdf/218

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

ഇരിപത്ത രണ്ട മഉക്കാറുഏ
തമ്മടൊഞ്ചാലിലെ കുഞ്ഞങ്ങളും
പാമ്പൂരികുന്നുമ്മക്കെളനുഎ
അന്നടത്താലെ നടക്ക്ന്നൊറ്
എടൊട്ടും പൂങ്കാവിക്കണ്ണന്റെയൊ
പതിനെട്ട കണ്ടിപ്പറമ്പുള്ളത്
കട്ടിലിട്ടെറുന്ന തെങ്ങുന്തല
പീട ഇട്ടെറി മുറിച്ചവറ്
പതിനെയി കണ്ടീന്നും മുറിച്ചവറ് 200
എടൊട്ടും പൂങ്കാവിക്കാര്ന്നൊറ്
തെങ്ങൊക്കത്തന്നെ മുറിക്ക്ന്നൊറ്
എടൊട്ടും പൂങ്കാവിച്ചിരുതയി കുഞ്ഞൻ
പറയിന്നുണ്ടൊമനച്ചിരുതയി കുഞ്ഞൻ
തമ്മടൊഞ്ചാലിലെ കുഞ്ഞങ്ങളെ
പൂങ്കാവിക്കണ്ണനെന്റാങ്ങളയാന്
പാമ്പൂരിക്കുന്നുമ്മപ്പാട പൊയിറ്റ്
കിളിയൊല വാരാതെ ഇളന്തയീമ്മന്ന്
പച്ചൊലത്തുച്ചം മുറിച്ചതിന്
പതിനെട്ട കണ്ടിപ്പറമ്പുള്ളത് 210
കട്ടിലിട്ടെറുന്ന തെങ്ങുന്തല
പീട ഇട്ടെറി മുറിച്ചിങ്ങള്
പതിനെയികണ്ടി മുറിച്ചിങ്ങള്
ഇക്കണ്ടി തെങ്ങ് മുറിക്കല്ലെക്കീൻ
ഞാനു എന്റമ്മയും ചാഅ്ന്നെരം
കരിക്ക് പറിച്ചിററും ബെള്ളം വെണം
ബെലക്ക്യെത കെട്ടില്ല നായിമ്മാറ്
എടൊട്ടും പൂങ്കാവിച്ചിരുതയി കുഞ്ഞൻ
കുഞ്ഞനല്ലെ തറ്റിങ്ങുടുക്ക്ന്നത്
നടയിത്തുടവങ്കരിന്തെങ്ങാന് 220
ഒപ്പടങ്ങെ പൊത്തിപ്പിടിച്ചി കുഞ്ഞൻ
ബിളിച്ചി പറയിന്ന് ചിരുതയി കുഞ്ഞൻ
തമ്മടൊഞ്ചാലിലെ കുഞ്ഞങ്ങളെ
പൂങ്കാവിക്കണ്ണനെന്റാങ്ങളയാന്
പച്ചൊലത്തുച്ചം മുറിച്ചതിന്
പതിനെട്ട കണ്ടി മുറിച്ചിങ്ങള്
ഇത്തെങ്ങ നിങ്ങള് മുറിക്കല്ലെക്കീൻ
ഞാനു എന്റമ്മയും ചാഅ്ന്നെരം
കരിക്ക പറിച്ചിറ്റ ബെള്ളം ബെണം
ആങ്ങള കുറ്റം ചെയ്തതിനെങ്കി 230
ആങ്ങളയൊടുത്തരം ചൊതിച്ചൊളീൻ
ഇത്തെങ്ങ നിങ്ങളെ മുറിക്കല്ലെക്കീൻ

156

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/218&oldid=200920" എന്ന താളിൽനിന്ന് ശേഖരിച്ചത്