താൾ:34A11416.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xix

കൊല്ലണമെന്ന് അയാൾ തീരുനമാനിക്കുന്നു.

വിവരം അറിഞ്ഞ തച്ചോളി ഒതേനൻ കോരനെ സമീപിച്ചു. കുങ്കിയുടെ
ഗർഭത്തിന് ഉത്തരവാദി താനാണെന്നു കോരൻ സമ്മതിക്കുന്നു. തുടർന്ന് ഒതേനന്റെ
ഉപദേശപ്രകാരം കപ്പള്ളിപ്പാലയാട്ടെ അമ്മയും മറ്റു പെണ്ണുങ്ങളുംകൈതേരിയിൽ
പോയി കുങ്കിയെ അണിയിച്ചൊരുക്കി ലോമനാറ് കാവിൽ എത്തിക്കുന്നു.
കാവിലെത്തിയ കോരനെ കൊല്ലാൻ കണ്ടപ്പൻ നമ്പ്യാരും സംഘവും അടുത്തെങ്കിലും
ഒതേനൻ അവരെ തടയുന്നു.കുങ്കിയുടെ ഗർഭത്തിനുത്തരവാദി കോരനാണെന്നും
വ്യക്തമാക്കി. നമ്പ്യാർ കുടിപ്പക അവസാനിപ്പിച്ച് കോരനേയും കുങ്കിയേയും കൈതേരി
തറവാട്ടിലേക്ക് ആനപ്പുറത്തു കയറ്റി കൊണ്ടുപോകുന്നു.

നാളോം പുതിയ വീട്ടിൽ കേളു

തറവാട്ടിലേക്കുളള വസ്തുവകകൾ പുതിയൊയിലോത്തെ തമ്പുരാൻ
കൈയടക്കിയിരിക്കുകയാണെന്ന് നാളോം പുതിയ വീട്ടിൽ കേളു അമ്മയിൽ
നിന്നറിഞ്ഞു. ഉത്തരം ചോദിക്കാൻ കേളു പുറപ്പെടുന്നു. തമ്പുരാനു വേണ്ടി പാടത്ത്
പണിചെയ്തിരുന്ന കാലികളെയെല്ലാം കേളു കൊത്തിയറത്തു. കണ്ടത്തിൽ നുരിയും
കുത്തി. കൃഷിക്കാരൻ ബയെരിതൈരമ്മൻ തീയൻ വിവരം തമ്പുരാനെ
അറിയിക്കുന്നു. കേളുവിനെ കൂട്ടിക്കൊണ്ടുവരാൻ ഇരുപത്തിരണ്ടു നായന്മാരെ
അയച്ചു, തമ്പുരാൻ. തന്നെ സമീപിച്ച നായന്മാരോട്, 'തമ്പുരാന് എന്നെ വിളിക്കാൻ
കാര്യമില്ല; തമ്പുരാന് ഞാനൊന്നും കൊടുക്കാനില്ല, എനിക്ക് തമ്പുരാനിൽ നിന്ന്
കിട്ടാനേ ഉള്ളൂ' എന്നു പറയുന്നു, കേളു. തന്നെ പിടിച്ചുകെട്ടാൻ ശ്രമിച്ച നായന്മാരെ
മുഴുവൻ അയാൾ കൊന്നു വീഴ്ത്തി. പിന്നാലെ, അമ്പതു നായന്മാരെയും തുടർന്ന്
മുന്നൂറു നായന്മാരെയും കേളുവിനെതിരെ നിയോഗിച്ചു, തമ്പുരാൻ. അവരെയെല്ലാം
കേളുവിന്റെ വാളിനിരയാക്കി. പിന്നീട്, 'ഇങ്കിരിയസ്സോമനക്കൊമ്മിഞ്ഞി'യുടെ
സഹായം തേടുന്നു. പടയിൽ മരിക്കുന്ന പട്ടാളക്കാരന്റെ തുക്കത്തിനു പൊന്നു
നൽകണം എന്ന വ്യവസ്ഥയിൽ ഒരു കമ്പനി പട്ടാളത്തെ ബ്രിട്ടീഷുകാർ വിട്ടു
കൊടുക്കുന്നു.

ഇംഗ്ലീഷു പട്ടാളത്തിന്റെ തോക്കുകളൊന്നും കേളുവിനു പ്രശ്നമായില്ല.
അയാൾ അവരെയും പരാജയപ്പെടുത്തി. പടയിൽ മരിച്ച അമ്പതു പട്ടാളക്കാരുടെ
തൂക്കത്തിന് തമ്പുരാൻ ഇംഗ്ലീഷുകാർക്ക് സ്വർണ്ണം കൊടുക്കേണ്ടി വന്നു. ഒടുവിൽ
കേളുവിനെ വധിക്കാൻ അയാൾ തച്ചോളി ഒതേനന്റെ സഹായം തേടുന്നു. ഒതേനൻ
കേളുവിനെ കൊല്ലാൻ വിസമ്മതിച്ചു. വേണമെങ്കിൽ കുടിപ്പക പറഞ്ഞവസാനി
പ്പിക്കാം എന്നായി, ഒതേനൻ. ഒതേനന്റെ മധ്യസ്ഥതയിൽ തമ്പുരാൻ കേളുവിന്
അവകാശപ്പെട്ട വസ്തുവകകൾതിരികെക്കൊടുത്ത് കുടിപ്പക അവസാനിപ്പിച്ചു. ഒപ്പം
തന്റെ മകളെയും കേളുവിനു കൊടുത്തു.

ഓമനക്കടിഞ്ഞോത്തെ കുഞ്ഞിയൊതേനൻ

ഓമനക്കടിഞ്ഞോത്തെ കുഞ്ഞിയൊതേനന്റെ കടഞ്ഞെടുത്ത ഉറുമി
കൊല്ലന്മാരിൽനിന്ന് കായംകൊളത്തെ കണ്ണൻ നമ്പ്യാർ പിടിച്ചുവാങ്ങുന്നു. ആർത്തു
കരഞ്ഞ് അടുത്തെത്തിയ കൊല്ലന്മാരെ 'ഉറുമി ഞാൻ നേരിട്ടു വാങ്ങിക്കൊള്ളാം'
എന്നു പറഞ്ഞു സമാധാനിപ്പിച്ച് ഒതേനൻ അയയ്ക്കുന്നു. പിന്നീട്, ഭാര്യ
ആരിയമ്പത്താരിയത്തെ കുഞ്ഞിക്കുമ്പയെ വിളിച്ച്, താൻ തെണ്ടയ്ക്കു പോയി

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/21&oldid=200549" എന്ന താളിൽനിന്ന് ശേഖരിച്ചത്