താൾ:34A11416.pdf/208

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

അപ്പറം പുറമ്പാകം പൊയി വരട്ടെ
പട്ടാങ്ങെന്നൊറ്ത്ത് കുഞ്ഞിക്കണ്ണൻ
തൊട്ടൊയങ്കിണ്ടീല വെള്ളവുമായി
അപ്പൊറം പൊറമ്പാകം പൊയവള്
കിണ്ടിയെറിഞ്ഞി പൊളിക്കൂഞ്ചീത്
അമ്മ ചതിച്ച ചതിയല്ലിത്
എന്ന പറയയും നടക്കുകയും
അന്നടത്താലെ നടന്നവള്
കുരുകുരുമ്പു ഒത്ത പാതിരാക്ക്
ചാമണ്ടി കെട്ടുന്ന പാതിരാക്ക് 160
ആനവനവാസക്കാട്ടൂടയൊ
കാട്ടാനയുണ്ട കരടിയുണ്ട്
ചെന്നായിക്കൂട്ടം പുലിയുമുണ്ടു
അങ്ങനെയുള്ളൊരു കാട്ടൂടയൊ
താനെതനിയെ തന്നെ പൊയി കുഞ്ഞൻ
പറമ്പിക്കുറുക്കാട്ട ചെന്ന കുഞ്ഞൻ
പറമ്പിക്കുറുക്കാട്ടെപ്പടിപ്പൊരെല്
പടിപ്പൊരെയിച്ചെന്ന കെടന്ന കുഞ്ഞൻ
പിറ്റന്നാപ്പുല്ല പുലന്നൊണ്ടാരെ
പറമ്പിക്കുറുക്കാട്ടിരുത്തി പെണ്ണ് 170
തിരുമിറ്റടിച്ചി കുടയുആനാന്
ചാണൊക്കലഉം അടിമാച്ചിലും16
മാച്ചിലും കൊണ്ടയങ്ങ് ചെല്ലുന്നെരം
നെല്ലൊളിയടത്തിലെ മാക്കത്തിന്
മാക്കത്തിന കണ്ണാ കണ്ടെരത്ത
പറമ്പിക്കുറുക്കാട്ടിരുത്തി പെണ്ണ്
ചാണൊക്കലവുമടിമാച്ചിലും
വയ്യൊട്ട17തന്നെയൊള് ചാടൂഞ്ചീത്
പറമ്പിക്കുറുക്കാട്ടെപ്പെറ്റമ്മെന്റെ
അരിയത്ത് പറഞ്ഞൊണ്ടും ചെല്ലുന്നല്ലെ 180
പറമ്പിക്കുറുക്കാട്ടെ പെറ്റൊരമ്മെ
എല്ലാനും കെക്ക്ന്നുദിക്കുന്നത്
ഇന്നമ്മളെ പടിപ്പൊരെലുദിച്ചിനമ്മെ
അത്തുരം കെട്ടുള്ള പെറ്റൊരമ്മ
പടിപ്പൊരയിച്ചെന്നിറ്റ നൊക്കും നെരം
നെല്ലൊളിയിടത്തിലെ മാക്കത്തിന
കണ്ണാലെ കണ്ടിനപ്പെറ്റൊരമ്മ
മാക്കത്തിനക്കണ്ടിറ്റ കാണാഉമ്മം
കയ്യെ പിടിച്ചി കൂട്ടിക്കൊണ്ടും പൊന്ന്
പറമ്പിക്കുറുക്കാട്ടെ കുഞ്ഞിയാമറ 190
കുഞ്ഞനക്കണ്ണാലെ കണ്ടെരത്ത്

146

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/208&oldid=200901" എന്ന താളിൽനിന്ന് ശേഖരിച്ചത്