താൾ:34A11416.pdf/207

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

നായിക്കു നായിപ്പണങ്കൊടുത്ത് 110
ഊഅം പൊറുക്ക പറയൂഞ്ചീത്
ഒമനപ്പൂക്കൊട്ടും പൊരുന്നല്ലെ
ഓമനപ്പൂക്കൊട്ട കണ്ണനൊട്
വറത്താനം ചെന്ന് പറഞ്ഞൊള്ന്ന്
കനക്കത്തെളിഞ്ഞിനക്കണ്ണനാന്
നെരൊട്ട പാതിര ചെല്ലുന്നെരം
നെല്ലൊളിയെടത്തിലുഞ്ചെല്ലുന്നല്ലെ
വാത്ക്ക് ചെന്ന വിളിച്ചെരത്ത്
നെല്ലൊളിയെടത്തിലെ പെറ്റൊരമ്മ
വാതിലും തട്ടിത്തൊറന്നൊണ്ടല്ലെ 120
ഒമനപ്പൂക്കൊട്ടെ കുഞ്ഞിക്കണ്ണൻ
പടിഞ്ഞാറ്റകത്ത് കടന്ന കണ്ണൻ
പടിഞ്ഞാറ്റകത്ത് കടക്കൂഞ്ചീത്
നെല്ലൊളിയെടത്തിലെ മാക്കത്തിന്റെ
കെടക്കയെരീറ്റിരുന്ന കണ്ണൻ12
നന്നമതി കെട്ടുറങ്ങുന്നൊള്
ഒമനപ്പൂക്കൊട്ടെ കുഞ്ഞിക്കണ്ണൻ
നെല്ലൊളിയെടത്തിലെ മാക്കത്തിന്റെ
മാറത്ത് കൊണ്ടക്കയി വെക്കുമ്മം
ഞെട്ടിയൊണന്നൊള കുഞ്ഞിമ്മാക്കം 130
പറയുന്നുണ്ടെന്നെരം കുഞ്ഞിമ്മാക്കം
പറമ്പികുറുക്കാട്ടങ്ങെന്റെ ബന്തു
കുറ്റിപ്പൊറം വാണ തമ്പുരാന്റെ
തമ്പുരാന്റെ നെമത്തിന പൊയൊണ്ടാല്
ഇത്തിരനെരം വഅ്ആറുണ്ടൊ13
അന്നെരം പറയുന്ന കുഞ്ഞിക്കണ്ണൻ
നെല്ലൊളിയെടത്തിലെ കുഞ്ഞിമ്മാക്കെ
പറമ്പിക്കുറുക്കാട്ടെ നാമറല്ല
ഒമനപ്പൂക്കൊട്ടെക്കണ്ണഞ്ഞാനൊ
അത്തുരം കെട്ടുള്ള കുഞ്ഞിമ്മാക്കം 140
പറയുന്നുണ്ടന്നെരം കുഞ്ഞിമ്മാക്കം
ഒമനപ്പൂക്കൊട്ടെ കുഞ്ഞിക്കണ്ണ
കനക്കന്നാളായി14 കൊതിച്ചിന് ഞാനൊ
നമ്മളിത്തമ്മലിക്കാണുആനും
ഇന്നയിന സംഗതി വന്നൊണ്ടല്ലെ
അത്തുരം കെട്ടുള്ള കണ്ണനാന്
കനക്കത്തെളിഞ്ഞിന കണ്ണനാന്
നൊല്ലൊളിയെടത്തിലെക്കുഞ്ഞിമ്മാക്കം
പറയുന്നുണ്ടൊമനക്കുഞ്ഞിമ്മാക്കം
ഒമനപ്പൂക്കൊട്ടെക്കുഞ്ഞിക്കണ്ണ 150

145

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/207&oldid=200899" എന്ന താളിൽനിന്ന് ശേഖരിച്ചത്