താൾ:34A11416.pdf/202

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

ഇടിയൊ വെടിയൊ പലിശത്തട്ടൊ
എന്താന് കെക്ക്ന്ന്ത് കാരിയക്കാര
അന്നെരം പറയുന്നക്കാരിയക്കാരൻ
ഓവാപിറവു ഒളി തമ്പുരാനെ
ഇടിയും വെടിയുമല്ല കെക്കുന്നത്
തച്ചൊളിക്കുഞ്ഞിയൊതെനനൊ
ഒതെനൻ ബരുന്ന വരവാനത്
അങ്ങനെ പറഞ്ഞൊണ്ടിരിക്ക്ന്നെരം
തച്ചൊളിക്കുഞ്ഞിയൊതെനനൊ
ലൊവണ്ണൂക്കാവിലും വന്നൊള്ന്ന് 370
ചൊതിക്ക്ന്നൊമനക്കുഞ്ഞിയൊതെനൻ
തിരുവങ്ങാട്ടാശാരി മെലാശാരി
ആർക്ക് കൌപ്പണി തീറ്ക്ക്ന്ന്
തിരുവങ്ങാട്ടാശാരി മെലാശാരി
പറയുന്നുണ്ടന്നെരം പിച്ചൊറ്മ്മൻ
തച്ചൊളിയൊതെനച്ചക്കുറുപ്പെന്നൊറെ
തച്ചൊളിക്കെളു എന്ന കുഞ്ഞനാന്
കെളൂനക്കൌഅ്മ്മത്തട്ട്വാനാന്
അത്തുരം വാക്ക് കെട്ട കുഞ്ഞിയൊതെനൻ
തിരുവങ്ങാട്ടാശാരി പിച്ചൊർമ്മന 380
കൌഓട കൂട്ടിയെല്ലൊ കൊത്തിയൂട്ന്ന്
ആശാരിനക്കൊത്തിയൊങ്കെല്ലൂഞ്ചിത്
തച്ചൊളിയനന്തറൊങ്കെളുവിന്റെ
കെളൂന്റരിയത്തും ചെന്നുതെനൻ
ചൊതിക്ക്ന്നൊമനക്കുഞ്ഞിയൊതെനൻ
തച്ചൊളിയനന്തറൊങ്കുഞ്ഞിക്കെളു
നിന്നയിവിടക്കൊണ്ടക്കെട്ടിയതാരി
അന്നെരം പറയുന്ന് കുഞ്ഞിക്കെളു
കുറ്റിപ്പുറത്തുള്ള നായിമ്മാറ്
നായിമ്മാറാനെന്നയീട് കെട്ടിയത് 390
അത്തുരം കെട്ടുള്ള കുഞ്ഞിയൊതെനൻ
കെളൂന്റെ കെട്ട കൊത്തിയറിക്കുംഞ്ചീത്
പൊഅ്ന്ന്ണ്ടൊമനക്കുഞ്ഞിയുതെനൻ
അത്തുരം കണ്ടുള്ള തമ്പുരാനൊ
പറയുന്നുണ്ടൊമനത്തമ്പുരാനൊ
തച്ചൊളിക്കുഞ്ഞനൊതെന കെക്ക്
കെളൂനയെടയാന് കൊണ്ടപൊന്
അത്തുരം കെട്ടുള്ള കുഞ്ഞിയൊതെനൻ
കെട്ടവാറാക്കീല്ലൊം കുഞ്ഞിയൊതെനൻ
പിന്നെയും പറയുന്നത്തമ്പുരാനൊ 400
ഉത്തരം പറഞ്ഞിറ്റ് പൊടൊതെന140

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/202&oldid=200890" എന്ന താളിൽനിന്ന് ശേഖരിച്ചത്