താൾ:34A11416.pdf/201

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

ആശാരിനത്തെടി വിളിപ്പിക്കണം 320
ലൊവണ്ണൂക്കാവിത്തിരുനടെല്
കൌപ്പണി13യൊന്നിപ്പം തീരുഅവെണം
അത്തുരം കെട്ടുള്ള നായിമ്മാറ്
ആശാരിനത്തെടി വിളിപ്പിക്ക്ന്ന്
ലൊവണ്ണൂക്കാവിത്തിരുനടെല്
കൌപ്പണിയൊന്നാട തീർപ്പിക്ക്ന്ന്
ഏയിക്കഉപ്പണി തീറത്തിറ്റ്
കൌ എല്ലാം പൊട്ടിത്തെറിച്ചുപൊയി
തച്ചൊളിക്കുഞ്ഞനുതയനനും
കൊടമലക്കെക്കെട്ടിക്കണ്ണനു ആന് 330
കൊടുമലക്കുങ്കി കൊടവത്തിയും
ചൊതിപ്പൊരത് കളിച്ചവറ്14
തച്ചൊളി നല്ലൊമനക്കുഞ്ഞിയൊതെനൻ
ഏയിവരിച്ചൂത തൊറ്റപൊയി
ഏയിവരിച്ചൂത തൊറ്റെരത്ത്
ഉറുമ്മി വെറക്ക്ന്നത് കണ്ടൊതെനൻ
ഉറുമ്മി വെറക്കുന്നത് കണ്ടെരത്ത്
മഞ്ഞനെറത്തിലൊരി മഞ്ഞപ്പക്കി
എടത്തെച്ചൊമലിമ്മപ്പന്ന വീണ്15
പച്ചനെറത്തിലൊരി പച്ചപ്പക്കി 340
ബലത്തെച്ചൊമലിലും ബന്നവീണ്
അത്തുരം കണ്ടുള്ള കുഞ്ഞിയൊതെനൻ
ചുതുങ്കരുഒക്കത്തട്ടിയൊതെനൻ
പറയുന്നുണ്ടൊമനക്കുഞ്ഞിയൊതെനൻ
തച്ചൊളിക്കെളു അനന്തറൊയൻ
എന്തൊരറിവൂല കൊത്തിയന്ന്
ഞാനിപ്പൊളെതു അറിഞ്ഞില്ലെലൊ
കൊടുമലക്കക്കെട്ടിക്കണ്ണനൊടും
കൊടുമലക്കക്കുങ്കി കൊടവത്ത്യൊടും
ചാത്ര പറഞ്ഞൊണ്ടു പൊരുന്നൊനൊ 350
തന്റെ ഉറുമ്മിയും പലിശയുമായി
ആനമുകം വെച്ചും ചന്തം വെച്ചും
കുതിര മുകം വെച്ചും കൂന്തല്‌വച്ചും
അന്തുഉം നുമ്പും മറിഞ്ഞൊതെനൻ
പാതിപെരുവയിമ്മലെത്ത്യെരത്ത്
പലിശ തൊടക്കൊന്നമറ്ക്ക്ന്ന്
പലിശെന്റെ ഒച്ചയത് കെട്ടെരത്ത്
കുറ്റിപ്പൊറം വാണ തമ്പുരാനൊ
തമ്പുരാനരുളിച്ചെയിതൂട്ന്ന്
തിരുമെനിയണഞ്ഞി നിക്കും കാരിയക്കാര 360

139

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/201&oldid=200888" എന്ന താളിൽനിന്ന് ശേഖരിച്ചത്