താൾ:34A11416.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xviii

തായപ്പോൾ കേളപ്പൻ ചങ്ങാതിയോടൊപ്പം നാടുവിട്ടു. കുറ്റ്യാടിയിൽ ചെന്ന്
കേളപ്പൻ, അവിടുത്തെ തമ്പുരാനെ കണ്ട് കൈവണങ്ങുന്നു. കേളപ്പനിൽ താൽപര്യം
തോന്നിയ തമ്പുരാൻ, 'പ്ക്കത്തിലിരുന്നു വെയിച്ചോ' എന്ന് അനുവദിച്ചെങ്കിലും
അഭിമാനിയായ കേളപ്പൻ താൻ തമ്പുരാന്റെ നേമത്തിനു നിന്നു കൊള്ളാം എന്നു
പറയുന്നു. പിന്നീട്, പിള്ളാടിച്ച്യോമന കുഞ്ഞ്യുങ്കിച്ചിയിൽ പ്രേമം തോന്നിയ
കേളപ്പൻ അവളെ വിവാഹം ചെയ്തു.

ആറുമാസം കഴിഞ്ഞു. കേളപ്പൻ തോട്ടത്തിലില്ല എന്നറിഞ്ഞ ബാഉ എടച്ചേരി
ആക്രമിക്കാൻ നീങ്ങുന്നു. എടച്ചേരിയിൽ വെടിപൊട്ടുന്ന ശബ്ദം കേട്ട് രാത്രിയിൽ
കേളപ്പൻ ഞെട്ടിയുണർന്നു. ഗർഭിണിയായ ഭാര്യ തടഞ്ഞെങ്കിലും വകവയ്ക്കാതെ
രാത്രിയിൽ തന്നെ അയാൾ എടച്ചേരിയിലേക്കു നീങ്ങി. വിവരമറിഞ്ഞ തമ്പുരാൻ,
അഞ്ഞൂറകമ്പടിച്ചോറ്റുകാരെ ആയുധത്തോടെ കേളപ്പനൊപ്പം പറഞ്ഞയയ്ക്കുന്നു.
എടച്ചേരിയിൽ ആക്രമണം നടത്തിയ ബാഉവിന്റെ പടയെ തുരത്തിയെങ്കിലും
കേളപ്പന്റെ നെറ്റിത്തടത്തിൽ വെടിയേറ്റു. മരണാസന്നനായ കേളപ്പൻ
തോട്ടത്തിലെത്തി അമ്മയെ കണ്ടു. അനുജൻ തയിരുവിനോട് സഹോദരി
ചിരുതയിക്ക് ആളയയ്ക്കാൻ പറഞ്ഞു.പിന്നീട്, അനുജനോട് രാമായണം വായിക്കാൻ
ആവശ്യപ്പെട്ടു. രാമായണ വായന കേട്ട് അയാൾ ജീവൻ വെടിഞ്ഞു.

കപ്പള്ളിപ്പാലയാട്ടെ കോരൻ

കള്ളിപ്പാലയാട്ടെ കോരനോടു കൈതേരി തറവാട്ടുകാർക്കു കുടിപ്പക.
കോരൻ കൈതേരി കണാരൻ നമ്പ്യാരെ കൊന്നതാണ് കാരണം. കൈതേരി കണ്ടപ്പൻ
നമ്പ്യാർഇരുപത്തിരണ്ടു നായന്മാരോടൊപ്പം കോരനെ 'പെണയാൻ' നടക്കുന്നു.
കുടിക്കുന്ന വെള്ളത്തിലും ഉറങ്ങുന്ന ഉറക്കത്തിലും ശത്രുവിനെ പേടിച്ചു
കഴിയുകയാണ് കോരൻ. അങ്ങനെയിരിക്കെ, അമ്മയുടെ പ്രേരണയാൽ അയാൾ
ലോമനാറ് കാവിനുപോകുന്നു. അവിടെ,ചിറയിൽ കുളിച്ചുകൊണ്ടുരുന്ന കൈതേരി
കുങ്കിയേയും കുങ്കമ്മയേയും കോരൻ കണ്ടുമുട്ടി.അയാൾ അവരോട് വെറ്റില
ചോദിക്കുന്നു. 'അമ്മാമനെ കൊന്ന നിനക്ക് വെറ്റില തരില്ല' എന്നു ശഠിച്ചെങ്കിലും
കോരന്റെ വീണ്ടും വീണ്ടുമുള്ള അപേക്ഷയിൽ കുങ്കികുഞ്ഞന്റെ മനസ്സലിയുന്നു.
അന്നത്തെ ഉറക്കത്തിന് കോരൻ കൈതേരിയിൽ എത്തിക്കൊളളാൻ അവൾ
സമ്മതിക്കുന്നു.

രാത്രി കൈതേരിയിലെത്തിയ കോരനെ, അമ്മാവൻ കണ്ടപ്പൻ നമ്പ്യാരുടെ
കണ്ണിൽ പെടുത്താതെ തന്ത്രപൂവ്വം തന്റെ പടിഞ്ഞാറ്റിയിൽ എത്തിക്കുന്നു, കുങ്കി.
പിറ്റേന്ന് വെളുപ്പിന് തിരിച്ചു പോകുമ്പോൾ കോരൻ അവൾക്ക് പതിനായിരം
പണത്തിന്റെ മാല സമ്മാനമായി നൽകുന്നു. കോരന്റെ രാത്രി സന്ദർശനം
പലദിവസം ആവർത്തിച്ചു. നമ്പ്യാരും കൂട്ടരും കോരനെ പെണയാൻ ചുററിക്കറങ്ങു
മ്പോൾ കോരൻ കൈതേരിത്തറവാട്ടിൽ തന്നെ സുഖമായി ഉറങ്ങി.

കുങ്കി ഗർഭിണിയായി. വിവരം അറിഞ്ഞ കണ്ടപ്പൻ നമ്പ്യാർ ചോദ്യം
ചെയ്തെങ്കിലും ആരാണു ഗർഭത്തിനു കാരണക്കാരൻ എന്ന് അവൾ പറഞ്ഞില്ല.
കുങ്കിയുടെ കിടക്കയുടെ അടിയിൽ നിന്നു കിട്ടിയ മാലയുടെ അടിസ്ഥാനത്തിൽ
കുഞ്ഞാലിമരയ്ക്കാരുമായാണ് ബന്ധമെന്ന് കണ്ടപ്പൻ നമ്പ്യാർ ഊഹിച്ചു. കുലത്തിന്
അപമാനം വരുത്തിയ മരുമകളെ ലോമനാർ കാവിലെ ആറാട്ടു കഴിഞ്ഞാലുടൻ

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/20&oldid=200546" എന്ന താളിൽനിന്ന് ശേഖരിച്ചത്