താൾ:34A11416.pdf/199

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

പെരമൊളകൊത്തി ബലിപ്പിക്കുവൻ
പുത്തമ്മതിലൊക്കത്തള്ളിക്കുവൻ
അത്തുരം കെട്ട കുറുപ്പെന്നൊറ്
കല്ലറ വാതില് തുറക്കൂഞ്ചീത് 240
കെളൂന പിടിച്ചും കൊടുത്തൊള്ന്ന്
കുറ്റിപ്പുറത്തുള്ള നായിമ്മാറ്
കെളൂനപ്പിടിച്ചിത് കെട്ടുന്നൊല്
ചട്ട്വം മറിച്ചിറ്റും കെട്ട്ന്നൊല്
കുറ്റിപ്പൊറം വാണ തമ്പുരാന്റെ
തമ്പുരാങ്കൊയിലൊത്തും കൊണ്ട പൊയി
തമ്പുരാങ്കെളുനക്കണ്ടെരത്ത്
ഉടനെ അരുളിച്ചെയിതൂട്ന്ന്
ഇരിപത്ത് രണ്ടെണ്ണം നായിമ്മാറ 250
തച്ചൊളിക്കെളു എന്ന കുഞ്ഞനായാന്
ലൊവണ്ണൂക്കാവിത്തിരുനടെല്
തിരുനടയിക്കൊണ്ടയാടക്കെട്ട്യെക്കണം
അത്തുരം കെട്ടുള്ള നായിമ്മാറ്
തച്ചൊളിക്കെളു എന്ന കുഞ്ഞനയാന്
കാവുലെ ചാത്തൊത്തെത്തായെകൂടി
തായെകൂടിറ്റൊല കൊണ്ട്വൊഅ്മ്മം10
കാവിലെ ചാത്തൊത്തെ കുഞ്ഞിച്ചീരു
അമ്പാടീനുക്കലിത്തട്ടുഞ്ചീത്11
നാലമത്‌മ്മലെ തിണ്ട്മ്മലെ 260
തച്ചൊളിയൊമനക്കുഞ്ഞിയൊതെനൻ
ഒതെനൻ വരുന്ന വരവുംനൊക്കി
നൊക്കിറ്റിരിക്ക്ന്ന് കുഞ്ഞിച്ചീരു
തച്ചൊളിയനന്തറൊങ്കുഞ്ഞിക്കെളു
കാവുലെ ചാത്തൊത്തെ ചീരുകുഞ്ഞന
കണ്ണാലെ കണ്ടിനൊ കുഞ്ഞിക്കെളു
അന്നെരം പറയിന്നക്കുഞ്ഞിക്കെളു
കാവിലെ ചാത്തൊത്തെന്റെമ്മായിയെ
രണ്ട കൊതിയെനക്കുണ്ടായിനും
കൊളമ്പുക്ക് നീരാടിക്കുളിക്കുവാനും 270
പയെരിചൊറ് വെയിക്കുവാനും
അത്തുരം കെട്ടുള്ള കുഞ്ഞിച്ചീരു
നടക്കൊണിയൊന്നായിത്തുള്ളിയൂടന്ന്
പറയുന്നുണ്ടൊമനക്കുഞ്ഞിച്ചീരു
കുറ്റിപ്പൊറത്തുള്ള നായിമ്മാറ
തച്ചൊളിക്കെളു എന്ന കുഞ്ഞനയാന്
കഞ്ഞികുടിപ്പിച്ചും കൊണ്ടവരട്ടെ
കഞ്ഞികുടിപ്പിച്ചി വരുഒാളവും

137

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/199&oldid=200884" എന്ന താളിൽനിന്ന് ശേഖരിച്ചത്