താൾ:34A11416.pdf/198

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

ആദി കുറിച്ചീലെ നായനാറും
പുന്നൊല വീട്ടിലെ നമ്പ്യാമ്മാറും
കുറ്റിപ്പൊറം വാണ തമ്പുരാന്റെ
നാടാലയിച്ചെന്ന് വീണൂട്ന്ന്
കുറ്റിപ്പൊറം വാണ തമ്പുരാനൊ 200
കണ്ണാലെ കണ്ടിനത്തമ്പുരാനൊ
അരുളിച്ചെയ്തന്നെരം തമ്പുരാനൊ
തിരുമെനിയണഞ്ഞി നിക്കും കാരിയക്കാര
ആദികുറിച്ചീലെ നായമ്മാറും
പുന്നൊല വീട്ടിലെ നമ്പ്യാമ്മാറും
നാടാലയിപ്പന്നിറ്റ9 ബീണതെന്ത
തിരുമെനിയണഞ്ഞിനിക്കും കാരിയക്കാരൻ
ചൊദിക്ക്ന്നൊമനക്കാരിയക്കാരൻ
എന്തിനായിന് വന്നിന് നിങ്ങളെല്ലം
അന്നെരം പറയിന്നന്നായിമ്മാറ് 210
തിരുമെനിയണഞ്ഞി നിക്കും കാരിയക്കാര
തച്ചൊളിക്കെളു എന്ന കുഞ്ഞനാന്
ആങ്കുല പെങ്കുല കൊന്നിനൊനൊ
ഓനപ്പിടിച്ചും തരണം ഞാക്ക്
അത്തുരം കെട്ടുള്ള കാരിയക്കാരൻ
തമ്പുരാനെ ചെന്നിറ്റ് കൈപ്പിക്ക്ന്ന്
അരുളിച്ചെയ്തന്നെരം തമ്പുരാനൊ
തിരുമെന്നിയണഞ്ഞിനിക്കും കാരിയക്കാര
തച്ചൊളിക്കൊമക്കുറുപ്പിനൊട
തച്ചൊളിക്കെളു എന്ന കുഞ്ഞനയാന് 220
കുഞ്ഞനപ്പിടിച്ചി തരുആമ്പറ
നല്ലൊണം പറഞ്ഞിറ്റ തന്നില്ലെങ്കിൽ
പെരമാള് കൊത്തി വലിക്കുഅവെണം
പുത്തമ്മതിലൊക്കത്തള്ളിക്കണം
ആനെനയും കൂട്ടിക്കൊണ്ട പൊണം
അത്തുരം കെട്ടുള്ള കാരിയക്കാരൻ
ഇരിപത്തരണ്ടെണ്ണം നായരെയും
ആനെനയും കൂട്ടീറ്റാഅ്ന്നത്
തച്ചൊളി മെപ്പയിലും ചെല്ലുന്നല്ലെ
തച്ചൊളിമെപ്പെച്ചെല്ലഞ്ചീത് 230
പറയുന്നുണ്ടൊമന കാരിയക്കാരൻ
തച്ചൊളിക്കൊമക്കുറുപ്പെന്നൊറെ
തച്ചൊളിക്കെളു എന്ന കുഞ്ഞനാന്
ആങ്കുല പെങ്കുല ചെയ്തിനൊനൊ
ഓനപ്പിടിച്ചി തരണം ഞാക്ക്
ഓനപ്പിടിച്ചിപ്പം തന്നില്ലെങ്കി

136

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/198&oldid=200882" എന്ന താളിൽനിന്ന് ശേഖരിച്ചത്