താൾ:34A11416.pdf/197

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

തമ്പുരാമ്മൊതലെല്ലാം ബാങ്ങ്ന്നല്ലെ
തച്ചൊളിയനന്തറൊം കുഞ്ഞിക്കെളു
നെര ഒട്ട പാതിര ചെന്നെരത്ത്
പുന്നൊല വീട്ടിലും ചെന്നൊള്ന്ന്
പുന്നൊല വീട്ടിലും ചെല്ലൂഞ്ചീത്
ബാത്ക്ക് ചെന്ന ബിളിക്ക്ന്നല്ലെ 160
പുന്നൊല വീട്ടിലെ കുഞ്ഞിക്കുങ്കി
ബാതില തൊറന്നിന കുഞ്ഞിക്കുങ്കി
അത്തുരം കെട്ടുള്ള കുഞ്ഞിക്കുങ്കി
ബാതിലും തട്ടിത്തൊറന്ന കുങ്കി
ബാതിലും തട്ടിതൊറക്കുന്നെരം
കണ്ടിക്കും മീത്തലെ പാവിലെരി
പാവിലെരി വീട്ടിലെ കുഞ്ഞ്യെളപ്പൻ
കെളപ്പത്തുള്ളി7യത് പാഞ്ഞൂട്ന്ന്
അത്തുരം കണ്ടുള്ള കെളുആന്
പൂന്നൊല വീട്ടിലകുങ്കി ഉഞ്ഞന 170
ഉറുമ്മി തിരിച്ചൊന്നടിച്ചികെളു
കുങ്കമ്മവെറെ കഴുത്തവെറെ
പള്ളെലെക്കുഞ്ഞന്റെ കഴുത്ത വെറെ
തച്ചൊളി കെളു എന്ന കുഞ്ഞനാന്
അന്നടത്താലെ നടന്നൂട്ന്ന്
തച്ചൊളി മെപ്പയിലും ചെല്ലുന്നല്ലെ
തച്ചൊളി മെപ്പയിലും ചെല്ലൂഞ്ചിത്
പറയുന്നുണ്ടൊമന കുഞ്ഞിക്കെളു
തച്ചൊളികൊമക്കുറുപ്പമ്മൊമ
കുറ്റിപ്പൊറം വാണ തമ്പുരാന്റെ 180
നായിമ്മാറീടയിന്ന് വന്നൊണ്ടിറ്റ്
പൊരമൊള് കൊത്തി ബലിപ്പിച്ചാലും
പുത്തമ്മതിലൊക്കത്തള്ളിച്ചാലും
എന്നപ്പിടിച്ചി കൊടുക്കല്ലെക്കിൻ
കല്ലറയിലിട്ട പൂട്ടണമെന്ന
അത്തുരം കെട്ട കുറുപ്പെന്നാറ്
നിന്ന നെലലയാലെ ബീണൂട്ന്ന്
എന്തൊരറവൂല കൊത്തികെളു
ഉറുമ്മീമച്ചൊരിയിന്ന കാണുന്നല്ലെ
അന്നെരം പറയിന്ന് കുഞ്ഞിക്കെളു 190
ആങ്കുല പെങ്കുല ചെയ്തതിന ഞായൻ
പിറ്റന്നാപ്പുല്ല പുലരുന്നെരത്ത്
കെളുനക്കല്ലറയിലാക്കിയൊറ്
ആദി കുറിച്ചീലെത്തമ്പുരാനൊ
തമ്പുരാം ബറത്തനം കെട്ടൊണ്ടിന്

135

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/197&oldid=200880" എന്ന താളിൽനിന്ന് ശേഖരിച്ചത്