താൾ:34A11416.pdf/196

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

തച്ചൊളിക്കെളു എന്ന കുഞ്ഞനയാന്
പുന്നൊല വീട്ടിലും കൊണ്ടു പൊട്
എന്റെ മരുമകള് കുഞ്ഞിക്കുങ്കി
പുന്നൊല വീട്ടിലെ കുഞ്ഞിക്കുങ്കി
കുങ്കിയൊട തന്നെ പറയവെണം
തച്ചൊളിക്കെളു എന്ന കുഞ്ഞനാന്
അത്തായം ചൊറ കൊടുക്കവാനും 120
ബന്തു ആക്കിക്കെളൂന എടുക്കുവാനും
അത്തുരം കെട്ടുള്ള കാരിയക്കാരൻ
തച്ചൊളിക്കെളു എന്ന കുഞ്ഞനയാന്
കുഞ്ഞനയും കൂട്ടിക്കൊണ്ടും പൊയി
പുന്നൊല വീട്ടിലും കൊണ്ടപൊയി
പയ്യർമലപ്പാടി കുഞ്ഞിക്കൊമൻ
പറയുന്നുണ്ടൊമനക്കുഞ്ഞിക്കൊമൻ
പുന്നൊലക്കുങ്കി എന്ന കുഞ്ഞനെ കെക്ക്
നമ്മളിപ്പിറവി നമ്മളെ തമ്പുരാനൊ
തച്ചൊളിക്കെളു എന്ന കുഞ്ഞനാന് 130
അത്തായം ചൊറ കൊടുക്കുവാനും
ബന്തു ആക്കീറ്റൊന എടുത്തൊളാനും
തമ്പുരാനരുളിച്ചെയിതിന കുങ്കി
അത്തുരം കെട്ടുള്ള കുഞ്ഞിയുഞ്ഞന
കനക്കത്തെളിഞ്ഞിന കുങ്കിക്കാന്
പയ്യർമലപ്പാടി ക്കുഞ്ഞിക്കൊമൻ
കെളുഒാടയപ്പിച്ചും6 പൊരുന്നൊനൊ
തച്ചൊളിയനന്തറൊങ്കുഞ്ഞിക്കെളു
അവിടക്കുളിച്ചും വെയിച്ചുംകൂടി
ആടയൊരി ആറമാസം പാറ്ത്തെരം 140
പുന്നൊലക്കുങ്കി എന്ന കുഞ്ഞനാന്
കുഞ്ഞനൊരാറ്മാസം കെർപ്പഉആയി
ആദി കുറിച്ചീലെ തമ്പുരായൻ
തമ്പുരാനരുളിച്ചെയിതൂട്ന്ന്
തച്ചൊളിയനന്തറൊം കുഞ്ഞിക്കെളു
ബടക്ക് ബട്അന്റെ ചന്തയില്
കുറ്റി പിരിപ്പിക്ക്വാമ്പൊണം കെളു
അത്തുരം കെട്ടുള്ള കുഞ്ഞിക്കെളു
കുറ്റി പരിപ്പിക്ക്വാമ്പൊയൊണ്ടൊനൊ
മൂന് ദെവസാടപ്പാറ്ത്തൊനൊ 150
കുറ്റിയൊക്കത്തന്നെ പിരിപ്പിച്ചിറ്റ്
ചൊട്ടാറക്കൂട്ടിക്കെട്ടിക്ക്ന്ന്
ബയ്യെന്ന കെളുഉം പൊരുന്നല്ലെ
മൊതലൊക്കത്തമ്പുരാനെത്തിക്ക്ന്ന്

134

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/196&oldid=200878" എന്ന താളിൽനിന്ന് ശേഖരിച്ചത്