താൾ:34A11416.pdf/193

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചൊളി കെളുവിൻ പാട്ട്

തച്ചൊളി നല്ലൊമന കുഞ്ഞിയൊതെനൻ
ബയനാട്ടിപ്പുത്തനായിത്തെണ്ടെക്കാന്
തെണ്ടെക്ക തന്നെയത് പൊഉന്നെരം
പറയുന്നുണ്ടൊമന കുഞ്ഞിയൊതെനൻ
തച്ചൊളി കൊമക്കുറുപ്പെന്റെട്ട
തച്ചൊളിക്കെളു എന്ന കുഞ്ഞനയാന്
ഞാമ്പൊയിറ്റീട വരുഒളവും
കുഞ്ഞനപ്പൊറത്തെങ്ങും കീച്ച്യെക്കണ്ട1
കുഞ്ഞനൊരെറക്കുറ വന്നെങ്കില്
ഏട്ടനെന്നും ഞാനൊ വെക്ക്വയില്ല 10
ഞാമ്പൊയിറ്റീട വരുഓളവും
തച്ചൊളികെളു എന്ന കുഞ്ഞനാന
എള്ളിക്കൊരങ്ങിന നൊയിക്കൊട്ടെ
വെയിലിത്തറി നൊക്കിക്കെട്ടിക്കൊട്ടെ
അത്തുരം വാക്ക് പറയൂഞ്ചീത്
ഒതെനക്കൊടുമലപ്പൊയൊണ്ടല്ലെ
ആടയൊരിമുത്തിങ്ങ2പ്പാറ്ത്തൊണ്ടെ
ആടയൊരി മുത്തിങ്ങപ്പാറ്ത്തൊരെ
തച്ചൊളി കെളു എന്ന കുഞ്ഞനാന്
പറയുന്നുണ്ടൊമന കുഞ്ഞിക്കെളു 20
തച്ചൊളിക്കൊമക്കുറുപ്പമ്മൊമ
കെട്ട തരിക്കണം കുഞ്ഞിയമ്മൊമ
ആണ്ങ്ങക്ക് തന്നെയാനമ്മൊമ
പതിനാല വയസ്സ് തലതെഞ്ഞാല്
ഉയിതഉള്ള ചൊറ വാങ്ങിത്തിന്നുക വെണം
എനക്കൊരി നെമത്തിന നിക്ക്വവെണം
അന്നെരം പറയുന്ന് കുറുപ്പെന്നൊറ്
തച്ചൊളിക്കെളു എന്ന കുഞ്ഞന്നെ കെക്ക്
തച്ചൊളി ഒതെയനമ്പൊഅ്ന്നെരം
എന്ത് പറഞ്ഞിറ്റ് പൊയിനായിനും 30

131

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/193&oldid=200872" എന്ന താളിൽനിന്ന് ശേഖരിച്ചത്