താൾ:34A11416.pdf/191

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

കുമ്പ ചെയ്തുള്ള കുറ്റമൊക്ക
ഒന്നൊരി കയിമുറി എഴുതിവെച്ചി
പിന്നെയൊരികൈമുറി എഴുതുന്നല്ലെ
ആരിയമ്പത്താരിയത്തെ കുഞ്ഞിക്കണ്ണ
എന്റെ ചവ ഇന്നെടുക്കും മുന്നെ
ചൊക്കന്റെ ചവ ഇന്നെടുക്കുക വെണം
എന്നെല്ലെഴുത്തിലെഴുതുന്നത് 360
ഓമനക്കടിഞ്ഞാത്തെ കെളുന്റെല്
കെളൂന്റെലെല്ലെ കൊടുക്കുന്നത്
പടിഞ്ഞാറ്റടിച്ചിങ്ങ പൂട്ടിയൊതെനൻ
ചൊക്കന മുന്നെയല്ലെ കൊല്ലുന്നത്
ചൊക്കന മുമ്പെയങ്ങ കൊല്ലൂഞ്ചീത്
വയിയെ ഒതെനനും മരിക്കുന്നല്ലെ
പിറ്റന്നാപ്പുല്ല പുലന്നൊണ്ടാരെ
ആരിയമ്പത്താരിയത്തെ കുഞ്ഞിക്കണ്ണൻ
കണ്ണനൊ തന്നെയങ്ങ് വന്നെരത്ത് 370
കയിമുറിയൊല കൊടുത്ത കെളു
കൈമുറിയൊല കൊടുത്തെരത്ത്
ഓല തിരിച്ചും മറിച്ചും നൊക്കി
ഓലയിലെ വാചകം കണ്ടെരത്ത്
ആരിയമ്പത്താരിയത്തെ കുഞ്ഞിക്കണ്ണൻ
നിന്ന നിലയിന്ന് ബീണൂടന്ന്
വെഗത്തിലാശാരിന വിളിപ്പിക്ക്ന്ന്
പെട്ടിയതൊന്നങ്ങ് കൂട്ടിക്ക്ന്ന്
പെട്ടിയതൊന്നങ്ങ് കുട്ടിച്ചിറ്റ്
ആരിയമ്പത്താരിയത്തെ കുമ്പെനയൊ 380
ചിത്തിരത്തുണുമ്മന്ന കയിച്ചൊള്ന്ന്
കുമ്പെനയൊനൊ കയിക്കുംചീത്
പറയുന്നുണ്ടൊമനക്കുഞ്ഞിക്കണ്ണൻ
ആരിയമ്പത്താരിയത്തെ കുഞ്ഞിക്കുമ്പെ
പെട്ടീലും തന്നെ കെടക്ക്വവെണം
അന്നെരം പറയുന്ന് കുഞ്ഞിക്കുമ്പ
ആരിയമ്പത്താരിയത്തെ കുഞ്ഞിക്കണ്ണ
എന്തിനാന് പെട്ടീക്കെടക്കുന്നത്
അത്തുരം കെട്ടുള്ള കുഞ്ഞിക്കണ്ണൻ
പറയുന്നുണ്ടൊമന കുഞ്ഞിക്കണ്ണൻ 390
ആരിയമ്പത്താരിയത്തെ കുഞ്ഞിക്കുമ്പെ
നീയിന്നിപ്പെട്ടീക്കിടന്നിറ്റാന്
ഒതെനമ്മരിച്ചുള്ള ചാവ തീരണം
പട്ടാങ്ങെന്നൊറ്ത്ത് കുഞ്ഞിക്കുമ്പ
കുമ്പയപ്പെട്ടീക്കിടക്കും ചീത്

129

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/191&oldid=200868" എന്ന താളിൽനിന്ന് ശേഖരിച്ചത്