താൾ:34A11416.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xvii

അവൾ അച്ഛനു കുടിക്കാൻ പാലമൃത് കൊണ്ടുപോവുകയായിരുന്നു. അവൾ
കേളുവിനെ അവഗണിച്ചു. കേളുവാകട്ടെ പാല് തട്ടിപ്പറിച്ച് കുടിക്കുന്നു. ക്ഷുഭിതയായ
കുഞ്ഞിമാതു അവനെ ആക്ഷേപിച്ചു. അവർ തമ്മിൽ ഏറ്റുമുട്ടലായി. പാമ്പുകളെ
ധ്യാനിച്ചു വരുത്തി മാതുവിനെ വളഞ്ഞിട്ടു. മാതു ചെങ്കീരിക്കുട്ടത്തെ വരുത്തി
പാമ്പുകളെ കീറിമുറിപ്പിച്ചു. പക്കിപ്പടയെ വരുത്തി മാതുവിനെ കൊത്തിപ്പറിപ്പി
ക്കുന്നു, കേളു. മാതുവാകട്ടെ, മറ്റൊരു തന്ത്രത്തിലൂടെ പക്കിപ്പടയെ കൊല്ലുന്നു.
ഒടുവിൽ, കേളു പച്ചവളർ കൊത്തിയെടുത്ത് മാതുവിനെ 'ഞെരിപട്ടടിക്കുന്നു'.
കരഞ്ഞുകൊണ്ട് ഓടിയ അവൾ അച്ഛന്റെ മുമ്പിൽ പോയി വിവരങ്ങൾ അറിയിച്ചു.
ക്ഷുഭിതനായ പുത്തന്നെടത്തിലെ ചാത്തുനമ്പ്യാർ കേളുവിനെ കൊണ്ടുവരാൻ
നായന്മാരെ അയയ്ക്കുന്നു. കേളുവിന്റെ നേരേ അടുത്ത നമ്പ്യാരോട്, കരുവാഞ്ചേരി
വീടിനെ ചെല്ലി കേളു സത്യം ചെയ്യുന്നു. അതോടെ, തന്റെ അനന്തരവനാണ്
കുഞ്ഞിക്കേളുവെന്ന് നമ്പ്യാർ തിരിച്ചറിയുന്നു. തുടർന്ന്, കുഞ്ഞിക്കേളുവിനെ
സൽക്കരിച്ചു ബന്ധുവായി സ്വീകരിക്കാൻ മകളോട് അയാൾ ആവശ്യപ്പെട്ടു.

തോട്ടത്തിൽ കേളപ്പന്റെ പാട്ട്

ഭാര്യാ സഹോദരനായ തോട്ടത്തിൽ കേളപ്പൻ തനിക്കെതിരെ 'ഒന്നല്ല
ഒമ്പതും ചെയ്തു' എന്നു പറഞ്ഞുകൊണ്ട്. കേളപ്പന്റെ തറവാടായ എടച്ചേരിക്കെട്ടിൽ
ആക്രമണം നടത്താനിരിക്കയായിരുന്നു. പാറക്കടവത്തെ ബാഉ.കേളപ്പന്റെ
അനുജൻ തയിരുവും ബാഉവിന്റെ അനന്തിരവൻ ബില്ലുവും എഴുത്തുപളളിയിൽ
വച്ച് തമ്മിൽ പിണങ്ങി. തയിരു ബില്ലുവിന്റെ ചെവിക്കുറ്റിക്ക് അടിച്ചു.വിവരം
അറിഞ്ഞ ബാഉ ഉത്തരം ചോദിക്കാൻ തയ്യാറായി.

അങ്ങനെയിരിക്കെ, നാറങ്ങച്ചെറ്ക്കലെ ഇളയച്ഛന്റെ രോഗവിവരം
അന്വേഷിക്കാൻ പോയ കേളപ്പനും ചങ്ങാതിയും വഴിയിൽ ബാഉവിനെയും സംഘ
ത്തെയും കണ്ടുമുട്ടുന്നു. ഇരുകൂട്ടരും അന്യോന്യംവഴിമാറിക്കൊടുക്കാൻ തയ്യാറായില്ല.
കേളപ്പനും ചങ്ങാതിയും ബാഉവിന്റെ പല്ലക്കിനു നേരേ പാഞ്ഞു. ബാഉ പല്ലക്കിൽ
നിന്നു താഴെ വീണു. തുടർന്നുണ്ടായ വാക്കുതർക്കം വൈരം വളർത്തി.

ബാഉ എടച്ചേരിയിലേക്ക് പടനടത്തുമെന്ന് തീർച്ചയായതോടെ, കേളപ്പനും
പടയ്ക്ക് ഒരുക്കംകൂട്ടുന്നു. അമ്മാവൻ കണാരൻ നമ്പ്യാർ, പാറക്കടവത്തെ നഗര
ത്തിൽ വലിയ കച്ചവടം ചെയ്യുന്ന മൂർക്കോത്തെത്തൂപ്പി ചോനൊയനെ സമീപിച്ച്
കുറേ അരി സംഘടിപ്പിക്കാൻ കേളപ്പനെ ഉപദേശിച്ചു. കണാരൻ നമ്പ്യാരാണ്
ചെറുപ്പത്തിൽ ചോനൊയനെ വളർത്തിയത്. കേളപ്പന്റെ ആവശ്യം അയാൾ
സന്തോഷത്തോടെ അംഗീകരിച്ചു. എടച്ചേരിയിലേക്ക് അരിയുമായിപ്പോയ
മൂർക്കോത്തെത്തൂപ്പിയുടെ ആൾക്കാരെ പാറക്കടവത്തെ ബാഉ തടഞ്ഞു വച്ച് അരി
പിടിച്ചു വാങ്ങി. കാര്യം ചോദിക്കാൻ ചെന്ന മൂർക്കോത്തെത്തൂപ്പിയെ ബാഉ
വെട്ടിക്കൊന്നു.ഇതറിഞ്ഞു കുപിതനായ കേളപ്പൻ പാറക്കടവത്തെത്തി ഏറെ
നാശങ്ങൾ വരുത്തുന്നു. ഒടുവിൽ സഹോദരി അക്കംചിരുതയിയുടെ അപേക്ഷ
പ്രകാരം അയാൾ തിരിച്ചു പോരുന്നു.

നാടു മദിച്ചു പട വന്നിട്ടും കൊലയ്ക്കു കൊടുക്കാതെ താൻ വളർത്തിയ
ചോനൊയൻ കൊല്ലപ്പെട്ടതറിഞ്ഞ് പൊട്ടിത്തെറിച്ച കണാരൻ നമ്പ്യാർ
'നീയെന്റിടച്ചേരീനിക്ക്വ വേണ്ട' എന്നു കേളപ്പനോടു പറയുന്നു. നാട്ടിൽ നിലയില്ലാ

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/19&oldid=200542" എന്ന താളിൽനിന്ന് ശേഖരിച്ചത്