താൾ:34A11416.pdf/187

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

അന്നടത്താലെ നടന്നൊതെനൻ 190
ഓമനക്കടിഞ്ഞൊത്തും ചെല്ലുന്നല്ലെ
ഓമനക്കടിഞ്ഞൊത്ത ചെല്ലുന്നെരം
ആരിയമ്പത്താരിയത്തെ കുമ്പ ഉഞ്ഞന
കുഞ്ഞനയവിടത്താം കണ്ടില്ലെലൊ
ചൊതിക്കുന്നൊമന കുഞ്ഞിയൊതെനൻ
ഓമനക്കടിഞ്ഞൊത്തെ കുഞ്ഞിക്കെളു
ആരിയമ്പത്താരിയത്തെ കുഞ്ഞിക്കുമ്പ
കുമ്പയെവിടത്താം പൊയിനിപ്പം
അത്തുരം കെട്ടുള്ള കുഞ്ഞിക്കെളു
അമ്മായി കുളിക്കുവാമ്പൊയിനിപ്പം 200
പറയുന്നുണ്ടെന്നെരം കുഞ്ഞിയൊതെനൻ
കായംകൊളത്തെ കണ്ണന്നമ്പിയാറെ
കൊളക്കടവിച്ചെന്ന് നൊക്കകെളു
അത്തുരം കെട്ടുള്ള കുഞ്ഞിക്കെളു
കായംകുളത്തെ കണ്ണന്നമ്പിയാറെ
കുളക്കടവിച്ചെന്ന് നൊക്കുന്നെരം
കുമ്പെനക്കണ്ണാലെ കണ്ട കെളു
കുമ്പെന കണ്ണാലെ കാണാകുമ്മം
പറയുന്നണ്ടൊമനക്കുഞ്ഞിക്കെളു
ഏട്ടനിണ്ട നിങ്ങള വിളിക്ക്ന്നിപ്പം 210
അത്തുരം കെട്ടുള്ള കുമ്പകുഞ്ഞൻ
ഈറ്മ്മം മാറ്റാതെ പൊരുന്നല്ലെ
ഓമനക്കടിഞ്ഞൊത്ത ചെല്ലുന്നല്ലെ
ഓമനക്കടിഞ്ഞൊത്ത കുഞ്ഞിയൊതെനൻ
ആരിയമ്പത്താരിയത്തെ കുഞ്ഞിക്കുമ്പെ
ബെലക്കിയതെന്ത് നീ കെക്കാഞ്ഞത്
അതിന് പകരം പറഞ്ഞില്ലൊള്
അഞ്ചാം പുരയന്റടിക്കിലെപ്പൊയി
അടിക്കിലെപ്പൊയാട ഇരുന്നവള്
നെരമൊട്ടുച്ച തിരിയുന്നെരം 220
പറയുന്നുണ്ടൊമന കുഞ്ഞിയൊതെനൻ
ആരിയമ്പത്താരിയത്തെ കുഞ്ഞിക്കുമ്പെ
ഉച്ചക്കെത്തെ ചൊറ വെക്കുന്നില്ലെ
അതിനും പകരം പറഞ്ഞില്ലൊള്
നെരമൊട്ടന്തിമൊന്തിയായെരത്ത്13
പറയുന്നുണ്ടൊമന കുഞ്ഞിയൊതെനൻ
ആരിയമ്പത്താരിയത്തെ കുഞ്ഞിക്കുമ്പെ
മൊന്തിക്കെത്തത്തായം വെക്കുന്നില്ലെ
അതിനും പകരം പറയുന്നില്ല
അന്തിത്തിരി വെച്ചന കുഞ്ഞിക്കുമ്പെ 230

230

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/187&oldid=200861" എന്ന താളിൽനിന്ന് ശേഖരിച്ചത്