താൾ:34A11416.pdf/182

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

*ബി.ഓമനക്കടിഞ്ഞൊത്തെ

കുഞ്ഞിയൊതെനെന്റെ പാട്ട്1

ഓമനക്കടിഞ്ഞൊത്തെ കുഞ്ഞിയൊതെനൻ
പറയന്നുണ്ടൊ2മനക്കുഞ്ഞിയൊതെനൻ്
ഓമനക്കടിഞ്ഞൊത്തെ കുഞ്ഞിക്കെളു
കാരയിൽ രാമറ പെരിങ്കൊല്ലന
കൊല്ലനിക്കൂട്ടിറ്റകൊണ്ടവരണം
അത്തുരം വാക്ക്വെട്ട കുഞ്ഞിക്കെളു
ബെകം കടുമ്മയിപ്പൊകുന്നല്ലെ
കാരയിൽ രാമറ് പെരുങ്കൊല്ലന്റെ
കൊല്ലപ്പുരെക്കലും ചെല്ലുന്നല്ലെ
കാരയിൽ രാമർ പെരിങ്കൊല്ലനൊ 10
കെളൂനക്കണ്ടിറ്റ കാണാഉമ്മം
ചൊതിക്ക്ന്നൊമനപ്പെരിങ്കൊല്ലനൊ
എന്തായി വന്നു എന്റെ കുഞ്ഞിക്കെളു
അത്തുരം കെട്ടുള്ള കുഞ്ഞിക്കെളു
പറയുന്നുണ്ടൊമന കുഞ്ഞിക്കെളു
കാരയിലൊമനക്കൊല്ല കെക്ക്
ഏട്ടനിണ്ടിന്ന വിളിക്ക്ന്നിപ്പം
അത്തുരം കെട്ട പെരിങ്കൊല്ലനൊ
വെകം കടുമ്മയിലും പൊരുന്നല്ലെ
ഓമനക്കടിഞ്ഞൊത്തും ചെല്ലുന്നല്ലെ 2O
ഓമനക്കടിഞ്ഞൊത്ത ചെന്നൊണ്ടാരെ
പറയുന്നുണ്ടൊമനക്കുഞ്ഞിയൊതെനൻ
കാരയിൽ രാമറ പെരിങ്കൊല്ലെടൊ
എന്റെ ഉറുമ്മി കടയുക വെണം
അത്തുരം പാക്ക3 പറയൂഞ്ചിത
ഉറുമ്മി എടുത്തിട്ടും കൊണ്ടവരുന്ന

*ഈ പാട്ടിനും രണ്ടു പകർപ്പുകളുണ്ട്. പകർപ്പു 'ബി' ിവിടെ സ്വീകരിച്ചിരിക്കുന്നു

120

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/182&oldid=200850" എന്ന താളിൽനിന്ന് ശേഖരിച്ചത്