താൾ:34A11416.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xvi

തെക്ക് തിരുനുമ്പ കുഞ്ഞിക്കണ്ണന്റെ പാട്ട്

പതിറ്റാണ്ടു മുമ്പ് അച്ഛനും അമ്മയും തനിക്കു വക പറഞ്ഞു വച്ച
പെണ്ണിനെതേടി തെക്ക് തിരുനുമ്പ കുഞ്ഞിക്കണ്മൻ പുറപ്പെടുന്നു. ചങ്ങാതി
കതിരൂക്കാടൻ കണ്ണനും കൂടെയുണ്ട്. കുന്നുമ്മലെ വീട്ടിലെത്തിയ കുഞ്ഞിക്കണ്ണന്,
അവിടുത്തെ കുഞ്ഞിക്കുമ്പയിൽ 'നോക്കിയ നോക്കലിലീണം വീണു',
കുമ്പയ്ക്ക്പെരിമ്പടക്കേയിലിലെ തമ്പുരാൻ 'കൂമ്പാള വീത്തും പുടകൊടുത്തതാ'
ണെന്ന് കുമ്പയുടെ അമ്മ ഓർമ്മിപ്പിക്കുന്നു. അമ്മയുടെ വിലക്കു വകവയ്ക്കാതെ
കുഞ്ഞിക്കണ്ണൻ കുമ്പയ്ക്ക് ‘ഉടുപ്പാനും തേപ്പാനും’ കൊടുത്തു. വിവരം അറിഞ്ഞ
തമ്പുരാൻ, കുഞ്ഞിക്കണ്ണനെ പിടിച്ചുകെട്ടി കൊണ്ടുവരാൻ നായന്മാരെ അയച്ചു.
ഒന്നിനു പിന്നാലെ മറ്റൊന്നായി തമ്പുരാനയച്ച നായർകൂട്ടങ്ങളെ തെക്കു തിരുനുമ്പ
കുഞ്ഞിക്കണ്ണനും ചങ്ങാതിയും കൂടി വെട്ടി വീഴ്ചത്തി. ആരും ചെറുപ്പേരില്ലാത്ത
കുങ്കൻ പന്നിയെയും കുഞ്ഞിക്കണ്ണൻ കൊന്നു. ഒടുവിൽ തീയമ്പ് എയ്യുന്ന
കാടറ്കുറിച്യപ്പണിക്കന്മാരുടെ പിന്തുണയോടെ എത്തിയ തമ്പുരാന്റെ നായർ
പടയെയും കുഞ്ഞിക്കണ്ണനും ചങ്ങാതിയും പരാജയപ്പെടുത്തി. പോരാട്ടത്തിനിടയിൽ
ആളറിയാതെ ചങ്ങാതിയെയും കുഞ്ഞിക്കണ്ണൻ വെട്ടി വീഴ്ത്തിയിരുന്നു. ഇക്കാര്യം
തിരിച്ചറിഞ്ഞ അയാൾ പശ്ചാത്താപം സഹിക്കാനാവാതെ കഴുത്തിൽ ഉറുമി വച്ചു
മരിക്കുന്നു.

ആലംബം നഷ്ടപ്പെട്ട കുഞ്ഞിക്കുമ്പ ചാലിയരുടെ സഹായത്തോടെ
കുഞ്ഞിക്കണ്ണന്റെയും ചങ്ങാതിയുടെയും ശവമെടുപ്പിച്ച് അമ്മയോടൊപ്പം തെക്ക്
തിരുനുമ്പിൽ എത്തുകയയാണ്. കുഞ്ഞിക്കണ്ണന്റെ അനുജൻ അവരുടെ
സംരക്ഷണം ഏറെറടുക്കുന്നു.

കരുവാഞ്ചേരി കുഞ്ഞിക്കേളു

തന്റെ പശുക്കളെ കൊന്നു തിന്ന പുലികളെ കെണിയിൽ പെടുത്താൻ
കഴിയാത്തതിനാൽ ക്ഷുഭിതനായ പുറമലത്തമ്പുരാൻ കാരിയക്കാരൻ പയ്യംപളളി
കുഞ്ഞിച്ചന്തുവിനെ ആക്ഷേപിച്ചു. ദുഃഖിതനായി വീട്ടിലെത്തിയ കുഞ്ഞിച്ചന്തു,
അനുജൻ കുഞ്ഞിയമ്പറെ തമ്പുരാന്റെ നേമം കെട്ടാൻ പറഞ്ഞയയ്ക്കുന്നു.
അയാളുടെ ശ്രമഫലമായി നരിയാല പണിത് പുലികളെകെണിയിൽ പെടുത്തി.
നരിയങ്കം കാണണമെന്നായി തമ്പുരാൻ. നരിയങ്കത്തിന് ക്ഷണിച്ച് പല നാട്ടിലേക്കും
ഓല അയച്ചെങ്കിലും ആരും ക്ഷണം സ്വീകരിച്ചില്ല. ഒടുവിൽ കരുവാഞ്ചേരിയിലെ
നായന്മാർക്കും ഓല ലഭിക്കുന്നു. ഗർഭിണിയായ പെങ്ങൾ കുഞ്ഞിമാതുവിന്റെ
വിലക്കു വകവയ്ക്കാതെ ഒമ്പതു ആങ്ങളമാരും നരിയങ്കം വെട്ടാൻ യാത്രയായി.
ഏറ്റവും ഇളയവനായ കുഞ്ഞിച്ചാത്തു ഒഴികെ മറ്റുള്ളവരെല്ലാം നരിയങ്കത്തിൽ
മരിച്ചു. കുഞ്ഞിച്ചാത്തു നരിയങ്കത്തിൽ ജയിച്ച് തമ്പുരാൻ വാഗ്ദാനം ചെയ്തിരുന്ന
വമ്പിച്ച സ്വത്തിന് അവകാശിയായി. നാട്ടിൽ തിരിച്ചെത്തിയ കുഞ്ഞിച്ചാത്തു അധികം
വൈകാതെ വയനാട്ടിലേക്ക് പോകുന്നു.

വർഷങ്ങൾ കഴിഞ്ഞു. കുഞ്ഞിമാതുവിന്റെ പുത്രൻ കുഞ്ഞിക്കേളു,
അമ്മാവനെക്കുറിച്ച് കുത്തിച്ചോദിച്ച് കൂട്ടുകാർ വിഷമിപ്പിച്ചതിനെത്തുടർന്ന്,
അയാളെത്തേടി യാത്രയായി. ഏറെ നടന്നു തളർന്ന കുഞ്ഞിക്കേളു വഴിയിൽകണ്ട
പുത്തനെടത്തിലെ കുഞ്ഞിമാതുവിനോടു കുടിക്കാൻ പാല് ആവശ്യപ്പെടുന്നു.

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/18&oldid=200539" എന്ന താളിൽനിന്ന് ശേഖരിച്ചത്