താൾ:34A11416.pdf/179

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

നാളൊം പുതിയ വീട്ട്ക്കൊണ്ടും പൊയി
നാളൊം പുതിയവീട്ട്ച്ചെന്നെരത്ത്
നാളൊം പുതിയ വീട്ട്ക്കുഞ്ഞിക്കെളു
തച്ചൊളിക്കുഞ്ഞനൊതെയനന
കയ്യെ പിടിച്ചൂട്ടി16ക്കൊണ്ടും പൊയി
പറയിന്നിണ്ടൊമനക്കുഞ്ഞിക്കെളു
വന്നു എന്റൊമനപ്പൊന്ന ചങ്ങാതി
എന്തായി വന്നെന്റെ കുഞ്ഞിയൊതെന
അത്തുരം കെട്ടുള്ളക്കുഞ്ഞിയൊതെനൻ
പറയിന്നിണ്ടൊമനക്കുഞ്ഞിയൊതെനൻ 280
പുതിയൊയിലൊത്തൊമനത്തമ്പുരാനൊ
നമ്മളെ പിറവു നമ്മളെ തമ്പുരാനൊ
നീയായിറ്റുള്ളെ കുടുപ്പയാന്
കുടുപ്പയെണക്കിക്കൊടുക്കുആനൊ
എന്ന വിളിക്ക്വാനയിച്ചിക്കിന്
അത്തുരം കെട്ടുള്ള കുഞ്ഞിക്കെളു
പറയിന്നിണ്ടൊമന കുഞ്ഞിക്കെളു
തച്ചൊളിയൊതെയന പൊന്ന് ചങ്ങാതി
അതിന് മയക്കില്ല17 പൊന്ന് ചങ്ങാതി
പറയിന്നിണ്ടന്നെരം കുഞ്ഞിയൊതെനൻ 290
നാളൊം പുതിയവീട്ട് കുഞ്ഞിക്കെളു
നമ്മളെന്നാപ്പൊഅയെന്റെ കുഞ്ഞിക്കെളു
തമ്പുരാങ്കൊയിലൊത്തും പൂആമ്മള്18
അത്തുരം വാക്ക് പറയൂഞ്ചീത്
മൂന്നാളും കൂടിയിന്നാഅ്ന്നത്
പുതിയൊയിലൊത്തൊമനത്തമ്പുരാന്റെ
തമ്പുരാന്റെ കൊയിലൊത്തും ചെന്നവറ്
പുതിയൊയിലൊത്തൊമനത്തമ്പുരാനൊ
നാളൊം പുതിയവീട്ട്ക്കെളൂനയാന്
കെളൂനക്കണ്ണാലെ കാണാഉമ്മം 300
കനക്കത്തെളിഞ്ഞിനത്തമ്പുരാനൊ
തച്ചൊളിനല്ലൊമനക്കുഞ്ഞിയൊതെനൻ
പറയിന്നിണ്ടൊമനക്കുഞ്ഞിയൊതെനൻ
ഓവപിറവുഓളി തമ്പുരാനെ
നാളൊം പുതിയ വീട്ട്കെളുആയിറ്റ്
കെളു ആയിറ്റുള്ള കണക്കൊക്കെയും
കണക്കൊക്കയിന്നിപ്പം തീറ്ക്കണം
അത്തുരം കെട്ടുള്ള തമ്പുരാനൊ
പതിനാല് കൊല്ലത്തെക്കണക്കൊക്കയും
കണക്കൊക്കെയെടുത്തിറ്റും കൊണ്ട്‌വന്ന് 310
നാളൊം പുതിയ വീട്ട്ക്കെളൂനാന്

117

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/179&oldid=200845" എന്ന താളിൽനിന്ന് ശേഖരിച്ചത്