താൾ:34A11416.pdf/173

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

പുത്തരിക്കണ്ടെല്ലം ബാളിക്ക്ന്ന്
പയയരിക്കണ്ടെല്ലം ബിത്തൂട്ടന്ന്
നാളൊം പുതിയവീട്ട്ക്കുഞ്ഞിക്കെളു
ചൊതിക്ക്ന്നൊമനക്കുഞ്ഞിക്കെളു
ബയെരി തൈരമ്മന്തീയ എടൊ6
അന്നെരം പറയിന്ന് തയിരമ്മനൊ 30
നാളൊം പുതിയ വീട്ട്ക്കുഞ്ഞ്യടിയത്തെ
പുതിയൊയിലൊത്തൊമനത്തമ്പുരാന്
തമ്പുരാനാനിക്കണ്ടം ബിത്തൂട്ട്ന്ന്
അത്തുരം കെട്ടുള്ള കുഞ്ഞിക്കെളു
നൂറ്റൊന്നെറ്ക്കാലിയും കൊത്തിയറത്ത്
കണ്ടത്ത്ക്കൊണ്ട നുരിയും കുത്തി
അത്തുരം കണ്ടുള്ള തീയനാന്
ബയെരി തൈരമ്മന്തീയനാന്
കരഞ്ഞൊണ്ട് പൊര്ന്നത്തീയനാന്
പുതിയൊയിലൊത്തൊമനത്തമ്പുരാന്റെ 40
പടിപ്പൊരയിച്ചെന്നാട നിന്ന് തീയൻ
കണ്ണാലെ കണ്ടിനത്തമ്പുരാനൊ
തമ്പുരാനരുളിച്ചെയിതൂട്ന്ന്
തിരുമെനിയണിഞ്ഞിനിക്കും കാരിയക്കാര7
ചെമ്മരത്തും കപ്പള്ളിക്കുഞ്ഞിക്കൊര
പയെരി തൈരമ്മന്തീയനാന്
എന്തിന് പടിപ്പൊരെല് നിക്ക്ന്നത്
അത്തുരം വാക്ക് കെട്ടെ കാരിയക്കാരൻ
പടിപ്പൊരെത്തെന്നെയങ്ങ് ചെന്നൊണ്ടിറ്റ്
ചൊതിക്ക്ന്നൊമനക്കാരിയക്കാരൻ 50
പയെരി തൈരമ്മന്തീയ എടൊ
എന്തിനാന് നീയിന്ന് കരയിന്നത്
അത്തുരം ബാക്ക് കെട്ടെ തീയനാന്
ബറത്താനം പൊലെ പറയിന്നെല്ലെ
ബറത്താലം പൊലെ പറഞ്ഞെരത്ത്
ചെമ്മരത്തും കപ്പള്ളിക്കുഞ്ഞിക്കൊരൻ
തമ്പുരാന്തിരൂള്ളത്തിക്കെപ്പിച്ചൊനൊ
തമ്പുരാം ബറത്താനം കെട്ടെരത്ത്
തമ്പുരാനരുളിച്ചെയിതൂട്ന്ന്
ചെമ്മരത്തും കപ്പള്ളിക്കുഞ്ഞിക്കൊര 60
നാളൊം പുതിയ വീട്ട്പെണ്ണുങ്ങക്ക്
ഏയൊളം ആണ്ങ്ങളുണ്ടായിനും
കണ്ടം മൊതലായിറ്റാഅ്ന്നത്
ആറിനയും ഞാനിന്ന് കൊല്ലിച്ചിന്
നാളൊനൊരൊറ്റക്കിടാവെയുള്ളും

111

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/173&oldid=200833" എന്ന താളിൽനിന്ന് ശേഖരിച്ചത്