താൾ:34A11416.pdf/172

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എ. നാളൊം പുതിയ വീട്ടിൽ
കെളുവിൻ പാട്ടു*

നാളൊം പുതിയ വീട്ടിക്കുഞ്ഞിക്കെളു
പറയിന്നി1ണ്ടൊമനക്കുഞ്ഞിക്കെളു
നാളൊം പുതിയ വീ2ട്ട്പ്പെറ്റൊരമ്മെ
പാരം പയിക്ക്ന്നെനക്കെന്റമ്മെ
അത്തുരം കെട്ടുള്ള പെറ്റൊരമ്മ
പറയിന്നിണ്ടൊമനപ്പെറ്റൊരമ്മ
നാളൊം പുതിയ വീട്ട്ക്കുഞ്ഞിക്കെളു
പയിക്ക്മ്മം പയിക്ക്മ്മം ബെയിക്കുവാനും
ബെയിക്ക്മ്മം ബെയിക്ക്മ്മം നെയികൂട്ട്വാനം
ബെയി നമ്മക്കിന്നെന്ത് വകയാനുള്ളും3
നമ്മളെ വകയും വകത്തലയും4
പുതിയൊയിലൊത്തൊമനത്തമ്പുരാനൊ
തമ്പുരാമ്പിടിച്ചിറ്റടക്കിയല്ലെ
പതിനായിരം നെല്ലിന്റുലുപ്പത്തിയും
പതിനാല് കണ്ടിക്കരപ്പറമ്പും
തൊടനും ബാലിയും രണ്ട് നെലം
തമ്പുരാമ്പിടിച്ചിറ്റടക്കിയെല്ലെ
അത്തുരം വാക്ക് കെട്ടെ കുഞ്ഞിക്കെളു
തന്റെ ഉറുമ്മിയും പലിശയെട്ത്ത്
കണ്ടത്ത്ത്തന്നെയൊഞ്ചെല്ല്‌ന്നെരം5
ബയെരി തൈരമ്മന്തീയനാന്
നൂറ്റൊന്നെറ്ക്കാലി കെട്ടിപ്പൂട്ടി
നൂറ്റൊന്ന് തീയറും തീയത്ത്യെളും
കണ്ടത്ത്ന്നങ്ങനെ പണിയെട്ക്ക്ന്ന്5

*ഈ പാട്ടിന് രണ്ടു പകർപ്പുകളുണ്ട്. 'എ'യെന്നും 'ബി'യെന്നും പേരു
നൽകിയിരിക്കുന്നു. പകർപ്പ് 'എ' ആണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്.

110

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/172&oldid=200831" എന്ന താളിൽനിന്ന് ശേഖരിച്ചത്