താൾ:34A11416.pdf/171

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

അരളപ്പാടെല്ലെ പറയിന്നത്
കൈതെരിക്കണ്ടപ്പന്നമ്പിയാറെ 440
കപ്പള്ളിപ്പാലയാട്ടെക്കൊരനയാന്
എന്റെ കിടാവെന്റെ കൊരനയാന്
ഇന്നെക്കൊരി മുആണ്ടെല്ലെറയായി
മൊലക്കൂലിട്ടും14 ഞാനൊ പൊറ്റ്ന്നത്
ഇന്ന്ത്തൊടങ്ങിയെന്റെ നമ്പിയാറെ
നിങ്ങളെ മൊലക്കൂന്നും പൊറ്റിക്കൊളീൻ
കൊരന്റെ നല്ലെ കയിപിടിച്ചി
നമ്പ്യാറെലെല്ലെ കൊട്ക്ക്ന്നത്
അത്തുരം കണ്ടുള്ള നമ്പ്യാറ്ക്ക്
കനക്കത്തെളിഞ്ഞിനന്നമ്പ്യാറ്ക്ക് 450
കാവിലനന്തന്നൊനെനയും
ആനെനക്കടുമ്മയിക്കൊണ്ട്‌വന്ന്
കപ്പള്ളിപ്പാലയാട്ടെക്കൊരനയും
ആനപ്പൊറത്ത് കയറ്റിക്കൊണ്ട്വൊര്ന്ന്
കൈതെരിക്കണ്ടൊത്ത് കൊണ്ടുംപോയി
ആറ്ത്ത് വിളിച്ചൂട്ടിക്കൊണ്ടും പൊയി.

1.പോകരുതോ

2.കാണിക്കയിട്ടു

3.ചെറുവാട വഴിപാടും. ചെറുവാട - വിഗ്രഹത്തിൽ ചാർത്താനുള്ള ഒരുതരം
വസ്ത്രം

4.നിനക്കു ഞങ്ങൾ വെറ്റില തരുകയില്ല

5.ഞാൻ + വെറ്റില

6.ചപ്പിലയോ മറ്റോ

7.വിഗ്രഹം

8.കൂടയിൽ വന്നു

9.ചോറു അവർക്കു കൊണ്ടു കൊടുത്തു അവൾ

10.കഴിച്ചോളു.

11.വണ്ണാരപ്പിള്ളേര്

12.വെക്കാം ഞാനേ

13.ചുവരിനും അഴിയടിച്ച വേലിക്കും എതിരെ പായേണ്ട

14.മുലക്കീഴിൽ

109

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/171&oldid=200829" എന്ന താളിൽനിന്ന് ശേഖരിച്ചത്