താൾ:34A11416.pdf/170

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

കൈത്തെരിക്കണ്ടൊത്തെക്കുങ്കിയുഞ്ഞന്
കപ്പള്ളിപ്പാലയാട്ടെക്കൊരന്റെയൊ
കൊരന്റെ തന്റെ കെറുപ്പമാന് 400
മരക്കയാറെയമരാത ഇല്ലയൊക്ക്
പൊടമുറിച്ചും കൂട്ടിക്കൊണ്ട്വാഅണം
കാഊട്ട് കാമാനായി പൊഅവെണം
അത്തുരം വാക്ക് കെട്ട പെറ്റമ്മെക്ക്
കനക്കത്തെളിഞ്ഞിന് പെറ്റമ്മെക്ക്
വെത്തിലത്തക്കാരം തക്കരിച്ചി
പറയിന്നിണ്ടൊമനപ്പെറ്റൊരമ്മ
കെട്ട് തരിക്കണം പെണ്ണ്ങ്ങളെ
കഞ്ഞി കട്മ്മയിപ്പെക്കാഞ്ഞാനെ12
ഉടനെ പറയിന്നപ്പെണ്ണ്ങ്ങള് 410
കഞ്ഞികുടിക്ക്വാനും നെരമില്ല
പറഞ്ഞിറ്റ് നിക്ക്വാനെടവുമില്ല
കാഊട്ട് കാണുവാമ്പൊകവെണം
അത്തുരം വാക്ക് പറയൂഞ്ചീത്
പൊടമുറിച്ചും കൂട്ടിക്കൊണ്ട് പൊര്ന്ന്
ലൊമനാറ് കാവിന് കൊണ്ടും പൊയി
തെക്ക് പൊറം നല്ല കമ്മതില്‌മ്മ
പെണ്ണ്ങ്ങള് കൊണ്ടപ്പടപ്പും ഇട്ട്
അവിടപ്പടപ്പിട്ടിര്ന്നവറ്
കപ്പള്ളിപ്പാലയാട്ടെക്കൊരനുമാന് 420
തച്ചൊളിക്കുഞ്ഞനൊതെയനനും
അവരും പടപ്പിലിര്ന്നത്തിരെ
കൈതെരിക്കണ്ടപ്പന്നമ്പിയാറ്
കണ്ണാലെ കണ്ടിനന്നമ്പിയാറ്
പറയിന്നിണ്ടൊമന നമ്പിയാറ്
ഇരിപത്ത് രണ്ടെണ്ണം നായിമ്മാറെ
കപ്പള്ളിപ്പാലയാട്ടെക്കൊരനയാന്
കൊരനച്ചെന്ന് വളഞ്ഞൂടീനെ
കൊരനച്ചെന്നും വളഞ്ഞവല്
പറയിന്നുണ്ടന്നെരം കുഞ്ഞിയൊതെനൻ 430
കൈതെരിക്കണ്ടപ്പന്നമ്പിയാറെ
അറെക്കും നെരെക്കു ഒന്നും പായുകവെണ്ട13
നെരയൊട് പാഞ്ഞാത്തലപൊളിയും
കറുഅറുപ്പെതാങ്കളിച്ചെങ്കില്
നമ്പ്യാറെന്നും ഞാനൊവെക്ക്വയില്ല
അങ്ങനയവിടയിരിക്ക്ന്നെരം
നൂലിട്ടൊരുണ്ണിയെന്റെ മെയ്യല് വന്ന്
നമ്പിയാറെ നല്ലെ കയിപിടിച്ചി

108

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/170&oldid=200827" എന്ന താളിൽനിന്ന് ശേഖരിച്ചത്