താൾ:34A11416.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xv

പദ്ധതിയിലേക്കും കടന്നുചെല്ലാൻ നാടോടി വിജ്ഞാനീയത്തിനു കഴിയും.
ഇക്കാര്യങ്ങൾ താത്ത്വികമായി മനസ്സിലാക്കാൻ രാഘവൻ പയ്യനാടിന്റെ
ഫോക്‌ലോർ (കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1992) ഉപകരിക്കും. ഇവർ നിർദ്ദേശി
ച്ചിരിക്കുന്ന സിദ്ധാന്തങ്ങളുടെ വിശദമായ പഠനത്തിനു വേണ്ട വൈവിധ്യമാർന്ന
പാട്ടുകഥാമാതൃകകൾ തച്ചോളിപ്പാട്ടുകളിലുണ്ട്. ഇതെക്കുറിച്ച് ഒരു ഏകദേശരൂപം
ലഭിക്കാൻ ഉതകും എന്ന പ്രതീക്ഷയിൽ ഇവിടെ പ്രസീദ്ധീകരിക്കുന്ന പാട്ടുകളിലെ
ഇതിവൃത്തം ചുരുക്കിപ്പറയാം. സാധാരണക്കാരായ വായനക്കാർക്കു പാട്ടുകൾ
വായിക്കാൻ താൽപര്യമുണ്ടാകണം എന്ന ലക്ഷ്യം കൂടി ഈ പ്രയത്നത്തിനുണ്ട്.

തച്ചോളി ഒതേനന്റെ പാട്ട്

ഓണത്തരയിനു പോകാൻ ഒതേനൻ ഏട്ടൻ കോമക്കുറുപ്പിന്റെ ഉറുമി
ചോദിക്കുന്നു. തന്റെ ഉറുമിക്കും ഒതേനനും 'ചൊവ്വ' ഉണ്ടെന്നു തടസ്സം പറഞ്ഞെ
ങ്കിലും ഒടുവിൽ ഉറുമി കൊടുത്തു വിടുന്നു, കോമക്കുറുപ്പ്. അതിനു മുമ്പ്, തനിക്ക്
എങ്ങനെ ഈ ഉറുമി കിട്ടിയെന്ന്, അയാൾ വിവരിക്കുന്നുണ്ട്.

കോട്ടയ്ക്കൽ കുഞ്ഞാലിമരയ്ക്കാരുംചങ്ങാതിയും കൂടി നിർമ്മിച്ച കപ്പലിനു
പാമരം സംഘടിപ്പിച്ചുകൊടുത്തത് കോമക്കുറുപ്പാണ്. മരയ്ക്കാരും ചങ്ങാതിയും
കൂടി കപ്പലിൽ നാലു വർഷം വ്യാപാരം നടത്തി. ഒടുവിൽ കപ്പലിലെ ചരക്കു
പങ്കുവയ്ക്കാൻ തീരുമാനിച്ചു. ചരക്കു വീതിച്ചപ്പോൾ മരയ്ക്കാർക്ക് മീശം (വീതം)
ബോധിച്ചില്ല. തുടർന്ന്, ചരക്കു ന്യായമായി ഭാഗിക്കാൻ കോമക്കുറുപ്പിനെ ക്ഷണി
ക്കുന്നു. കോമക്കുറുപ്പിന്റെ വിഭജനത്തിൽ സന്തുഷ്ടനായ മരയ്ക്കാർ സമ്മാനമായി
നൽകിയതാണ് ഉറുമി.

ചീനംബീട്ടു കോവിലകത്ത് എത്തിയ ഒതേനനെ ബാഉന്നോർ മാനിക്കുന്നില്ല.
അവർ തമ്മിൽ ഒന്നും രണ്ടും പറഞ്ഞ് ഇടയുകയാണ്. ഒതേനന്റെ അമ്മയുടെ
ആത്മാവു ശല്യം ചെയ്യുന്നതു നിമിത്തം ചീനം വീട്ടിൽ പൊറുതിമുട്ടി എന്ന്
ബാഉന്നോർ ആക്ഷേപിക്കുന്നു. ബാഉന്നോരുടെ അനന്തരവൾ കുങ്കിബില്ലിയാരിക്ക്
കുങ്കൻ മണവാളനുമായി അവിഹിതബന്ധമുണ്ടെന്ന് ഒതേനൻ തിരിച്ചടിച്ചു.
അപമാനിതനായ ബാഉന്നോർ തിളച്ച നെയ്യിൽ കൈമുക്കി നിരപരാധിത്വം
തെളിയിക്കാൻ ബില്ലിയാരിയെ നിർബന്ധിക്കുകയായി. അവൾ സമ്മതിക്കുന്നു.

ബില്ലിയാരി, കുങ്കൻ മണവാളനെ വിവരം അറിയിച്ചു. ഒരു പച്ചമരന്നു
കൊടുത്തിട്ട്, അതു മുടിക്കെട്ടിൽ വെച്ച് തിളച്ച നെയ്യിൽ കൈമുക്കാൻ അയാൾ
ഉപദേശിക്കുന്നു. ഉപദേശം അനുസരിച്ച ബില്ലിയാരി പരീക്ഷണത്തിൽ വിജയിക്കുന്നു.
കുങ്കൻ മണവാളന്റെ പച്ചമരുന്നിന്റെ 'വീരിയ' മാണിതെന്നു പറഞ്ഞുകൊണ്ട്,
ബില്ലിയാരി മഴു ചുട്ടെടുക്കണം എന്നായി ഒതേനൻ. അവിടെയും പച്ചമരുന്നിന്റെ
'വീരിയം' അവളെ രക്ഷിച്ചു. മുതലകളുള്ള പെരുങ്ങളോനാണ്ട പുഴ നീന്തണം
എന്നതായിരുന്നു അവസാനത്തെ പരീക്ഷണം. മുടിക്കെട്ടിൽ പച്ചമരുന്നുമായി
അപകടമില്ലാതെ പുഴനീന്തിക്കയറി, ബില്ലിയാരി. മുടിക്കെട്ടഴിച്ച് പുഴനീന്തണം
എന്നായി ഒതേനനൻ. അങ്ങനെയെങ്കിൽ തനിക്കൊപ്പം ഒതേനന്റെ സഹോദരി
ഉണ്ണിച്ചിരയും നീന്തണം എന്ന് ബില്ലിയാരി ആവശ്യപ്പെട്ടു. പച്ചമരുന്നില്ലാതെ പുഴ
നീന്തിയ ബില്ലിയാരിയെ മുതലകൊണ്ടുപോകുന്നു. ഒപ്പം നീന്തിയ ഉണ്ണിച്ചിര അപകടം
കൂടാതെ കരയ്ക്കെത്തുന്നു.

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/17&oldid=200537" എന്ന താളിൽനിന്ന് ശേഖരിച്ചത്