താൾ:34A11416.pdf/169

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

കുഞ്ഞന് ചമയുവാനാഅ്ന്നത്
മെയ്യാരപ്പൊന്ന് കൊടുത്തൂടണം
അത്തുരം കെട്ടുള്ള കുഞ്ഞിക്കൊരൻ
എടഉം വലഊള്ള പെണ്ണ്ങ്ങള 360
നലെട്ടാളയിങ്ങ് വിളിച്ചി കൊരൻ
പൊന്നിട്ട പെട്ടി മൊകം തൊറന്ന്
ചെറിച്ചപ്പുലൂരിക്കൊയമാല
പെണ്ണ്ങ്ങളെലങ്ങ് കൊട്ത്ത് കൊരൻ
പട്ടിട്ടെ പെട്ടിമൊകം തൊറന്ന്
എണയൊടെ കുന്നിയാലപ്പട്ടെടുത്ത്
പെണ്ണുങ്ങളെലെല്ലെ കൊടുക്ക്ന്നത്
പറയിന്നിണ്ടൊമനക്കുഞ്ഞിക്കൊരൻ
കെട്ട് തരിക്കണം പെണ്ണ്ങ്ങളെ
കൈതെരിക്കണ്ടൊത്ത് പൊകവെണം 370
കൈതെരിക്കണ്ടൊത്തെക്കുങ്കിയൂഞ്ഞന
പൊടമുറിച്ചും കൂട്ടിക്കൊണ്ട്വൊരണം
ബയ്യെന്ന ഞാളും ബര്ന്ന്ണ്ടെല്ലൊ
അത്തുരം കെട്ടുള്ള പെണ്ണ്ങ്ങള്
കട്മ്മയിപ്പൊര്ന്ന് പെണ്ണ്ങ്ങള്
കൈതെരിക്കണ്ടൊത്ത് പൊര്ന്നൊറ്
കപ്പള്ളിപ്പാലയാട്ടെക്കുഞ്ഞിക്കൊരൻ
തന്റെ ചമയം ചമഞ്ഞികൊരൻ
തന്റെയിടത്തതും വലത്തതുമായി
തച്ചൊളിക്കുഞ്ഞനൊതെയനനും 380
കപ്പള്ളിപ്പാലയാട്ടെക്കൊരനുമാന്
വയ്യെന്നെ കുഞ്ഞങ്ങളും പൊര്ന്നെല്ലെ
നാലെട്ടൊളം നല്ലെ പെണ്ണ്ങ്ങളും
കപ്പള്ളിപ്പാലയാട്ടെപ്പെറ്റമ്മയും
കൈതെരിക്കണ്ടൊത്ത് ചെല്ലുന്നെല്ലെ
പടികയരിപ്പടിനീര്ന്നെല്ലെ
കൈതെരിക്കണ്ടൊത്തെക്കുങ്കിയൂഞ്ഞന
കുഞ്ഞനച്ചെന്ന് വിളിക്ക്ന്നെല്ലെ
കുഞ്ഞനത്തെച്ചി കുളിപ്പിക്ക്ന്ന്
മെയ്യാരപ്പൊന്നും ചമയിക്ക്ന്ന് 390
കുന്നിയാലപ്പട്ടു ഉടുപ്പിക്ക്ന്ന്
കൈതെരിക്കണ്ടൊത്തെപ്പെറ്റൊരമ്മ
ചൊതിക്ക്ന്നന്നെരം പെറ്റൊരമ്മ
കെട്ട് തരിക്കണം പെണ്ണ്ങ്ങളെ
ഇതെല്ലാം എന്ത് പുത്‌മ്മയാന്
പറയിന്നിണ്ടന്നെരം പെണ്ണ്ങ്ങള്
കെട്ട് തരിക്കണം,പെറ്റൊരമ്മെ

107

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/169&oldid=200826" എന്ന താളിൽനിന്ന് ശേഖരിച്ചത്