താൾ:34A11416.pdf/167

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

ഇത്തിര ബെളഉള്ളെ കൊരനൊട്
കൊരനൊടൊന്നും കയിയെല്ലാലൊ
നമ്മള് പൊഅയെന്റെ നായിമ്മാറെ
അത്തുരം വാക്ക് പറയുഞ്ചീത് 280
കടുമ്മയിപ്പൊഅ്ന്ന് നമ്പിയാറ്
കൈത്തെരിക്കണ്ടൊത്ത് ചെന്നവറ്
കപ്പള്ളിപ്പാലയാട്ടെ കുഞ്ഞിക്കൊരൻ
കപ്പള്ളിപ്പാലയാട്ട് ചെല്ല്‌ന്നെല്ലെ
ബന്നും പൊയു അങ്ങനയിര്ന്ന് കൊരൻ
അങ്ങനെ കൊറഞ്ഞൊന്നും ചെല്ലുന്നെരം
കൈതെരിക്കണ്ടൊത്തെക്കുങ്കിക്കാന്
കുങ്കിക്കൊരാറ്റക്കെറുപ്പമായി
നമ്പിയാറൊതെന്നെയത് കണ്ടെരത്ത്
ചൊതിക്ക്ന്നൊമന നമ്പിയാറ് 290
ആരെ കെറുപ്പം നിനിക്ക് കുഞ്ഞനെ
ഏതും പകരം പറഞ്ഞില്ലൊള്
പിന്നെയും പറയിന്ന് നമ്പിയാറ്
കൈതെരിക്കണ്ടൊത്തെക്കുങ്കികുഞ്ഞ
പട്ടാങ്ങ്നെര് പറ കുഞ്ഞന്നെ
കുഞ്ഞന്നൊട്ടും നെര് പറയിന്നില്ല
കൈതെരിക്കണ്ടൊത്തെ നമ്പിയാറ്
തന്റെ പടിഞ്ഞാറ്റക്കട്ട്മ്മല്
കെടക്കയും മുട്ടിപ്പിരിക്കൂഞ്ചീത്
കെടക്കയിത്തെന്നെ കെടക്ക്ന്നെരം 300
ഒന്നെയൊരിമാലയും കണ്ട് കിട്ടി
മാലയെടുത്തിറ്റ് നൊക്ക്ന്നെരം
കണ്ടിക്കും മീത്തലരിങ്കമാല
മൂഅക്ക് മുത്ത് മതിച്ചെമാല
മൂആയിരം പണം വിറ്റമാല
തന്റെ മനസ്സില് നിനച്ചവറ്
അയ്യൊ പടച്ചൊനെ തമ്പുരാനെ
കണ്ടിക്കും മീത്തലരിങ്കമാല
കടത്തയിനാട്ട് നാല് മാലെല്ലുള്ളു
തച്ചൊളിക്കുഞ്ഞനൊതയനനും 310
കൊയിലൊത്ത് തൊട്ടൊളി നമ്പ്യാറ്ക്കും
കപ്പള്ളിപ്പാലയാട്ടെക്കൊരനുമെ
കൊട്ടക്കക്കുഞ്ഞാലി മരക്കയാറ്ക്കും
കൊയിലൊന്നമ്മളെയുടപ്പെറപ്പ്
കൊയിലൊനീട വരികയില്ല
ഒതെനന്നമ്മളെ ബന്തുക്കാരൻ
ഒതെനനീട വര്അയില്ലെലൊ

105

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/167&oldid=200822" എന്ന താളിൽനിന്ന് ശേഖരിച്ചത്