താൾ:34A11416.pdf/164

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

കൈതെരിക്കണ്ടൊത്തെക്കുങ്കികുഞ്ഞ
നമ്മ്ളെ പടിക്കലിണ്ടാള് വന്നിറ്റ്
ചൊക്കമ്മുര്ണ്ട് കൊരച്ചതെന്ത്
അത്തുരം കെട്ടുള്ള കുങ്കികുഞ്ഞൻ
ചങ്ങലവട്ടയും കത്തിച്ചിറ്റ്
പാഞ്ഞിപടിക്കലും പൊഅ്ന്നൊള്
പടിക്കലും ബന്നിറ്റ് നൊക്ക്ന്ന്‌രം
കൊരനക്കണ്ണാലെ കണ്ടവള്
കൊരനക്കണ്ടിറ്റ് കാണാഅ്മ്മം
ചങ്ങല വട്ടകെട്ത്തവള്
ചൊലത്തലമുടി കെട്ടയച്ചി
കൊരനമുടിയിലൊളിപ്പിക്ക്ന്ന്
കൊരനക്കൂട്ടില്ലെകൊണ്ട്വാര്ന്ന്
വെളക്കിന്റെ കാനലൂടെ കൊണ്ട്വര്ന്ന്
കൊരനപ്പടിഞ്ഞാറ്റെക്കൊണ്ടയാക്കി
പറയിന്നിണ്ടൊമനക്കുങ്കിക്കുഞ്ഞൻ
കൈതെരിക്കണ്ടപ്പ കുഞ്ഞ്യമ്മൊമ്മ 170
എന്തൊരിചൂത് കളിക്ക്ന്നത്
ഇന്നെക്കൊരി മുആണ്ടെക്കാലായെല്ലൊ
കൊരനെപ്പെണയാന്നടക്ക്ന്നത്
കൊരന്റെ കൂപ്പ കൊരട്ട്കയും
നിങ്ങള് മടങ്ങിയങ്ങ് പൊര്കയും
കൊരനൊ തെണ്ടാല് തെണ്ടൂഞ്ചിത്
കൊരനെറക്കറയിപ്പൊആറായി
നിങ്ങള് ചൂത് കളിക്കുകയും
അത്തുരം കെട്ടുള്ള നമ്പിയാറ്
പറയിന്നിണ്ടൊമന നമ്പിയാറ് 180
കൈതെരിക്കണ്ടൊത്തെക്കുങ്കി കുഞ്ഞ
ചൊറ് കടുമ്മയിത്തായെനക്ക്
അത്തുരം കെട്ടുള്ള കുഞ്ഞിക്കുങ്കി
കടുമ്മയിച്ചൊറ് വെളമ്പികുഞ്ഞൻ
തൊട്ടൊയങ്കിണ്ടീല് വെള്ളവുമായി
ചൊറുഅർക്കൊണ്ടക്കൊടുത്തവള്9
കൈതെരിക്കണ്ടപ്പന്നമ്പിയാറ്
കടുമ്മയിലത്തായം ചൊറും ഉണ്ട്
ഒരു തീനൽ വെത്തിലതീനുംതിന്ന്
കൈതെരിക്കണ്ടപ്പന്നമ്പിയാറും 190
ഇരിപത്ത്‌രണ്ടണ്ണം നായിമ്മാറും
കൊരനപ്പെണയുവാനും പൊര്ന്നൊല്
കൈതെരിക്കണ്ടൊത്തെക്കുങ്കി കുഞ്ഞൻ
പടിഞ്ഞാറ്റെലങ്ങ് കടന്ന് കുഞ്ഞൻ

102

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/164&oldid=200816" എന്ന താളിൽനിന്ന് ശേഖരിച്ചത്