താൾ:34A11416.pdf/161

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

മടക്കം തൊഅ്തിറ്റ് പൊര്ന്നെരം 30
പറയിന്നിണ്ടന്നെരം നമ്പൂരിയൊ
കപ്പള്ളിപ്പാലയാട്ടെക്കുഞ്ഞിക്കൊര
പായതച്ചൊറ്റിനിരിക്ക് കൊര
പായതച്ചൊറ്റിനിര്ന്ന് കൊരൻ
പായതം കൊണ്ട വെളമ്പ്യമ്പൂരി
പായതച്ചൊറ് വാരിയുണ്ട് കൊരൻ
വെണ്ട്ന്ന ചൊറ് വെയിച്ചി കൊരൻ
വെണ്ടാത ചൊറ്റിന് കയ്യും താത്തി
എച്ചിലുമെലയുമെട്ത്ത് കൊരൻ 40
ബലിയ ചെറയിലും കീഞ്ഞികൊരൻ
വായും കയിയും സൊകം ബര്ത്തി
പടിഞ്ഞാറെക്കാവില് നൊക്ക്ന്നെരം
കൈതെരിയനന്തൊത്തെക്കുങ്ക്യൂഞ്ഞനും
കൈതെരിയനന്തൊത്തെക്കുങ്കമ്മം
ചെറുആട പയ്യാടും3 കൊണ്ട് വന്ന്
കുഞ്ഞുങ്ങൾ രണ്ടും കുളിക്ക്ന്നെരം
കണ്ണാലെ കണ്ടിനക്കുഞ്ഞിക്കൊരൻ
പറയിന്നിണ്ടന്നെരം കുഞ്ഞിക്കൊരൻ
കൈതെരിയനന്തൊത്തെക്കുഞ്ഞങ്ങളെ 50
കുളിച്ചിനെയിയാറ്ത് ചെയ്‌ത് ഞായൻ
പായതച്ചൊറ് വാങ്ങീറ്റുണ്ട് ഞാനൊ
ഒരിക്കലിത്തിന്ന്വാന്തരെണെനക്ക്
ഉടനെ പറയിന്ന് കുഞ്ഞങ്ങള്
കപ്പള്ളിപ്പാലയാട്ടെക്കുഞ്ഞിക്കൊര
നിനക്ക് ഞാള് വെത്തില തര്അയില്ല4
കൈതെരിക്കാണാരനമ്മൊമ്മന
വെറുതാവിലെ കൊത്തിക്കൊന്ന് നീയൊ
അത്തുരം കെട്ടുള്ള കുഞ്ഞിക്കൊരൻ
ഉടനെ പറയിന്ന് കുഞ്ഞിക്കൊരൻ 60
കൈതരിയനന്തൊത്തെക്കുഞ്ഞങ്ങളെ
കൈതെരിക്കാണാരന്നമ്പ്യാറൊട്
ആഅ്ന്നതഞ്ചും ബെലക്കിഞാനൊ
വെലക്കിയത് നമ്പിയാറ് കെട്ടില്ലെലൊ
നമ്പ്യാറക്കൊത്തീറ്റ് കൊന്നും പൊയി
നമ്പിയാറക്കൊത്തിക്കൊന്നതിന്ന്
ഇരിപത്ത്‌രണ്ട് വയസ്സെടെല്
മുപ്പത്തിമൂന്ന് കുടുപ്പയായി
നിങ്ങളെ മനസ്സെന്നൊടിണ്ടെങ്കില്
എനക്കുടുപ്പയെണങ്ങായീനും 70
ഉടനെ പറയിന്ന് കുഞ്ഞുങ്ങള്

99

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/161&oldid=200810" എന്ന താളിൽനിന്ന് ശേഖരിച്ചത്