താൾ:34A11416.pdf/158

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

കുറ്റ്യാടീന്നെന്തിന് പൊന്നാങ്ങളെ 1060
തൊട്ടത്തിലൊമനക്കുഞ്ഞ്യെളപ്പൻ
പകരമൊട്ടെതും പറയിന്നില്ല
പിന്നയും പറഞ്ഞി ചിരുതയി കുഞ്ഞൻ
എന്തീറ്റൊന്റാങ്ങളയുരിയാടാത്തു
മെയ്യാരപ്പൊന്ന് ചമയാഞ്ഞിറ്റൊ
ഉടുത്ത് ഉടുപുടയീങ്ങീറ്റാറ്റോ
കഞ്ഞികുടിക്കാതൊരാലസ്സിയൊ
തൊട്ടത്തിലക്കം ചിരുതയി കുഞ്ഞൻ
വെകം കടുമ്മയിപ്പൊര്ന്നൊള്
കഞ്ഞി കടുമ്മയിപ്പെച്ച്ണ്ടാക്കി28 1170
ആറ്റിത്തണിച്ചൊള് കൊണ്ടുംബന്ന്
തൊട്ടത്ത്ക്കെളപ്പ നെരാങ്ങളെ
കഞ്ഞികുടിച്ചൊളെ നെരാങ്ങളെ
കുഞ്ഞനയുരുട്ടിയൊണത്ത്ന്നൊള്
കെളപ്പനാട മരിച്ചിക്കിന്
അയ്യംബിളികൂട്ടിക്കുഞ്ഞന്താനൊ
അയ്യംബിളികൊണ്ടൊരിണ്ടന്തിരി
അത്തുരം കെട്ടുള്ള പെറ്റൊരമ്മ
പാഞ്ഞിപടിഞ്ഞാറ്റെപ്പന്നൊണ്ടമ്മ
അയ്യംബിളികൂട്ടി പെറ്റൊരമ്മ 1080
തൊട്ടത്ത്ക്കെളപ്പ പൊന്ന്മനെ
അറവൂലകൊത്തിയൊ കുഞ്ഞ്യെളപ്പ
ആഅ്ന്നതഞ്ചും ബെലക്കിഞാനൊ
ബെലക്കിയത് നീയൊട്ട് കെട്ടില്ലെലൊ
പാറക്കടവത്തിരമ്പാഉ
കണ്ണ്ച്ചൊരയില്ലാത്ത കല്ലമ്പാഉ
നിന്നച്ചതിച്ചെല്ലൊ കുഞ്ഞ്യെളപ്പ
അത്തുരം വാക്ക് പറയൂഞ്ചീത്
നിന്നനെലം കൊള്ള വീണുട്ടമ്മ
അയ്യം ബിളികൊണ്ടാരിണ്ടന്തിരി 1090
തെക്ക് പുറത്ത് ചൊടലയില്
ഈന്തും മുരിക്കുംതടിയും കൂട്ടി
ചന്നണം കൊണ്ട് ചുടിയിച്ചൊറ്
അങ്ങനയാടയിര്ന്നവറ്

1.വിരൽ അഞ്ചും

2.ഗുരുക്കളോ മറ്റൊ നിന്നെ

3.വേഗം പോയി വേഗമിങ്ങ് പോരു കേളപ്പ

4.ചാവാൻ കുഴികെട്ടി ഇരിക്കുന്നു

5.വീഴേണ്ടിയിരുന്നു

96

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/158&oldid=200805" എന്ന താളിൽനിന്ന് ശേഖരിച്ചത്