താൾ:34A11416.pdf/157

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

തൊട്ടത്തിലക്കം ചിരുത്തയികുഞ്ഞൻ
നമ്മളെ തൊട്ടത്ത്പ്പന്നൊണ്ടാല് 1020
ആറ്മാസം കുഞ്ഞനയയച്ച്യെക്കല്ല
പാഊനിക്കെതാങ്കൊടുത്തൂട്ടാല്26
പാഉഓടെതും നീ വാങ്ങ്യെക്കല്ല
പിന്നെയും കൈക്കണം കുഞ്ഞന്തൈരു
ആറ്മാസം കുറ്റ്യാടിപ്പാറ്ത്തിറ്റ്
പിള്ളാടിച്ചിക്കുഞ്ഞിക്കുങ്കിച്ചിക്ക്
മൂന്‌മാസം നല്ലെകെറുപ്പമാന്
മരന്നൂടിയെലെ27 കയിച്ച്യെക്കണം
അത്തുരം കെട്ടുള്ള കുഞ്ഞന്തൈരു
പൊട്ടിക്കരയിന്ന് കുഞ്ഞന്തൈരു 1030
എന്തൊരനന്തറപ്പാടെന്റെട്ട
ഉടനെ പറയിന്ന് കുഞ്ഞ്യെളപ്പൻ
കെട്ട് തരിക്കണം കുഞ്ഞന്തൈരു
കുറ്റ്യാടിക്കൊയിലുവാണ തമ്പുരാനൊ
എന്നൊടരുളിച്ചെയിതൂട്ടിന്
ഏലമലെക്ക് ഞാമ്പൊകുവാനും
ഏലവും ചന്നണവും കൊത്തിക്ക്വാനും
എന്നൊടരുളിച്ചെയിതൂട്ടിന്
ഏലമലെക്ക് ഞാമ്പൊയൊണ്ടാല്
കന്നിയും മകരവുമുള്ളെലമാന് 1040
ഏലവും താത്തിയെ പൊരു ഞാനെ
പിന്നയും കൈക്കണം കുഞ്ഞന്തൈരു
രാമായണം പാടിയന കുഞ്ഞന്തൈരു
രാമായണം പാടിയെന്നക്കെപ്പിച്ചന
രാമായണം പാട്ന്ന് കുഞ്ഞന്തൈരു
പറഞ്ഞി പറഞ്ഞി മരിച്ച്യെളപ്പൻ
അങ്ങനയാടയിരിക്ക്ന്നെരം
തൊട്ടത്തിലക്കം ചിരുതയി കുഞ്ഞൻ
കുഞ്ഞനും വന്ന് പടികയരി
ചൊതിക്ക്ന്നൊമനക്കുഞ്ഞന്താനൊ 1050
തൊട്ടത്തിലൊമനപ്പെറ്റൊരമ്മെ
തൊട്ടത്ത്ക്കെളപ്പന്നെരാങ്ങള
ആങ്ങള ഏടുത്തും പെറ്റൊരമ്മ
ഉടനെ പറയിന്ന് പെറ്റൊരമ്മ
കുഞ്ഞമ്പടിഞ്ഞാറ്റെലിണ്ട് മളെ
പാഞ്ഞി പടിഞ്ഞാറ്റെപ്പൊര്ന്നൊള്
ആങ്ങളെനച്ചെന്ന് വിളിക്ക്ന്നൊള്
തൊട്ടത്ത്ക്കെളപ്പനെരാങ്ങളെ
കുറ്റ്യാടിന്നെപ്പള് വന്നാങ്ങളെ

95

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/157&oldid=200803" എന്ന താളിൽനിന്ന് ശേഖരിച്ചത്